മൻഖൂസ്വ് മൗലീദ്
പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച മുഹമ്മദീയ മൗലീദ് (പ്രവാചക പ്രകീർത്തന കാവ്യം ) ആണ് മൻഖൂസ്വ് മൗലീദ്[1] കേരളത്തിൽ ഏറ്റവും പ്രചാരമുള്ളതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടതുമായ ഒരു കാവ്യ രചനയാണിത്. മൻഖൂസ്വ് എന്നാൽ ചുരുക്കിയത്, സംക്ഷിപ്തം, സംഗ്രഹം എന്നെല്ലാമാണ് അർത്ഥം.[2] [3]
പതിനാറാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ പൊന്നാനിയിലും പരിസരത്തും പടർന്നു പിടിച്ച സാംക്രമിക രോഗങ്ങളിൽ നിന്നും രക്ഷ നേടാനായി മഖ്ദൂം കബീർ മൻഖൂസ് മൗലീദ് രചിക്കുകയും പ്രദേശ വാസികളോട് രോഗ സ്ഥിരമായി അവ പാരായണം ചെയ്തു ശമനത്തിനായി പ്രാർത്ഥിക്കാൻ കൽപ്പിക്കുകയായിരുന്നു.[4] മൻഖൂസ്വ് മൗലീദിൻറെ അവസാന ഭാഗത്തുള്ള പ്രാർത്ഥനകൾ വബാഅ്ഇൽ നിന്നും രക്ഷ തേടിയുള്ളവ ആയതിനാൽ പടർന്നു പിടിച്ച വ്യാധി പ്ളേഗ് കോളറ പോലുള്ളവയാണെന്ന് കരുതപ്പെടുന്നു.[5]. സുന്നി മുസ്ലിം വീടുകളിൽ ഇടക്കിടെ നടക്കുന്ന പരിപാടികളിലും നബിദിനാഘോഷ പരിപാടികളിലുമെല്ലാം സജീമായി ചൊല്ലുന്ന മൌലിദ് കൂടിയാണ് ഇത്.[6]
മൻഖൂസ്വ് മൗലീദ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ തന്നെ രചിച്ചതാണെന്നും അതല്ല വിശ്വ പ്രസിദ്ധ സൂഫി യോഗി ഇമാം ഗസ്സാലിയുടെ സുബ്ഹാന മൗലീദ് മഖ്ദൂം കബീർ ക്രോഢീകരിക്കുക ആയിരുന്നുവെന്നും മഖ്ദൂം രണ്ടാമനാണ് ഇത് സംഗ്രഹിച്ചതെന്നൊക്കെയുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.[7]
അധിക വായനയ്ക്ക്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ [1]
- ↑ [2]
- ↑ [3]
- ↑ ഇശ്ഖിൻറെ കാവ്യ പ്രപഞ്ചം കെ ടി ജാബിർ ഹുദവി പേജ് 29 തെളിച്ചം മാസിക 2011 ഫെബ്രുവരി
- ↑ "മൻഖൂസ് മൌലിദ് പരിഭാഷ | Manqoos Moulid Paribhasha | For All Classes". 2024-08-25. Retrieved 2024-09-07.
- ↑ https://timesofindia.indiatimes.com/city/kozhikode/sunni-leader-turns-up-with-spiritual-remedy-to-ward-off-nipah-virus/articleshow/64299267.cms. Retrieved 7/9/2024.
{{cite news}}
: Check date values in:|accessdate=
(help); Missing or empty|title=
(help) - ↑ "മൻഖൂസ് മൗലിദ്: ചരിത്രം, ശറഹ്. പരിഭാഷ, വിമർശനങ്ങൾക്കുള്ള മറുപടി - ISLAMIC BOOKS". Retrieved 2024-09-07.