ജസിയ നികുതി
ഒരു ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന ചില അമുസ്ലിംകൾ കൊടുക്കേണ്ടതായ നികുതിയാണ് ജസിയ (അറബി: جزية ǧizyah). ആരോഗ്യമുള്ളതും സൈനിക സേവനത്തിന് യോജിച്ച പ്രായമുള്ളതുമായ പുരുഷന്മാർ (ചിലരെ ഒഴിവാക്കാനുള്ള ചട്ടങ്ങളുണ്ടായിരുന്നു) ആയിരുന്നു ഈ നികുതി കൊടുക്കേണ്ടിയിരുന്നത്[1][2]. ഈ നികുതിയ്ക്ക് പകരമായി അമുസ്ലിംകൾക്ക് അവരുടെ മതവിശ്വാസം തുടരുകയും സാമൂഹികമായ സ്വയംഭരണം ഒരുപരിധിവരെ അനുഭവിക്കുകയും ബാഹ്യ ആക്രമണങ്ങളിൽ നിന്ന് മുസ്ലിം ഭരണകൂടത്തിന്റെ സംരക്ഷണം അനുഭവിക്കുകയും ചെയ്യാനാകുമായിരുന്നു. നിർബന്ധിത സൈനിക സേവനവും മുസ്ലിം പൗരന്മാർ നൽകേണ്ടിയിരുന്ന സക്കാത്ത് എന്ന നികുതിയും ഇവർക്ക് ഒഴിവാക്കി നൽകിയിരുന്നു[3][4]. മുസ്ലിം ഭരണാധികാരികളുടെ കാഴ്ചപ്പാടിൽ അമുസ്ലിംകൾ രാജ്യത്തിന് കീഴ്പ്പെട്ടിരിക്കുന്നു എന്നതിനും നാട്ടിലെ നിയമങ്ങൾ അനുസരിക്കുന്നു എന്നതിനുമുള്ള തെളിവായിരുന്നു ഈ നികുതി. പത്തൊൻപതാം നൂറ്റാണ്ടുവരെ പേർഷ്യയിലും ചില വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ജസിയ നിലവിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഇത് ഏകദേശം പൂർണ്ണമായി അപ്രത്യക്ഷമായി.[5] ഇസ്ലാമിക രാജ്യത്തെ ഭരണകൂടങ്ങൾ ഈ നികുതി ഇപ്പോൾ പിരിക്കുന്നില്ല.[6] ഐ.എസ്.ഐ.എസ്., താലിബാൻ മുതലായ വിഭാഗങ്ങൾ ഈ നികുതി ഇവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ പിരിക്കാറുണ്ട്.[7] ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഈ നികുതി നിയമത്തിനു മുന്നിലുള്ള തുല്യത, പൗരാവകാശങ്ങൾ മുതലായ ആശയങ്ങൾക്ക് കടകവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്.[5]
സക്കാത്തും ജസിയയും[തിരുത്തുക]
സക്കാത്ത് | ജസിയ |
---|---|
മുസ്ലിംകളെ ബന്ധിക്കുന്നത്[8] | അമുസ്ലിംകളെ ബന്ധിക്കുന്നത്[9] |
ഒരു മുസ്ലിമിന്റെ വരവും സ്വത്തും നിസാബിൽ (ഒരു നിശ്ചിത അളവിൽ) കവിഞ്ഞാൽ സക്കാത്ത് നിർബന്ധമാണ്.[10] | ജസിയ സൈനികസേവനത്തിന് ശേഷിയുള്ള എല്ലാ അമുസ്ലിം പുരുഷന്മാർക്കും നിർബന്ധമാണ്, അവരുടെ വരവിലോ സ്വത്തിന്റെ അളവിലോ അല്ല ഇത് നിർണ്ണയിക്കപ്പെടുന്നത്.[11] |
ഒരു ചന്ദ്രവർഷത്തിനിടയിൽ തുടർച്ചയായി ഉള്ള വരവിനോ കൈവശം വെച്ചനുഭവിക്കുന്ന സ്വത്തിനോ - നിസാബിൽ കവിയുന്ന തുകയ്ക്ക വിളവെടുക്കുന്ന (വരവിന്റെ) തീയതിയിൽ ഒടുക്കണം.[12] | എല്ലാ സ്വത്തിലും വരവിലും എല്ലാ വർഷവും അല്ലെങ്കിൽ വാർഷിക-പാദ വ്യവസ്ഥിതിയിൽ നിസാബിന്റെ അടിസ്ഥാനമില്ലാതെ ഒടുക്കണം.[9]. പ്രവാചകന്റെ സമയം വരേയും, ഒരു സ്വർണ്ണ ദിനാറും 12 ദിർഹവും; അദ്ദേഹത്തിനു ശേഷം, മിക്കവാരും എല്ലാ സ്വത്തിന്റേയും/വില്പനയുടേയും 20% എങ്കിലും അല്ലെങ്കിൽ അതിൽ കൂടുതലുമായുള്ള മൂന്നു വിഭാഗങ്ങളായി നിശ്ചയിക്കപ്പെട്ടു.[13] ഇതിന്റെ ഏറ്റവും കൂടിയ നിരക്കായി, ഇസ്ലാമിക സാമ്രാജ്യങ്ങളിലുള്ള കൃഷിയിടങ്ങളിലെ വാർഷിക ഉല്പാദനത്തിന്റെ 33% മുതൽ 80% വരെയും ജസിയ പിരിച്ചെടുത്തിരുന്നു.[14][അവലംബം ആവശ്യമാണ്] |
സക്കാത്ത് ശരിഅത്തിൽ പ്രതിപാദിക്കപ്പെട്ടതാണ്.[9] | ശരിഅത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടില്ല;[15][16] |
സ്വത്തിന്റെ ഉടമസ്ഥ/ൻ മാത്രം ഒടുക്കിയാൽ മതി.[17] | മുതിർന്ന, ശാരീരിക/കായിക ക്ഷമതയുള്ള, സൈനിക സേവനത്തിനാവശ്യമായ വയസ്സിലുള്ള എല്ലാ അംഗവും ഒടുക്കണം.[18] |
സക്കാത്ത് കൊടുക്കാതിരിക്കുന്നത് ചില രാജ്യങ്ങളിൽ പിഴയുളവാക്കുന്നതും ചിലപ്പോൾ ശിക്ഷാർഹവും ആയ കുറ്റമാണ്. ചിലയിടങ്ങളിൽ ഇളവുകൾ അനുവദനീയമായിരുന്നു.[19][20] | ജസിയ കൊടുക്കാതിരിക്കുക എന്നത് അമുസ്ലിംകൾ ചെയ്യുന്ന വളരെ വലിയ കുറ്റമായിരുന്നു. ഇതിന് കുടുംബത്തിന്റെ കൂട്ട തടങ്കലിനും അടിമപ്പെടുത്തലിനും അടക്കം കനത്ത ശിക്ഷ കൊടുത്തിരുന്നു.[21] അടിമയാക്കപ്പെടുന്ന കുടുംബത്തിലെ സ്ത്രീകളും പെൺകുട്ടികളും ഏതെങ്കിലും മുസ്ലിം ഉടമയുടെ സ്വത്തായിത്തീരുകയും അയാളുടെ വീട്ടു വേലക്കാരും അയാളുടെ സ്വകാര്യ വേശ്യയും ആയിത്തീരുമായിരുന്നു. കുടുംബമടക്കം ഇസ്ലാമായി മത പരിവർത്തനം നടത്തുന്നത് ചില സാഹചര്യങ്ങളിൽ ശിക്ഷയിൽ നിന്നും രക്ഷപെടാൻ ഉപകരിച്ചിരുന്നു.[22] |
ദൈവത്തിന്റെ സന്തോഷത്തിനും പ്രീതിക്കുമായി നൽകിയിരുന്നു.[23] | ആത്മനിന്ദയോടെയും തന്നെത്തന്നെ ചെറുതാക്കിക്കൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി[24][25] |
അവലംബങ്ങൾ[തിരുത്തുക]
- ↑ Shahid Alam, Articulating Group Differences: A Variety of Autocentrisms, Journal of Science and Society, 2003
- ↑ Ali (1990), pg. 507
- ↑ John Louis Esposito, Islam the Straight Path, Oxford University Press, Jan 15, 1998, p. 34.
- ↑ Ali, Abdullah Yusuf (1991). The Holy Quran. Medina: King Fahd Holy Qur-an Printing Complex, pg. 507
- ↑ 5.0 5.1 Matthew Long (jizya entry author) (2012). The Princeton Encyclopedia of Islamic Political Thought. Princeton University Press. pp. 283–284. ISBN 978-0691134840.
- ↑ Werner Ende; Udo Steinbach (2010). Islam in the World Today. Cornell University Press. p. 738. ISBN 978-0801445712.
- ↑ "Al-Qaeda Rebels in Syria Tell Christians to Pay Up or Die".
- ↑ Williams, G., & Zinkin, J. (2010), Islam and CSR: A study of the compatibility between the tenets of Islam and the UN Global Compact, Journal of Business Ethics, 91(4), 519-533; Quote- "Muslims are required ...(...).. (4) the payment of Zakat (obligatory charity);"; Also:
- ↑ 9.0 9.1 9.2 Nienhaus (2006), Zakat, taxes, and public finance in Islam, Islam and the Everyday World, 1, pp 165-180
- ↑ Algaoud & Lewis (2007), in Handbook of Islamic Banking, ISBN 978-1848444737, pp 38-41
- ↑ Alwan et al., International Education Studies . 2011, Vol. 4 Issue 1, pp 230-237
- ↑ Zakât Foundation of America. (2008), The Zakat Handbook: A Practical Guide for Muslims in the West, AuthorHouse, ISBN 978-1438902135, pp 34-73; Quote - "Every Muslim possessing the designated minimal amount of wealth (called nisab) for the full cycle of a lunar year must, as a matter of worship, satisfy the duty of the Zakat-Charity"; Quote - "pay immediately on harvest date" (page 73); Also:
- ↑ Reuben Levy (1957), The Social Structure of Islam, 2nd Edition (The Sociology of Islam); Cambridge University Press; ISBN 978-0521091824
- ↑ Lane-Poole, S., & Gilman, A. (1893). The Moors in Spain (Vol. 6). T. Fisher; see pages 40–62
- ↑ Hunter, Malik and Senturk, p. 77
- ↑ Abu Yusuf, Kitab al-Kharaj, quoted in Stillman (1979), pp. 159–160
- ↑ Hunwick, J. (1999), Islamic financial institutions: Theoretical structures and aspects of their application in Sub-Saharan Africa, Credit, Currencies and Culture, pp 72-96
- ↑ Kennedy, Hugh (2004). The Prophet and the Age of the Caliphates. Longman. p. 68.
- ↑ Al Lami (2009), Zakat as Islamic Taxation and its Application in the Contemporary Saudi Legal System, J. Islamic St. Prac. Int'l L., 5, 83-88
- ↑ Ahmed and Ahmad (1986), IN RESPECT OF ZAKAT, Islamic Studies, pp 349-368
- ↑ Lewis, B. (1992). Race and Slavery in the Middle East: A Historical Enquiry. Oxford University Press; pages 7–11; ISBN 978-0195053265
- ↑ see:
- Gordon, M. (1989). Slavery in the Arab world. Rowman & Littlefield; see Chapter 4 and pages 25-53; ISBN 0941533301;
- Ennaji, M. (2013). Slavery, the state, and Islam. Cambridge University Press; see Chapter 2; ISBN 978-0521119627
- ↑ Saeed, A. (1995), The moral context of the prohibition of riba in Islam revisited, American Journal of Islamic Social Sciences, 12(4), 496-517; Quote - "Spending is made obligatory via Zakat, but whatever you give by way of charity seeking God's pleasure,..."; Also:
- ↑ "Sura #9, verse #29". Tafsir al-Kabir. 2004.
- ↑ Lázaro, F. L. (2013), The Rise and Global Significance of the First" West": The Medieval Islamic Maghrib, Journal of World History, 24(2), 259-307