അഹ്‌മദിബ്‌നു ഹമ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹംബലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹമ്പലി മദ്‌ഹബിന്റെ സ്ഥാപകനായറിയപ്പെടുന്ന മുസ്ലിം മതപണ്ഡിതനാണ്‌ അഹ്‌മദിബ്നു ഹമ്പൽ (ക്രി.വ. 780-855. ഹി.വ. 164-241). അഹ്‌മദിബ്നു മുഹമ്മദിബ്നു അബൂ അബ്ദില്ലാഹിശ്ശയ്ബാനി എന്നതാണ്‌ മുഴുവൻ പേര്‌. ഖുറാസാനിലെ മെർവ് എന്ന സ്ഥലത്ത് ഒരു അറബ് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

മക്ക, മദീന, കൂഫ, ബസ്ര, യമൻ, ശാം മുതലായ സ്ഥലങ്ങളിലെല്ലാം പഠനത്തിനായി സഞ്ചരിച്ചു. ശാഫിഈ, അബൂ ഹനീഫയുടെ ശിഷ്യനായ അബൂ യൂസുഫ് എന്നിവർ ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരിൽ പ്രധാനികളാണ്‌. പത്ത് ലക്ഷം ഹദീസുകൾ അദ്ദേഹം മനഃപാഠമാക്കിയിട്ടുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അഹ്‌മദിന്റെ ഹദീസ് സമാഹാരമാണ്‌ അഹ്മദ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുസ്നദ് അഹ്മദിബ്നു ഹമ്പൽ. മുസ്നദിൽ 40,000 ഹദീസുകളാണുള്ളത്. ഇതിൽ പതിനായിരത്തോളം ഹദീസുകൾ ആവർത്തനങ്ങളാണ്.

ബഗ്ദാദിൽ അന്തരിച്ചു.

മിഹ്‌ന[തിരുത്തുക]

പ്രധാന ലേഖനം: മിഹ്‌ന

മ‌അ്മൂൻ ഖലീഫയായിരുന്ന കാലത്ത് നടന്ന മിഹ്‌നയിൽ ഖലീഫയ്ക്കെതിരായ നിലപാടെടുത്തതിനാൽ അഹ്‌മദിന്‌ വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടിവന്നു. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയോ വചനമോ എന്നുള്ള തർക്കമാണ്‌ മിഹ്‌ന എന്നറിയപ്പെടുന്നത്. ഇതിൽ രണ്ടാമത്തെ നിലപാടായിരുന്നു ഇമാം അഹ്‌മദിന്‌.

"https://ml.wikipedia.org/w/index.php?title=അഹ്‌മദിബ്‌നു_ഹമ്പൽ&oldid=2378854" എന്ന താളിൽനിന്നു ശേഖരിച്ചത്