ഉള്ളടക്കത്തിലേക്ക് പോവുക

അല്ലാഹു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

അറബി ഭാഷയിൽ ഏകദൈവത്തെ സൂചിപ്പിക്കുന്ന മഹത്തായ നാമമാണ് ٱللَّهُ അല്ലാഹു. (ആംഗലേയം: Allāh; അറബി: - 'ٱللَّهُ). ഈ അറബി നാമം പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാണ്‌ ഈ വാക്ക്. അറബി(Arabic) ഭാഷയിൽ മാത്രമാണ് അല്ലാഹു ٱللَّهُ എന്ന് ശരിയായി എഴുതാൻ സാധിക്കൂ. നാനാമതക്കാരായ അറബികൾ ദൈവത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു..കൂടാതെ ലോകത്തെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഏക ദൈവത്തെ ഈ നാമം ഉപയോഗിച്ചാണ് പരാമർശിക്കാറുള്ളത്.എന്നാൽ അല്ലാഹു എന്ന നാമത്തിന്റെ അർത്ഥ വ്യാപ്തി ഉൾകൊള്ളുന്ന മറ്റൊരു നാമം വേറെ ഭാഷയിൽ കണ്ടെത്താൻ സാധ്യമല്ല.

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചു, പരിപാലിക്കുന്ന,ആവശ്യമുള്ളവയെ സംഹരിക്കുന്ന ശക്തി ശ്രോതസ്സാണ് അല്ലാഹ്. ഹൈന്ദവതയിൽ ബ്രഹ്മത്തെക്കുറിച്ച് പറയുന്നത് തന്നെയാണ് അല്ലാഹ്. ബ്രഹ്മം | അല്ലാഹ് രണ്ടും രണ്ടല്ല, ലോകത്തെ സൃഷ്ടിച്ചു, പരിപാലിക്കുന്ന ഒരേയൊരു ദൈവമാണ്. അല്ലാഹുവിനെക്കുറിച്ചുള്ള വിശേഷണങ്ങൾ -

സ്ത്രീയും, പുരുഷനുമല്ലാത്ത ശക്തി ശ്രോതസ്സ്.

ആരാലും ജന്മം നല്കപ്പെടാത്ത, സ്വയം ഭൂവായത്.

"ലോകത്തെ അമീബകൾ പോലുള്ള നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവികളെ മുതൽ കരയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലത്തെ വരേ സൃഷ്ടിച് പരിപാലിക്കുന്ന ശക്തി സ്വരൂപം.

ഇങ്ങനെ ഒരുപാടൊരുപാട് വിശേഷണങ്ങൾക്ക് അല്ലാഹുവിന് സ്വന്തം. ഖുർആനിൽ അല്ലാഹുവേക്കുറിചുള്ള പരാമർശങ്ങളിൽ ഇങ്ങനെ കാണാം :

"അവനാകുന്നു നിങ്ങളുടെ രക്ഷിതാവും, എല്ലാ വസ്തുക്കളുടെയും സൃഷ്ടികർത്താവുമായ അല്ലാഹ്. അവനല്ലാതെ യാതൊരു ദൈവവുമില്ല എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്(സന്മാർഗത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത്"(വിശുദ്ധ ഖുർആൻ 40:62)

"ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, സൂര്യനെയും, ചന്ദ്രനെയും കീഴ്പെടുത്തി വെക്കുകയും ചെയ്തവൻ ആര് എന്ന് നീ അവരോട് ചോദിച്ചാൽ അവർ പറയും അല്ലാഹ് (ആണെന്ന്)" (29:61)

അല്ലാഹുവിന്റെ നാമങ്ങൾ

സൃഷ്ടാവായ അല്ലാഹുവിനെ വിശേഷണങ്ങളുടെ അടിസ്ഥാനത്തിൽ ഒരുപാട് പേരുകൾ ഖുർആനിൽ വെളിപ്പെടുത്തുന്നുണ്ട്. അവയിൽ ഏതാനും നാമങ്ങൾ താഴെ നൽകുന്നു -


1) الله

2) الرحمن  പരമകാരുണികൻ

(3) الرحيم  കരുണാനിധി

(4) الملك  രാജാധിരാജൻ

(5) القدوس  പരിശുദ്ധൻ

6) السلام  രക്ഷയായവൻ

(7) المؤمن അഭയം നൽകുന്നവൻ

8) المهيمن  കാത്തുസൂക്ഷിക്കുന്നവൻ

9) العزيز  യോഗ്യതയുള്ളവൻ

10) لجبار  പരമാധികാരമുള്ളവൻ

11) المتكبر  മഹത്വമുള്ളവൻ

12) الخالق  സ്രഷ്ടാവ്

13) البارئ  സൃഷ്ടിക്കുന്നവൻ

14) المصور  രൂപം നൽകുന്നവൻ

15) الغفار  വളരെയധികം പൊറുക്കുന്നവൻ

16) القهار  അടക്കിഭരിക്കുന്നവൻ

17) الوهاب  ഔദാര്യവാൻ

18) الرزاق  പ്രദാനം ചെയ്യുന്നവൻ

19) الفتاح  (റഹ്മത്തിന്റെ വാതിൽ) തുറക്കുന്നവൻ

20) العليم  എല്ലാം അറിയുന്നവൻ

21) القابض  (ആഹാരത്തെയും റൂഹുകളെയും) പിടിക്കുന്നവൻ

22) الباسط  വിശാലമാക്കുന്നവൻ

(23) الخافض  തരം താഴ്ത്തുന്നവൻ

24) الرافع  സ്ഥാനം ഉയർത്തുന്നവൻ

25) المعز  പ്രതാപം നൽകുന്നവൻ

26) المذل  നിന്ദ്യനാക്കുന്നവൻ

27) السميع  കേൾക്കുന്നവൻ

28) البصير  കാണുന്നവൻ

29) الحكم  വിധി നടത്തുന്നവൻ

30) العدل  നീതി കാണിക്കുന്നവൻ

31) اللطيف  ദയ കാണിക്കുന്നവൻ

32) الخبير  സർവരഹസ്യവും അറിയുന്നവൻ

33) الحليم  സഹനമുള്ളവൻ

34) العظيم  മഹത്വമുള്ളവൻ

35)الغفور  പാപം പൊറുക്കുന്നവൻ

36) الشكور  നന്ദിക്കർഹൻ

37) العلي ഉന്നതൻ

38) الكبير  മഹാനായവൻ

39) الحفيظ  എല്ലാം സംരക്ഷിക്കുന്നവൻ

40) المقيت  ഭക്ഷണം നൽകുന്നവൻ

41) الحسيب  വിചാരണ ചെയ്യുന്നവൻ

42) الجليل  ഔന്നിത്യമുള്ളവൻ

43) الكريم  ഉദാരനായവൻ

44) الرقيب  എല്ലാം നിരീക്ഷിക്കുന്നവൻ

45) المجيب  ഉത്തരം നൽകുന്നവൻ

46) الواسع  വിശാലതയുള്ളവൻ

47) الحكيم  യുക്തിദീക്ഷയുള്ളവൻ

48) الودود  സ്നേഹമുള്ളവൻ

49) المجيد  മഹത്വമുള്ളവൻ

50) الباعث  പുനരുജ്ജീവിപ്പിക്കുന്നവൻ

51) الشهيد  എല്ലാറ്റിനും സാക്ഷിയാവുന്നവൻ

(52) الحق  സത്യമായവൻ

53) الوكيل  ഏറ്റെടുക്കുന്നവൻ

54) القوى  ശക്തമായവൻ

55) المتين  ശക്തിയുള്ളവൻ

56) الولي  സംരക്ഷകൻ

57) الحميد  സ്തുതിക്കപ്പെട്ടവൻ

58) المحصى  ക്ലിപ്തപ്പെടുത്തുന്നവൻ

59) المبدئ  ഇല്ലായ്മയിൽ നിന്ന് സൃഷടിക്കുന്നവൻ

60) المعيد  മടക്കി വിളിക്കുന്നവൻ

61) المحيي  ജീവിപ്പിക്കുന്നവൻ

62) المميت  മരിപ്പിക്കുന്നവൻ

63) الحي  എന്നെന്നും ജീവിച്ചിരിക്കുന്നവൻ

64) القيوم  സ്വയം നിലനിൽക്കുന്നവൻ

65) الواجد  കണ്ടെത്തുന്നവൻ

66) الماجد  മഹത്വമുള്ളവൻ

67) الواحد  ഏകനായവൻ

68) الصمد  സർവ്വർക്കും ആശ്രയമായവൻ

69) القادر  എന്തിനും കഴിവുള്ളവൻ

70) المقتدر  എല്ലാകഴിവുകളുടെയും ഉടമസ്ഥൻ

71) المقدم  മുന്തിക്കുന്നവൻ

72) المؤخر  പിന്തിക്കുന്നവൻ

73) الأول  ആദ്യമായവൻ

74) الآخر  ശാശ്വതൻ

75) الظاهر പ്രത്യക്ഷനായവൻ

76) الباطن  പരോക്ഷനായവൻ

77) الوالي  എല്ലാത്തിൻറെയും ഉടമസ്ഥൻ

78) المتعال  അത്യുന്നതൻ

79) البر  ഗുണം ചെയ്യുന്നവൻ

80) التواب  തൌബ സ്വീകരിക്കുന്നവൻ

81) المنتقم  ശിക്ഷിക്കുന്നവൻ

82) العفو  മാപ്പു നല്കുന്നവൻ

83) الرؤوف  കൃപ ചെയ്യുന്നവൻ

84) مالك الملك  പരമാധികാരി

85) ذو الجلال و الإكرام  മഹത്വവും ആധരവുമുള്ളവൻ

86) المقسط  നീതി നടത്തുന്നവൻ

87) الجامع  എല്ലാം ഒരുമിച്ച് കൂട്ടുന്നവൻ

88) الغني  ധനികൻ

89) المغني  ആവശ്യം തീർക്കുന്നവൻ

90) المانع  തടയുന്നവൻ

91) الضار  വിഷമമുണ്ടാക്കുന്നവൻ

(92) النافع  ഉപകാരം ചെയ്യുന്നവൻ

93) النور   വെളിച്ചം നൽകുന്നവൻ

94) الهادي  സന്മാർഗം കാണിക്കുന്നവൻ

95) البديع  മാതൃകയില്ലാതെ സൃഷ്ടിച്ചവൻ

96) الباقي  എന്നെന്നും ശേഷിക്കുന്നവൻ

97) الوارث  എല്ലാം അനന്തരമെടുക്കുന്നവൻ

(98) الرشيد  സന്മാർഗം കാണിക്കുന്നവൻ

99) الصبور  നല്ല ക്ഷമയുള്ളവൻ



റബ്ബ്, റഹ്മാൻ, റഹീം, ജബ്ബാർ എന്നിവയെല്ലാം അല്ലാഹുവിനെ മാത്രം സ്വന്തമായ നാമങ്ങൾ ആണെന്നിരിക്കെ സൃഷ്ടികൾക്ക് ആ പേരുകൾ മാത്രമായി നാമകരണം ചെയ്യുന്നത് ഉചിതമല്ല. അതുകൊണ്ട് ഇത്തരം നാമങ്ങളുടെ മുൻപായി അബ്ദുൽ എന്ന് ചേർക്കുന്നതാണ് ഉത്തമം.


വിശേഷണങ്ങൾ

[തിരുത്തുക]

ഇസ്ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങൾ:

ഏതൊരു ശക്തിയാണോ സർവ്വ ലോകത്തിന്റെയും സ്രഷ്ടാവും സംവിധായകനും സംരക്ഷകനുമായവൻ ആ ശക്തിയേ അറബിയിൽ അല്ലാഹു എന്ന് വിളിക്കുന്നു,അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ﴾هُوَ اللَّهُ أَحَد ﴿. ഭൂമിയിലോ ആകാശലോകത്തോ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ് ﴾وَهُوَ السَّمِيعُ البَصِير ﴿.[1]

അറബിയിൽ
اﷲ
Transliteration
Allāh
തർജ്ജമ
God
"(നബിയെ,) പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ(ആർക്കും)ജന്മം നൽകിയിട്ടില്ല.(ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും." ഖുർ-ആൻ (112 ആം അധ്യായം)

മനുഷ്യന്റെ ചിന്തകൾക്ക് അവനെ പരിപൂർണർത്ഥത്തിൽ മനസ്സിലാക്കാനാവില്ല. പ്രപഞ്ചത്തിലെ ഒന്നിനോടും അവന് സാമ്യതകളും സമാനതകളുമില്ല.

"പറയുക: മനുഷ്യരെ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടേയും, ഭൂമിയുടേയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ.അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന, അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ.അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ. നിങ്ങൾക്ക് നേർമാർഗ്ഗം പ്രാപിക്കാം." (സൂറ 7:158)

നിരുക്തം

[തിരുത്തുക]

അൽ ഇലാഹ് "al-ilah" എന്നാൽ ഒരു പ്രത്യേക ദൈവത്തിന്റെ നാമമല്ല ഏക ദൈവം / സർവ്വേശ്വരൻ എന്നാണു. ഇസ്ലാം മത വിശ്വാസത്തിന്റെ കാതൽ ഏക ദൈവം എന്നതിലും ഏക ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലുമാണു. അൽ ഇലാഹ് (അർത്ഥം: ദൈവം, The God ) ആണ് അറബി ഇലാഹ് എന്ന പദത്തിനു മുന്നിൽ അറബി ഭാഷയിലുള്ള അൽ എന്ന പദം ചേർത്ത് അല്ലാഹുٱللَّهُ എന്ന മഹത്തായ നാമം എഴുതുന്നു. അറബി ഭാഷയിൽ മാത്രമാണ് അല്ലാഹു ٱللَّهُ എന്ന് ശരിയായി എഴുതാൻ കഴിയൂ.

അല്ലാഹുവിന്റെ പേരുകൾ

[തിരുത്തുക]

അല്ലാഹുവിൻ്റെ മഹത്തായ 99 നാമങ്ങൾ ഇസ്ലാം പരിചയപ്പെടുത്തുന്നു.ആ നാമങ്ങളാണ് "അസ്മാഉൽ ഹുസ്നാ" .

#അറബിമലയാളംമലയാളം തർജ്ജുമഖുർആനിലെ ഉപയോഗം
1الرحمنഅർ- റ്വഹ്മാൻകാരുണ്യവാൻഎല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ, സൂറ 55, അർ-റഹ്മാനിൽ
2الرحيمഅർ‌റഹീംകരുണാമയൻഎല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ
3الملكഅൽ‌ മലിക്ക്രാജാവ്59:23, 20:114
4القدوسഅൽ‌ ഖുദ്ദൂസ്പരിശുദ്ധൻ59:23, 62:1
5السلامഅസ്സലാംരക്ഷയായവൻ59:23
6المؤمنഅൽ‌ മുഅ്മിൻഅഭയം നൽകുന്നവൻ59:23
7المهيمنഅൽ മുഹൈമിൻരക്ഷകൻ59:23
8العزيزഅൽ അസീസ്പ്രതാപവാൻ3:6, 4:158, 9:40, 48:7, 59:23
9الجبارഅൽ ജബ്ബാർപരമാധികാരി59:23
10المتكبرഅൽ മുതകബ്ബിർഏറ്റവും മഹത്വമുള്ളവൻ59:23
11الخالقഅൽ ഖാലിഖ്സ്രഷ്ടാവ്6:102, 13:16, 39:62, 40:62, 59:24
12البارئഅൽ ബാരിഉ്ന്യായവാൻ59:24
13المصورഅൽ മുസ്വവ്വിർരൂപം നൽകുന്നവൻ59:24
14الغفارഅൽ ഗഫ്ഫാർപൊറുക്കുന്നവൻ20:82, 38:66, 39:5, 40:42, 71:10
15القهارഅൽ കഹ്ഹാർഅടക്കി ഭരിക്കുന്നവൻ13:16, 14:48, 38:65, 39:4, 40:16
16الوهابഅൽ വഹ്ഹാബ്അത്യുദാരൻ3:8, 38:9, 38:35
17الرزاقഅർ‌ റസാക്ക്ഉപജീവനം നൽകുന്നവൻ51:58
18الفتاحഅൽ ഫത്താഹ്വിജയം നൽകുന്നവൻ34:26
19العليمഅൽ അലീംഎല്ലാം അറിയുന്നവൻ2:158, 3:92, 4:35, 24:41, 33:40
20القابضഅൽ ഖ്വാബിദ്പിടിച്ചെടുക്കുന്നവൻ2:245
21الباسطഅൽ ബാസിത്വ്വിശാലമാക്കുന്നവൻ2:245
22الخافضഅൽ ഖാഫിദ്താഴ്ത്തുന്നവൻ95:5
23الرافعഅർ റാഫിഉ്ഉയർത്തുന്നവൻ58:11, 6:83
24المعزഅൽ മുഇസ്പ്രതാപം നൽകുന്നവൻ3:26
25المذلഅൽ മുദിൽനിന്ദിക്കുന്നവൻ3:26
26السميعഅസ്സമീഉ്എല്ലാം കേൾക്കുന്നവൻ2:127, 2:256, 8:17, 49:1
27البصيرഅൽ-ബസ്വീർഎല്ലാം കാണുന്നവൻ4:58, 17:1, 42:11, 42:27
28الحكمഅൽ ഹക്കംതീർപ്പുകൽപ്പിക്കുന്നവൻ22:69
29العدلഅൽ അദ്‌ൽനീതി ചെയ്യുന്നവൻ6:115
30اللطيفഅല്ലത്തീഫ്മൃദുവായി പെരുമാറുന്നവൻ6:103, 22:63, 31:16, 33:34
31الخبيرഅൽ ഖബീർസൂക്ഷ്മജ്ഞാനമുള്ളവൻ6:18, 17:30, 49:13, 59:18
32الحليمഅൽ ഹലീംസഹനമുള്ളവൻ2:235, 2:263, 4:12, 5:101, 17:44, 22:59, 33:51, 35:41, 64:17,
33العظيمഅൽ അദീംമഹത്ത്വം ഉടയവൻ2:255, 42:4, 56:96
34الغفورഅൽ ഗഫൂർപാപങ്ങൾ പൊറുക്കുന്നവൻ2:173, 8:69, 16:110, 41:32
35الشكورഅശ്ശക്കൂർപ്രതിഫലം നൽകുന്നവൻ35:30, 35:34, 42:23, 64:17
36العليഅൽ അലിയ്യ്സമുന്നതൻ4:34, 31:30, 42:4, 42:51
37الكبيرഅൽ കബീർവലിയവൻ13:9, 22:62, 31:30
38الحفيظഅൽ ഹഫീദ്കാത്തുരക്ഷിക്കുന്നവൻ11:57, 34:21, 42:6
39المقيتഅൽ മുഖീത്ആഹാരം നൽകുന്നവൻ4:85
40الحسيبഅൽ ഹസീബ്വിചാരണ ചെയ്യുന്നവൻ4:6, 4:86, 33:39
41الجليلഅൽ ജലീൽപ്രതാപമുള്ളവൻ55:27, 39:14, 7:143
42الكريمഅൽ കരീംഔദാര്യവാൻ27:40, 82:6
43الرقيبഅർ റഖീബ്എല്ലാം വീക്ഷിക്കുന്നവൻ4:1, 5:117
44المجيبഅൽ മുജീബ്പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ11:61
45الواسعഅൽ വാസിഉ്അറിവിലും ദയയിലും വിശാലതയുള്ളവൻ2:268, 3:73, 5:54
46الحكيمഅൽ ഹക്കിംയുക്തിമാൻ31:27, 46:2, 57:1, 66:2
47الودودഅൽ വദൂദ്സ്നേഹനിധി11:90, 85:14
48المجيدഅൽ മജീദ്മഹത്ത്വമുള്ളവൻ11:73
49الباعثഅൽ ബാഇഥ്പുനരുജ്ജീവിപ്പിക്കുന്നവൻ22:7
50الشهيدഅശ്ശഹീദ്എല്ലാറ്റിനും സാക്ഷിയായവൻ4:166, 22:17, 41:53, 48:28
51الحقഅൽ ഹഖ്വ്വാസ്തവമായവൻ6:62, 22:6, 23:116, 24:25
52الوكيلഅൽ വക്കീൽഭരമേൽപ്പിക്കപ്പെടുന്നവൻ3:173, 4:171, 28:28, 73:9
53القوىഅൽ ഖ്വവിയ്യ്സർവ്വശക്തൻ22:40, 22:74, 42:19, 57:25
54المتينഅൽ മതീൻപ്രബലനായവൻ51:58
55الولىഅൽ വലിയ്യ്രക്ഷാധികാരി4:45, 7:196, 42:28, 45:19
56الحميدഅൽ ഹമീദ്സ്തുതിക്കപ്പെട്ടവൻ14:8, 31:12, 31:26, 41:42
57المحصىഅൽ മുഹ്സിക്ലിപ്ത്പ്പെടുത്തുന്നവൻ72:28, 78:29, 82:10-12
58المبدئഅൽ മുബ്ദിഉ്തുടങ്ങുന്നവൻ10:34, 27:64, 29:19, 85:13
59المعيدഅൽ മുഈദ്മടക്കുന്നവൻ10:34, 27:64, 29:19, 85:13
60المحيىഅൽ മുഹ്‌യിജീവിപ്പിക്കുന്നവൻ7:158, 15:23, 30:50, 57:2
61المميتഅൽ മുമീത്മരിപ്പിക്കുന്നവൻ3:156, 7:158, 15:23, 57:2
62الحيഅൽ ഹയ്യ്എന്നും ജീവിക്കുന്നവൻ2:255, 3:2, 25:58, 40:65
63القيومഅൽ ഖയ്യൂംസ്വയം നിലനിൽക്കുന്നവൻ2:255, 3:2, 20:111
64الواجدഅൽ വാജിദ്എല്ലാം കണ്ടെത്തിക്കുന്നവൻ38:44
65الماجدഅൽ മാജിദ്മഹത്ത്വമുള്ളവൻ85:15, 11:73,
66الواحدഅൽ വാഹിദ്ഏകനായവൻ2:163, 5:73, 9:31, 18:110
67الاحدഅൽ അഹദ്ഒറ്റയായവൻ112:1
68الصمدഅസ്സ്വമദ്ആരെയും ആശ്രയിക്കത്തവൻ112:2
69القادرഅൽ ഖ്വാദിർഎല്ലാറ്റിനും കഴിയുന്നവൻ6:65, 36:81, 46:33, 75:40
70المقتدرഅൽ മുഖ്തദിർഅതിശക്തനായവൻ18:45, 54:42, 54:55
71المقدمഅൽ മുഖ്വദ്ദിംമുന്നിലാക്കുന്നവൻ16:61, 17:34,
72المؤخرഅൽ മുഅ‌ഹ്ഹിർപിന്തിക്കുന്നവൻ71:4
73الأولഅൽ അവ്വൽആദ്യം ഇല്ലാത്തവൻ57:3
74الأخرഅൽ ആഖിർഅന്ത്യമില്ലാത്തവൻ57:3
75الظاهرഅദ്ളാഹിർപ്രത്യക്ഷനായവൻ57:3
76الباطنഅൽ ബാത്വിൻപരോക്ഷനായവൻ57:3
77الواليഅൽ വാലിസർവ്വാധിപൻ13:11, 22:7
78المتعاليഅൽ മുതആലിഔന്നത്യമുള്ളവൻ13:9
79البرഅൽ ബർറ്ഗുണം ചെയ്യുന്നവൻ52:28
80التوابഅത്തവ്വാബ്പശ്ചാത്താപം സ്വീകരിക്കുന്നവൻ2:128, 4:64, 49:12, 110:3
81المنتقمഅൽ മുൻതഖ്വിംശിക്ഷിക്കുന്നവൻr32:22, 43:41, 44:16
82العفوഅൽ അഫ്വുവ്വ്മാപ്പേകുന്നവൻ4:99, 4:149, 22:60
83الرؤوفഅർ റഊഫ്കൃപ ചൊരിയുന്നവൻ3:30, 9:117, 57:9, 59:10
84مالك الملكമാലിക്കുൽ മുൽക്ക്രാജാധിരാജൻ3:26
85[ذو الجلال والإكرام] Error: {{Lang}}: invalid parameter: |3= (help)ദുൽ ജലാലി
വൽ ഇക്റാം
Tപ്രൗഡിയും മഹത്ത്വവുള്ളവൻ55:27, 55:78
86المقسطഅൽ മുഖ്സിത്വ്നീതി ചെയ്യുന്നവൻ7:29, 3:18
87الجامعഅൽ ജാമിഉ്മഹത്ത്വങ്ങൾ ഒരുമിച്ച് കൂടിയവൻ3:9
88الغنيഅൽ ഗനിയ്യ്അന്യാശ്രയമില്ലാത്തവൻ3:97, 39:7, 47:38, 57:24
89المغنيഅൽ മുഗ്‌നിയ്യ്ഐശ്വര്യം നൽകുന്നവൻ9:28
90المانعഅൽ മാനിഅ്തടയുന്നവൻ67:21
91الضارഅദ്ളാർപ്രയാസം നൽകുന്നവൻ6:17
92النافعഅൻ നാഫിഉ്ഉപകാരം നൽകുന്നവൻ30:37
93النورഅൻ നൂർപ്രകാശിപ്പിക്കുന്നവൻ24:35
94الهاديഅൽ ഹാദിയ്യ്സന്മാർഗ്ഗത്തിലാക്കുന്നവൻ22:54
95البديعഅൽ ബദീഉ്മാതൃക ഉണ്ടാക്കുന്നവൻ2:117, 6:101
96الباقيഅൽ ബാഖ്വീനാശം ഇല്ലാത്തവൻ55:27
97الوارثഅൽ വാരിഥ്എല്ലാറ്റിനും അന‌ന്തരാവകാശിയായവൻ15:23
98الرشيدഅർ റശീദ്നേർമാർഗ്ഗത്തിലാക്കുന്നവൻ2:256
99الصبورഅസ്സ്വബൂർക്ഷമയുള്ളവൻ2:153, 3:200, 103:3

മറ്റ് ലിങ്കുകൾ

[തിരുത്തുക]
  1. അബൂ മുഖാതിൽ - ‘അല്ലാഹു തേടുന്നത്...’
"https://ml.wikipedia.org/w/index.php?title=അല്ലാഹു&oldid=4287111" എന്ന താളിൽനിന്ന് ശേഖരിച്ചത്