സംവാദം:അല്ലാഹു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക വിശ്വാസപ്രകാരം മാത്രമാണോ അല്ലാഹ് എന്ന് വിളിക്കുന്നത് അതൊരു അറബി പദമല്ലെ? — ഈ തിരുത്തൽ നടത്തിയത് 84.235.52.93 (സംവാദംസംഭാവനകൾ) 10:22, 6 ഡിസംബർ 2007 (UTC)[മറുപടി]

ഏകദൈവത്തിൽ വിശ്വസിക്കാനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. 'അല്ലാഹു' എന്നപേരിലാണ് ഖ്വുർ‌ആൻ ദൈവത്തെ പരിചയപ്പെടുത്തുന്നത്. 'അല്ലാഹു' എന്നത് ഒരു പ്രത്യേക ദൈവമാണെന്ന് ഖ്വുർ‌ആൻ വായിച്ചാൽ തെളിയിക്കാനാവില്ല. ഏകദൈവ വിശ്വാസികൾ അവർ ആരാകട്ടെ ഏതുമത വിശ്വാസിയുമാകട്ടെ, അവർ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്. കുറച്ചുകൂടി വിശദമാക്കാം. ഇസ്ലാം മതം 'സ്ഥാപിച്ചത്' മുഹമ്മദ്‌ നബിയാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നില്ല. മറിച്ച് അല്ലാഹു(ഈശ്വരൻ/കർത്താവ്) മനുഷ്യരിലേക്ക് നിയോഗിച്ച അനേകം പ്രവാചകന്മാരിൽ അവസാനം നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാണ് മുഹമ്മദ് നബി എന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു. ആ പ്രവാചകന്മാരെല്ലാം പ്രബോധനം ചെയ്ത മതം "ഇസ്ലാം" ആണെന്ന് ഖുർ‌ആൻ പറയുന്നു. ഒരു പാട് ജനസമൂഹങ്ങൾ ഈ ഭൂമിയിൽ ജീവിച്ചു മരിച്ചു പോയിട്ടുണ്ട്. ഇതിൽ പല സമൂഹങ്ങളിലേക്കും പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഖുർ‌ആൻ പറയുന്നു (ഖുർ‌ആൻ സൂറ അൽ-ഫാതിർ- 35:24 കാണുക) ആ പ്രവാചകന്മാരെല്ലാം തങ്ങളുടെ ദൌത്യം നിറവേറ്റി..സിദ്ധീഖ് 10:57, 6 ഡിസംബർ 2007 (UTC)[മറുപടി]
സിദ്ധീഖ് പറഞ്ഞതനുസരിച്ച് ഇസ്ലാം മതം എന്നാൽ ആദം മുതൽ ഉള്ളതാണെങ്കിൽ മുകളിൽ പറഞ്ഞത് പിൻ വലിച്ചിരിക്കുന്നു --84.235.52.93 16:02, 6 ഡിസംബർ 2007 (UTC)[മറുപടി]
സിദ്ധീഖ് പറഞ്ഞപ്പോൾ ഐ.പി.ക്ക് ഉത്തരം കിട്ടിയോ ആവോ? അല്ലാഹ് എന്നത് ദൈവത്തെ സൂചിപ്പിക്കുന്ന അറബിഭാഷയിലെ ഒരു പദം തന്നെയാണ്. മുസ്ലിങ്ങൾ മാത്രമല്ല എല്ലാ മതസ്ഥരും ഉപയോഗിക്കുന്നത് ഇങ്ങനെ തന്നെയാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്നപോലെ ഈ വാക്ക് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാൺ എന്നു മാത്രം. സംവാദത്തിന്റെ ഘടനയിൽ മാറ്റം വരുത്താതിരിക്കാൻ ശ്രദ്ധിക്കുക. --സാദിക്ക്‌ ഖാലിദ്‌ 19:28, 6 ഡിസംബർ 2007 (UTC)[മറുപടി]

നീക്കം ചെയ്ത വിവരങ്ങൾ[തിരുത്തുക]

ഇവിടെ നിന്നുമുള്ള വിവരങ്ങൾ അതേപടി പകർത്തിയതിനാൽ നീക്കം ചെയ്യുന്നു. --കിരൺ ഗോപി 11:23, 28 ഒക്ടോബർ 2010 (UTC)[മറുപടി]

This article needs editing[തിരുത്തുക]

Please somebody could edit the introduction part by referencing sources from the English page for Allah. The word was in usage pre Islamic era from 1000 bc as recorded. Allah was one of the deities , the strongest among the pre Islamic pagan Arabs. Also evidences tell that Allah is a word for God for Arab speaking non Muslims. The article is only looking in to the Quran and as per Islamic believes. There were political issues of using this word by Christians and non Muslims of Malaysia. Please rewrite this page as Allah as a word rather than as a religious figure as seen on this page.

"https://ml.wikipedia.org/w/index.php?title=സംവാദം:അല്ലാഹു&oldid=1943495" എന്ന താളിൽനിന്ന് ശേഖരിച്ചത്