മധ്യകാല ഇസ്ലാമിക സുവർണ്ണയുഗം (Islamic Golden Age) c.750 CE - c.1258 CE വരെയുള്ള കാലഘട്ടമാണ്. ഇക്കാലത്തെ തത്ത്വജ്ഞാനികളും ശാസ്ത്രജ്ഞരും ഗവേഷകരും പണ്ഡിതരും നിർമ്മാണ വിദഗ്ദരും ഗ്രന്ഥകാരൻമാരും കവികളും സാഹിത്യകാരൻമാരും ചരിത്രകാരന്മാരും കലാകാരന്മാരും പരിഭാഷകരും നൽകിയ സംഭാവനകാളാണ് ആധുനിക യൂറോപ്പിന്റെ നവോത്ഥാനത്തിന് തന്നെ നിദാനമായാത്. പൗരാണിക വിജ്ഞാനങ്ങൾ ആധുനിക തലമുറക്ക് പരിചയപ്പെടുത്തുകയും അതിലൂടെ ആധുനിക ശാസ്ത്ര-സാങ്കേതിക നവോത്ഥാനത്തിന് അസ്തിവാരമിട്ടത് മധ്യകാല ഇസ്ലാമിക സുവർണ്ണയുഗമായിരുന്നു. ഗ്രീക്ക്-ഇന്തോ-ചീന തുടങ്ങിയ പൗരാണിക നാഗരികതകളിൽ നിലനിന്നിരുന്ന ഗവേഷണങ്ങളെ പുറത്ത് കൊണ്ടുവരികയും അതിലൂടെ തങ്ങളുടെ സ്വന്തം ഗവേഷണങ്ങളും കണ്ടെത്തലുകളും ഉൾച്ചേർക്കുകയും ചെയ്താണ് ഈ യുഗത്തിന് അടിത്തറയിട്ടത്. ശാസ്ത്രപരവും ബൗദ്ധികവുമായ ഒട്ടനേകം നേട്ടങ്ങൾ ഈ സുവർണ്ണകാലത്ത് ഉദയം കൊണ്ടു.