ഖിലാഫത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖിലാഫത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖിലാഫത്തിന്റെ വ്യാപനം

ഇസ്‌ലാം മതം
Allah in Dodger Blue.svg

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഭരണ വ്യവസ്ഥിതിയെ ആണ് ഖിലാഫ (അറബി: خِلافة khilāfa) അല്ലെങ്കിൽ ഖിലാഫത്ത് എന്ന് പറയുന്നത്. ഭരണാധികാരിയെ ഖലീഫ (അറബി: خَليفة khalīfah pronunciation ) എന്ന് വിളിക്കുന്നു. പ്രതിനിധി എന്നാണ് ഈ വാക്കിന് അർത്ഥം. ഖുർആനും മുഹമ്മദ് നബിയുടെ ചര്യകളും മുൻനിർത്തിയുള്ള വ്യവസ്ഥയാണ്‌ ഖിലാഫ. അവിടെ ഭരണഘടന ഖുർ‌ആനും പ്രവാചകചര്യയും ആദ്യ നാല് ഖലീഫമാരുടെ രീതിയുമായിരിക്കും.

ജനങ്ങൾക്കിടയിൽ സമത്വവും നീതിയും സ്ഥാപിക്കുക എന്നത് ഖിലാഫത്തിന്റെ ലക്ഷ്യമാണ്[അവലംബം ആവശ്യമാണ്]. ഭരണാധികാരിയെ വെറും പ്രധിനിധി എന്ന അർത്ഥത്തിലാണ് ഖലീഫ എന്ന് വിളിക്കുന്നത്‌. അബൂബക്കർ സിദ്ദീഖ്‌ ആയിരുന്നു ഇസ്‌ലാമിക ലോകത്തിലെ ആദ്യ ഖലീഫ. അബൂബക്കറിന്റെയും തുടർന്ന് ഖലീഫമാരായ ഉമർ, ഉസ്മാൻ, അലി എന്നിവരുടെയും ഭരണകാലത്തെ മൊത്തത്തിൽ ഖിലാഫത്തുറാശിദ (സച്ചരിതരുടെ ഭരണം) എന്നറിയപ്പെടുന്നു.

ഖിലാഫത്തിന്റെ ശരീഅ നിബന്ധനകൾ[തിരുത്തുക]

ഇസ്‌ലാമിക നിയമ സംഹിതയായ ശരീഅ പ്രകാരം ഖിലാഫത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ ആറെണ്ണമാണ്.

 • ഭൂമിയും അവിടെ വസിക്കാൻ ജനങ്ങളും ഉണ്ടായിരിക്കുക.
 • ആ ഭൂമിയുടെയും ജനങ്ങളുടെയും മേൽ മുസ്‌ലിങ്ങൾക്ക് അധികാരവും ആധിപത്യവും ഉണ്ടായിരിക്കുക.
 • ഒരു ഖലീഫക്ക്‌ വേണ്ട എല്ലാ നിബന്ധനകളും (ശർത്തുൽ ഇൻഖാദ്) പാലിക്കപ്പെട്ട ഒരു ഖലീഫ ഉണ്ടായിരിക്കുക. (ശർത്തുൽ ഇൻഖാദ്: മുസ്‌ലിം ആയിരിക്കുക, പ്രായപൂർത്തിയായിരിക്കുക, സ്വതന്ത്രനായിരിക്കുക, പുരുഷൻ ആയിരിക്കുക, ബുദ്ധി സ്ഥിരത ഉണ്ടായിരിക്കുക, വിശ്വസ്തൻ ആയിരിക്കുക).
 • 
ആ പ്രദേശത്തെ ജനവിഭാഗങ്ങളുടെ ഇടയിൽ നിന്നുള്ള പണ്ഡിത പ്രമുഖരുടെയും നേതാക്കളുടെയും ഇടയിൽ നിന്ന് ഒരു കൂട്ടം ആളുകൾ ബൈഅത്തു നൽകുക.
 • പ്രസ്തുത ബൈഅത്ത് ഖലീഫയാൽ സ്വീകരിക്കപ്പെടുക.
 • ഖിലാഫത്തിനെ സംരക്ഷിക്കാൻ ഒരു മുസ്‌ലിം സൈന്യം ഉണ്ടായിരിക്കുക.

റാഷിദീയ ഖിലാഫത്ത് (632–661)[തിരുത്തുക]

പ്രധാന ലേഖനം: റാഷിദീയ ഖിലാഫത്ത്

പ്രവാചകൻ മുഹമ്മദിന്റെ വിയോഗ ശേഷം സ്ഥാപിതമായ ആദ്യത്തെ ഖിലാഫത്ത് ഭരണമാണ് റാഷിദീയ ഖിലാഫത്ത് എന്നാ പേരിൽ അറിയപ്പെടുന്നത്. ഇത് പ്രകാരം പ്രവാചകൻ മുഹമ്മദിന്റെ സന്തത സഹചാരികളായ നാലുപേരാണ് വിവിധ കാലയളവിലായി ഭരണം നടത്തിയത്. പ്രഥമ ഖലീഫ അബൂബക്കർ ആയിരുന്നു. ഏറ്റവും ഉത്തമമായ ഭരണ കാലയളവ് എന്നതിനാൽ സച്ചരിതരായ ഖലീഫമാർ എന്ന് ഇവരെ വിശേഷിപ്പിക്കുന്നു. റാഷിദീയ ഖിലാഫത്തിലെ ഖലീഫമാർ ഇവരായിരുന്നു.

 1. അബൂബക്കർ (632–634)
 2. ഉമർ (634–644)
 3. ഉസ്മാൻ (644–656)
 4. അലി (656–661)

ഉമയ്യദ് ഖിലാഫത്ത് (661–750)[തിരുത്തുക]

പ്രധാന ലേഖനം: ഉമവി ഖിലാഫത്ത്

റാഷിദീയ ഖിലാഫത്തിനു ശേഷം ഖിലാഫത്ത് രാജഭരണ സ്വഭാവത്തിലേക്ക് മാറപ്പെട്ടു. റാഷിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് ഉമയ്യദ് ഖിലാഫത്ത് എന്ന് വിളിക്കുന്നത്‌. ഉമയ്യാദ് കുടുംബത്തിൻറെ കയ്യിലായിരുന്നു പ്രധാനമായും ഈ ഭരണം നിലകൊണ്ടത് എന്നതിനാലായിരുന്നു ഈ പേര് വന്നത് . AD 661മുതൽ 750 വരെയായിരുന്നു ഇതിന്റെ ഭരണകാലയളവ്. മുആവിയ ആയിരുന്നു ഒന്നാമത്തെ ഉമയ്യദ് ഖലീഫ.

അബ്ബാസിയ്യ ഖിലാഫത്ത് (750–1258, 1261–1517)[തിരുത്തുക]

പ്രധാന ലേഖനം: അബ്ബാസി ഖിലാഫത്ത്

ഉമയ്യദ് ഖിലാഫത്തിൽ നിന്ന് അധികാരം അബ്ബാസി വംശത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അബ്ബാസി രാജ കുടുംബമാണ് ഭരണം നടത്തിയത്. 750 മുതൽ 1258 വരെ ബാഗ്ദാദ് കേന്ദ്രമാക്കിയും മംഗോൾ ആക്രമണത്തിൽ ബാഗ്ദാദ് തകർന്നപ്പോൾ 1261മുതൽ 1517വരെ ഈജിപ്തിലെ മംലൂക്ക് ഭരണകൂടത്തിന് കീഴിലും ഈ ഖിലാഫത്ത് നിലകൊണ്ടു.

ഉസ്മാനിയ്യ ഖിലാഫത്ത് (1517–1924)[തിരുത്തുക]

പ്രധാന ലേഖനം: ഓട്ടൊമൻ സാമ്രാജ്യം

1299ൽ തുർക്കിയിൽ സ്ഥാപിതമായ ഉസ്മാനിയ്യ സാമ്രാജ്യം രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഏഷ്യയിലെയും യൂറോപ്പിലെയും മഹാശക്തി ആയിത്തീർന്നു. ഇസ്ലാമിന്റെ പുണ്യകേന്ദ്രങ്ങളായ മക്ക, മദീന, ഖുദ്സ് എന്നിവ ഇവരുടെ കീഴിലായി. 1517ൽ ഈജിപ്ത് അധീനപ്പെടുതുകയും ഖിലാഫത്ത് അധികാരം അബ്ബാസിയ്യ ഖിലാഫത്തിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. മുറാദ് I ആയിരുന്നു ആദ്യത്തെ തുർക്കി ഖലീഫ. നീണ്ട 400 വർഷക്കാലത്തിന് ശേഷം 1924ൽ ബ്രിട്ടീഷുകാർ ഖലീഫ അബ്ദുൽ മജീദ്‌ IIനെ ഖലീഫ സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി.

ഇസ്‌ലാമിക്ക് സ്റ്റേറ്റ് (2014 - )[തിരുത്തുക]

Map of ISIL's claimed Caliphate at its extent in May 2015

ഉസ്മാനിയ ഖിലാഫത്തിന്റെ പതന ശേഷം 90 വർഷക്കാലം ഖിലാഫത്ത് ഉണ്ടായിരുന്നില്ല. 2014ൽ ഇറാഖ് - സിറിയ പ്രദേശങ്ങളിൽ വൻതോതിൽ സ്വാധീനമുണ്ടായിരുന്ന ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ്‌ സിറിയ (ISIS) എന്ന സായുധ പോരാട്ട ഗ്രൂപ്പ് ഇറാഖ്, സിറിയ രാജ്യങ്ങളിലെ വലിയ ഒരു പ്രദേശം കീഴടക്കുകയും 2014 ജൂൺ 29ന് (റമദാൻ 1) ന് നാടകീയമായി ഖിലാഫത്ത് സ്ഥാപിച്ചതായും പേര് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് മാറ്റിയെന്നും പ്രഖ്യാപിക്കുകയുണ്ടായി. ഈ സംഘത്തിന്റെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ ഖലീഫയായും പ്രഖ്യാപിച്ചു.[1][2][3][4] എന്നാൽ മുസ്‌ലിം രാജ്യങ്ങളോ സാമ്പ്രദായിക മുസ്‌ലിം സംഘടനകളോ ഒന്നും ഇവരെ അംഗീകരിക്കുന്നില്ല. ഏഷ്യയിലും ആഫ്രിക്കയിലുമായി ചില ഭൂപ്രദേശങ്ങൾ അധീനതയിലുള്ള സായുധ സംഘടനകൾ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക അടക്കം 60രാജ്യങ്ങളുടെ സഖ്യവും ഇവർക്കെതിരെ യുദ്ധത്തിലാണ്.[5]

അവലംബം[തിരുത്തുക]

 1. "Caliphate won’t last but its legacy may". The Australian. 8 August 2014. ശേഖരിച്ചത് 25 August 2014. 
 2. "Abu Bakr al-Baghdadi: Islamic State's driving force". BBC News. 30 July 2014. ശേഖരിച്ചത് 25 August 2014. 
 3. http://www.reuters.com/article/2015/03/13/us-mideast-crisis-syria-icrc-idUSKBN0M921N20150313
 4. ഖിലാഫത്ത് പ്രഖ്യാപനവുംഇറാഖിൻെറ ഭാവിയും
 5. "Blamed for Rise of ISIS, Syrian Leader Is Pushed to Escalate Fight". The New York Times. 22 August 2014. ശേഖരിച്ചത് 25 August 2014. 
"https://ml.wikipedia.org/w/index.php?title=ഖിലാഫത്ത്&oldid=2288465" എന്ന താളിൽനിന്നു ശേഖരിച്ചത്