ഹലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്‌ലാം മതം
Allah in Dodger Blue.svg

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഹലാൽ (അറബിക്:حلال) എന്നത് അനുവദനീയമായത് എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്‌. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയിൽ. എന്നാൽ അറബി ഭാഷയിൽ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങൾ ഈ ഹലാൽ ആദർശം പിന്തുടരുന്നു.[1].ഇതിന്റെ വിപരീതം ഹറാം ആണ്‌.

ഹലാൽ ഭക്ഷണം

ഇസ്ലാം ഭക്ഷണകാര്യത്തിൽ വളരെ വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മാംസഭക്ഷണത്തിൽ ഇസ്‌ലാം അനുശാസിക്കുന്ന രീതിയിൽ കശാപ്പുചെയ്താൽ മാത്രമേ അത് ഹലാലാവുകയുള്ളൂ. ഹലാലായ ഭക്ഷണത്തെക്കുറിച്ച് ഖുർആൻ ഇങ്ങനെ പറയുന്നു.

 • ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവർക്കായി പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവൻ നിങ്ങൾക്ക്‌ നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും ( നിഷിദ്ധമായത്‌ ഭക്ഷിക്കുവാൻ ) നിർബന്ധിതനായാൽ അവന്റെ മേൽ കുറ്റമില്ല. ( എന്നാൽ ) അവൻ നിയമലംഘനത്തിനു മുതിരാതിരിക്കുകയും ( അനിവാര്യതയുടെ ) പരിധി കവിയാതിരിക്കുകയും വേണം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. | ഖുർ ആൻ: 2:173
 • ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ്‌ ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത്‌ എന്നിവ നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ( ജീവനോടെ ) നിങ്ങൾ അറുത്തത്‌ ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കുമുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും ( നിങ്ങൾക്ക്‌ ) നിഷിദ്ധമാകുന്നു. വല്ലവനും പട്ടിണി കാരണം ( നിഷിദ്ധമായത്‌ ) തിന്നുവാൻ നിർബന്ധിതനാകുന്ന പക്ഷം അവൻ അധർമ്മത്തിലേക്ക്‌ ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. | ഖുർ ആൻ: 5:3
 • ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല.| ഹദീസ്
അനുവദിനീയമായ വസ്തുക്കൾ
 1. പാൽ
 2. തേൻ
 3. ലഹരിയില്ലാത്ത സസ്യങ്ങൾ
 4. പച്ചക്കറികൾ
 5. സംസ്കരിച്ചതോ അല്ലാത്തതോ ആയ പഴങ്ങൾ
 6. പരിപ്പ്, പയർ വർഗ്ഗങ്ങൾ
 7. ഇസ്‌ലാമിക നിയമപ്രകാരം കശാപ്പു ചെയ്യപ്പെട്ട മൃഗമാംസം
അനുവദിനീയമല്ലാത്ത വസ്തുക്കൾ
 1. പന്നി, പട്ടി മുതലായവ
 2. പല്ലും നഖവും ഉപയോഗിച്ച് ഇര പിടിക്കുന്ന മാംസഭുക്കുകളായ മൃഗങ്ങൾ (സിംഹം, കടുവ മുതലായവ)
 3. പരുന്ത്, കഴുകൻ പോലുള്ള പക്ഷികൾ
 4. എലി, പഴുതാര തുടങ്ങിയ ജീവികൾ
 5. ഈച്ച, തേൻതുമ്പി, മരംകൊത്തി മുതലായവ
 6. രക്തം
 7. അള്ളാഹു അല്ലാത്തവയുടെ പേരിൽ അറുക്കപ്പെട്ടത്
 8. ശവം
 9. മൃഗങ്ങൾ വീണു ചത്തത്, അടിച്ചു കൊന്നത് മുതലായവ.
 10. മദ്യവും മറ്റ് ലഹരിപദാർത്ഥങ്ങളും
കശാപ്പു ചെയ്യുന്നതെങ്ങനെ

അനുവദിനീയമായ മൃഗങ്ങളുടെ മാംസം ഹാലാലാകുവാൻ അത്തരം മൃഗങ്ങളെ കശാപ്പുചെയ്യുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

 • കശാപ്പുകാരൻ പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള മുസ്‌ലിം ആയിരിക്കണം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മറ്റുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് ക്രിസ്ത്യൻ, യഹൂദമതക്കാർ കശാപ്പുചെയ്താലും മതിയാകും.
 • കശാപ്പിനു മുമ്പ് മതിയായ തീറ്റയും വെള്ളവും കൊടുത്തിരിക്കണം
 • കശാപ്പിന് ഉപയോഗിക്കുന്ന കത്തി വളരെ മൂർച്ചയുള്ളതായിരിക്കണം. കശാപ്പു ചെയ്യുന്ന മൃഗത്തിന്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാൻ പാടുള്ളതല്ല.
 • ഒരു മൃഗത്തിന്റെ മുന്നിൽ വെച്ച് മറ്റ് മൃഗങ്ങളെ കശാപ്പുചെയ്യാൻ പാടില്ല.
 • കശാപ്പുചെയ്യപ്പെടുന്ന മൃഗത്തിന്റെ തല കഅബയുടെ നേരേ തിരിക്കുക.
 • കശാപ്പുചെയ്യുന്നതിന് തൊട്ടുമുമ്പ് വെള്ളം കുടിപ്പിച്ചിരിക്കണം.
 • കശാപ്പുചെയ്യുമ്പോൾ "ബിസ്മില്ലാഹി അള്ളാഹു അക്ബർ (അള്ളാഹുവിന്റെ നാമത്തിൽ, അള്ളാഹു വലിയവനാണ്) എന്ന് പറയണം.
 • കശാപ്പുചെയ്യുന്നത് ഒറ്റപ്രാവശ്യമായി കഴുത്തിലെ നാലു ഞരമ്പുകളും മുറിച്ചു കൊണ്ടായിരിക്കണം.
ഹലാൽ സാക്ഷ്യപത്രം
പ്രമാണം:HalalCertAustralia.jpg
ഒരു ഹലാൽ സാക്ഷ്യപത്രത്തിന്റെ മാതൃക

ഒരു സ്ഥാപനം അല്ലെങ്കിൽ ഭോജനശാല ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ പരിശോധിച്ച് ഇസ്‌ലാമിക നിയമപ്രകാരം ഹലാലാണെന്ന് വ്യവസ്ഥാപിത പ്രതിനിധിസഭകൾ നൽകുന്ന സാക്ഷ്യപത്രമാണ് ഹലാൽ സാക്ഷ്യപത്രം. ഇസ്‌ലാമിക രാഷ്ട്രങ്ങളിലേക്ക് ഭക്ഷണസാധനങ്ങൾ കയറ്റി അയ്ക്കുമ്പോൽ ഹലാൽ സാക്ഷ്യപത്രം നിർബന്ധമാണ്.

ഹലാൽ സാക്ഷ്യപത്രം നൽകുന്ന നിരവധി അംഗീകൃത പ്രതിനിധിസഭകൾ ഇന്ത്യയിലും പ്രവർത്തിക്കുന്നു. അവയിൽ ചിലത് താഴെപ്പറയുന്നവയാണ്.

ഇതും കൂടി കാണുക

മതവിധികൾ

അവലംബം

 1. Dorothy Minkus-McKenna. "the Pursuit of Halal". Progressive Grocer; Dec 1, 2007; 86, 17;


"https://ml.wikipedia.org/w/index.php?title=ഹലാൽ&oldid=1726987" എന്ന താളിൽനിന്നു ശേഖരിച്ചത്