ഉമ്മുകുൽ‍സും ബിൻത് മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Umm Kulthum bint Muhammad
أم كلثوم بنت محمد
ജനനം603 AD
മരണംNovember, 630 (aged 27)
അന്ത്യ വിശ്രമംAl-Baqi
ജീവിതപങ്കാളി(കൾ)Uthman
മാതാപിതാക്ക(ൾ)
ബന്ധുക്കൾQasim (full-brother)
Ruqayyah (full-sister)
Zainab (full-sister)
Abdullah (full-brother)
Fatimah (full-sister)
Ibrahim (half-brother)
Ali (brother-in-law & cousin)
Abu al-As (brother-in-law & maternal-cousin)
കുടുംബംHouse of Muhammad

പ്രവാചകൻ മുഹമ്മദ് നബിയുടെ ആദ്യ ഭാര്യയായ ഖദീജ ബീവിയിലുണ്ടായ മൂന്നാമത്തെ മകളാണ് ഉമ്മു കുൽസും(അറബി: أم كلثوم) (c.603-630) 

ഇസ്ലാം മതപരിവർത്തനം[തിരുത്തുക]

ആറുമക്കളിൽ അഞ്ചാമവളായിട്ടാണ് ഉമ്മു കുൽസും മക്കയിൽ ജനിച്ചത്.[1] എഡി 610 ൽ ഉതൈബ ഇബിനു അബീലഹബ് എന്നയാളെയാണ് വിവാഹം ചെയ്തത്. പക്ഷെ ഈ വിവാഹ ബന്ധം അതിൻറെ പുർണ്ണതയായിരുന്നില്ല.[2][3] തൻറെ മാതാവ് ഇസ്ലാം മതം സ്വീകരിച്ചതോടെ ഉമ്മു കുൽസുവും ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.[4]

എന്നാൽ ഉമ്മുകുൽസൂമിനെ വിവാഹം മോചനം ചെയ്തില്ലെങ്കിൽ ഇനി ഉത്തൈബിയയുമായി യായൊതൊരു സംസാരവുമുണ്ടായിരിക്കില്ലെന്ന് അബൂലഹബ് മകനായ ഉത്തൈബയെ ഓർമ്മിപ്പിച്ചു. ഇതോടെ ഉത്തൈബ ഉമ്മു കുൽസൂമിനെ വിവാഹമോചനം ചെയ്യുകയായിരുന്നു.[5] ഒരിക്കൽ മാതൃസഹോദരനായ ഹിന്ദ് ഇബിൻ അബി ഹല, മുഹമ്മദ് നബിയോടുചോദിച്ചു "നിങ്ങൾ എന്തിനാണ് ഉമ്മുകുൽസൂമിനെ ഉത്തൈബിയിൽ നിന്ന് വേർപ്പെടുത്തിയത്.?" മുഹമ്മദ് നബി പറഞ്ഞു, "സ്വർഗത്തിലേക്ക് പോകാത്ത ഒരാൾക്ക് അവളെ ഞാൻ വിവാഹം ചെയ്ത്കൊടുക്കില്ലെന്ന്."[6]

രണ്ടാം വിവാഹം[തിരുത്തുക]

സഹോദരിയായ റുഖിയ മരണപ്പെട്ടപ്പോൾ ഉമ്മുകുൽസുവാണ് പിന്നീട് ഉസ്മാൻറെ വധുവായത്. 624 ആഗസ്റ്റ് - സപ്തംബറിലായിരുന്നു ഈ വിവാഹം.,[7][8] പക്ഷെ ഡിസംബർ വരെ അവർ ഒരുമിച്ചു കഴിഞ്ഞില്ല. മാത്രമല്ല ഈ ദാമ്പത്യത്തിൽ കുട്ടികളുമുണ്ടായില്ല.[9][10]

മരണം[തിരുത്തുക]

എഡി 630 നവംബർ / ഡിസംബറിൽ അവർ മരണപ്പെട്ടു[11][12] പിതാവായ മുഹമ്മദ് നബി ഏറെ കണ്ണീരണിഞ്ഞാണ് മരണാനന്തര ചടങ്ങുകൾ നടത്തിയത്. അലി, ഉസാമ ബിൻ സൈദ്, അബു തൽഹ എന്നിവരും മരണാനന്തര ചടങ്ങിൽ സന്നിഹിതരായിരുന്നു[13]

അവലംബം[തിരുത്തുക]

 1. Muhammad ibn Saad.
 2. Ibn Saad/Bewley p. 26.
 3. Muhammad ibn Jarir al-Tabari.
 4. Ibn Saad/Bewley p. 26.
 5. Ibn Saad/Bewley p. 26.
 6. Ibn Hajar al-Asqalani, Al-Isaba vol. 6 #9013.
 7. Muhammad ibn Jarir al-Tabari. Tarikh al-Rusul wa'l-Muluk. Translated by Poonawala, I. K. (1990). Volume 9: The Last Years of the Prophet, p. 128. Albany: State University of New York Press.
 8. Tabari/Landau-Tasseron p. 163.
 9. Ibn Saad/Bewley p. 26.
 10. Tabari/Landau-Tasseron p. 163.
 11. Ibn Saad/Bewley p. 26.
 12. Tabari/Landau-Tasseron pp. 11, 163.
 13. Tabari/Landau-Tasseron pp. 11-12, 163.