റുഖയ്യ ബിൻത് മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റുഖയ്യ ബിൻത് മുഹമ്മദ്
رقیہ بنت محمد
ജനനം601 CE (21 BH)
മരണംമാർച്ച്, 624 (23 വയസ്) (2 AH)
അന്ത്യ വിശ്രമംഅൽ-ബഖി
ജീവിതപങ്കാളി(കൾ)Uthman
കുട്ടികൾഅബ്ദുള്ളാ ഇബ്ൻ ഉത്മാൻ
മാതാപിതാക്ക(ൾ)
ബന്ധുക്കൾQasim (full-brother)
Zainab (full-sister)
Umm Kulthum (full-sister)
Abdullah (full-brother)
Fatimah (full-sister)
Ibrahim (half-brother)
Ali (brother-in-law & second-cousin)
Abu al-As (brother-in-law & maternal-cousin)
കുടുംബംHouse of Muhammad

പ്രവാകചകൻ മുഹമ്മദ് നബിയുടെ മകളായിരുന്നു റുഖയ്യ ബിൻത് മുഹമ്മദ്.(അറബി: رقية بنت محمد, Ruqayyah bint Muḥammad) (c.601 - 624) .ഖദീജയായിരുന്നു മാതാവ്.

ജീവചരിത്രം[തിരുത്തുക]

മക്കയിലാണ് ജനിച്ചത്. മുഹമ്മദ് നബിക്ക് ഖദീജയിലുണ്ടായ നാലാമത്തെ കുട്ടിയായിരുന്നു റുഖയ്യ.[1][2] 601  അല്ലെങ്കിൽ 602 എഡി എന്നതാണ് ജനന വർഷം.സൈനബിൻറെ ജനനത്തിന് ശേഷമാണ് റുഖിയ്യയുടെ ജനനം.

എഡി 610 ആഗസ്റ്റിനു മുമ്പാണ് വിവാഹം നടന്നത്. ഉത്ബ ഇബിനു അബൂലഹബ് ആയിരുന്നു ഭർത്താവ്. പക്ഷെ ഈ വിവാഹ ബന്ധം പരിപൂർണ്ണതയിലെത്തിയിരുന്നില്ല.[3] മാതാവ്  ഖദീജ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ റുഖയ്യയും മതം സ്വീകരിച്ചു. [4][5] 613 മുതൽ മുഹമ്മദ് നബി പരസ്യമായി പ്രബോധനം നടത്താനാരംഭിച്ചപ്പോൾ കുറൈശികൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.  "താങ്കളുടെ മകളുടെ കാര്യം ആലോചിച്ചിട്ടാണ് ഇതുവരെ പരിഗണന നൽകിയത്." കുറൈശികൾ ഉത്ബയോട് റുഖയ്യയെ വിവാഹമോചനം ചെയ്യാൻ ആവശ്യപ്പെടുകയും പകരമായി അബാൻ ഇബിനു സൈദ് ഇബിനു അൽ-ആസിൻറെ മകളെ വിവാഹം ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.  അബൂലഹബ് , താങ്കൾ നരകാവകാശിയാണെന്ന് മുഹമ്മദ് നബി പറഞ്ഞതോടെ പകമൂത്ത അബൂലഹബ് മുഹമ്മദിൻറെ മകളായ റുഖയ്യയെ വിവാഹമോചനം ചെയ്യാനും അല്ലാത്ത പക്ഷം മകനായ ഉത്ബയോട് ഇനി സംസാരിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.ഇതോടെ ഉത്ബ റുഖയ്യയെ വിവാഹമോചനം ചെയ്യുകയായിരുന്നു[6][7]

പിന്നീട് എഡി 615 ൽ ഉസ്മാനുബിനു അഫ്ഫാനാണ് വിവാഹം ചെയ്തത്. അബീസിനിയ്യയിലേക്ക് പാലായനം ചെയ്തപ്പോൾ റുഖയ്യയും അവരോടൊപ്പം പാലായനം ചെയ്തു.[8][9][10] യാതന ഏറെ സഹിച്ച അവർക്ക് ഈ സമയം ഗർഭചിദ്രതയുണ്ടായി. 616 ൽ അവർ അബീസിനിയ്യയിൽ നിന്ന് തിരിച്ചുപോന്നു,[11] അബ്ദുള്ള എന്ന പേരായ മകനു ജന്മം നൽകി. എഡി 619ലായിരുന്നു അത്. ആറ് വയസ്സായപ്പോൾ മകനായ അബ്ദുള്ള മദീനയിൽവെച്ച് മരണപ്പെട്ടു. പിന്നീട് റുഖയ്യക്ക് കുട്ടികളുണ്ടായിട്ടില്ല.

619 ൽ മക്കയിലേക്ക് മടങ്ങിയവരുടെ കൂട്ടത്തിൽ ഉസ്മാനും റുഖയ്യയുമുണ്ടായിരുന്നു.[12] 622ൽ ഉസ്മാൻ മദീനയിലേക്ക് പാലായനം ചെയ്തു. പിന്നീട് റുഖയ്യയും അവരെ അനുഗമിച്ച് മദീനയിലേക്ക് പോയി.

വളരെ മനോഹരിയായ കുട്ടിയായിരുന്നു റുഖയ്യ.[13]

624 ൽ റുഖയ്യ രോധബാധിയായി കിടന്നതോടെ ഉസ്മാൻ സൈന്യത്തിൻറെ ഉത്തരവാദിത്തങ്ങളിൽ നിന്ന് വിട്ട്മാറി അവരെ പരിചരിച്ചു. പക്ഷെ ഒരു മാസത്തിനികം അവർ മരണപ്പെട്ടു. ബദർ യുദ്ധത്തിലെ വിജയ വാർത്തയുമായി മദീനയിലേക്ക് വരികയായിരുന്ന സൈദ് ഇബിനു ഹരിതാഹ് വന്നപ്പോൾ റുഖയ്യയുടെ മരണ വാർത്തയായിരുന്നു മദീനയിൽ.[14][15] യുദ്ധ ശേഷം മുഹമ്മദ് നബിയും സംഘവും മദീനയിലേക്ക് മടങ്ങി വരികയും കുടുംബങ്ങളെല്ലാം അവരുടെ കബർ സന്ദർശിക്കുകയും ചെയ്തു. അവിടെയൊരു സ്ത്രീ വളരെ ശബ്ദത്തിൽ തന്നെ കരഞ്ഞപ്പോൾ ഉമർ അത് വിലക്കിയെങ്കിലും മുഹമ്മദ് നബി പറഞ്ഞു."അവർ കരയട്ടെ ഉമർ; പക്ഷെ ശൈത്താനെ സൂക്ഷിക്കണമെന്ന് അറിയിക്കുകയും ചെയ്തു."

അവലംബം[തിരുത്തുക]

 1. Muhammad ibn Ishaq.
 2. Muhammad ibn Saad.
 3. Ibn Ishaq/Guillaume p. 314.
 4. Ibn Saad/Bewley vol. 8 pp. 24-25.
 5. Muhammad ibn Jarir al-Tabari.
 6. Ibn Saad/Bewley pp. 24-25.
 7. Tabari/Landau-Tasseron pp. 161-162.
 8. Ibn Ishaq/Guillaume pp. 146, 314.
 9. Ibn Saad/Bewley p. 25.
 10. Tabari/Landau-Tasseron p. 162.
 11. Ibn Ishaq/Guillaume p. 146.
 12. Ibn Ishaq/Guillaume p. 168.
 13. Jalal al-Din al-Suyuti.
 14. Ibn Ishaq/Guillaume p. 328.
 15. Muhammad ibn Umar al-Waqidi.
"https://ml.wikipedia.org/w/index.php?title=റുഖയ്യ_ബിൻത്_മുഹമ്മദ്&oldid=3482575" എന്ന താളിൽനിന്ന് ശേഖരിച്ചത്