അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് (Arabic: عبد الرحمن بن عوف) മുഹമ്മദ് നബിയുടെ അനുയായികളിൽ പ്രമുഖനായിരുന്നു. അബ്ദുൽ അംറ് എന്ന അദ്ദേഹത്തിന്റെ അജ്ഞാതകാല നാമം മുഹമ്മദ് നബിയാണ് അബ്ദുറഹ്മാൻ എന്ന് മാറ്റിയത്. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ച ആദ്യ എട്ടുപേരിലും, സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്ത് പേരിലും ഉൾപ്പെടുന്നു എന്നത് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. അതുപോലെ മൂന്നാമത്തെ ഖലീഫയെ തിരഞ്ഞെടുക്കാൻ ഖലീഫാ ഉമർ നിയോഗിച്ച ആറംഗ സമിതിയിലും അദ്ദേഹം അംഗമായിരുന്നു. 652-ൽ ആണ് അദ്ദേഹം മരണപ്പെടുന്നത്.