ആഇശ ബിൻത് അബൂബക്‌ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പണ്ഢിത, ഹദീഥ് നിവേദക, നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്ധയായ സ്വഹാബി വനിതയാണ്‌ ആഇശ ബിൻത് അബൂബക്‌ർ. ആദ്യത്തെ ഖലീഫയായിരുന്ന അബൂബക്‌ർ സിദ്ദീഖിന്റെ പുത്രിയായ ഇവരെ മുഹമ്മദ് നബി വിവാഹം ചെയ്തു.[1]

ജീവിതരേഖ[തിരുത്തുക]

ജനനം[തിരുത്തുക]

കൃസ്തുവർഷം 614-ൽ മക്കയിലാണ്‌ ആഇശയുടെ ജനനം. പിതാവ് അബൂബക്ർ സിദ്ദീഖ്‌, മുഹമ്മദ് നബിയുടെ അടുത്ത അനുചരനായിരുന്നു. ഉമ്മുറുമ്മാൻ ആണ്‌ മാതാവ്.

ബാല്യം[തിരുത്തുക]

വിവാഹം[തിരുത്തുക]

മുഹമ്മദ് നബിയുടെ ആദ്യഭാര്യ ഖദീജയുടെ നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആഇശയെ വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് ചെറിയ കുട്ടിയായിരുന്ന അവർ പിന്നെയും ഏതാനും വർ‍ഷങ്ങൾ കഴിഞ്ഞാണ്‌ ദാമ്പത്യജീവിതം ആരംഭിക്കുന്നത്.[1]. അബൂബക്‌റിന്റെ കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദേശം മുന്നോട്ട് വെച്ചത്[2][3].

അവലംബം[തിരുത്തുക]

  1. 1.0 1.1 USC ആഇശയുടെ ജീവചരിത്രം
  2. ബ്രിട്ടീഷ് ചരിത്രകാരൻ വില്ല്യം മോണ്ട്ഗോമറി വാട്ട്, "ആഇശ", Encyclopedia of Islam Online
  3. Amira Sonbol, Rise of Islam: 6th to 9th century, Encyclopedia of Women and Islamic Cultures

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഇശ_ബിൻത്_അബൂബക്‌ർ&oldid=1874991" എന്ന താളിൽനിന്നു ശേഖരിച്ചത്