ജന്നത്തുൽ ബഖീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന്നത്തുൽ ബഖീ
വിവരണം
സ്ഥാപിതംക്രിസ്തുവർഷം 622
സ്ഥലംമദീന
രാജ്യംസൗദി അറേബ്യ
വിഭാഗംമുസ്‌ലിം
ഉടമസ്ഥൻസൗദി ഔകാഫ് മന്ത്രാലയം
വലുപ്പം100000 ചതുരശ്ര മീറ്റർ
കല്ലറകളുടെ എണ്ണംലഭ്യമല്ല

സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഇസ്ലാമിക ഖബറിടമാണ് ജന്നത്തുൽ ബഖീ (അറബി: مقبرة البقيع, Al-Baqi' Cemetery)[1]. മസ്‌ജിദുന്നബവിയുടെ തെക്ക്-കിഴക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനായിരത്തോളം സ്വഹാബികളുടെ ഖബറിടങ്ങൾ‌ ഇവിടെയുണ്ട്.

ചരിത്രം[തിരുത്തുക]

1925 നു മുമ്പുണ്ടായിരുന്ന രൂപം

മുഹമ്മദ്‌ നബിയുടെ ജീവിതകാലം മുതൽ തന്നെ പല പ്രമുഖ സ്വഹാബിമാരെയും ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. ആദ്യ കാലത്ത് ഇവിടെ മനോഹരമായ വലിയ ഖുബ്ബയും കെട്ടിടവും ഉണ്ടായിരുന്നു. ബഖീഉൽ അമ്മാത്ത്, മദ്ഫനു ഉസ്മാൻ തുടങ്ങി പല പേരുകളിൽ പല കെട്ടുകളിലായിരുന്നു. ഇപ്പോൾ എല്ലാം ഒരു മതിൽകെട്ടിനുള്ളിൽ ഒതുക്കിയിരിക്കുന്നു. മദീനാ നിവാസികളുടെ നിലവിലുള്ള ഖബർസ്ഥാൻ കൂടിയാണത്.

ആധുനിക സൗദി ഭരണാധികാരികൾ ജന്നത്തുൽ ബഖീ രണ്ടു തവണ വികസിപ്പിച്ചിട്ടുണ്ട്. ഫൈസൽ രാജാവിന്റെ ഭരണ കാലത്ത് അടുത്ത സ്ഥലങ്ങൾ കൂട്ടിച്ചേർത്തു ആകെ 5929 ചതുരശ്രമീറ്റർ ആക്കി വികസിപ്പിച്ചു. പിന്നീട് ഫൈസൽ രാജാവിന്റെ കാലത്ത് തന്നെ സന്ദർശകർക്കും മയ്യത് മറവ് ചെയ്യുന്നതിനും ഉപകാരപ്പെടുന്ന രീതിയിൽ ഖബറുകൾക്കിടയിലൂടെ നടപ്പാത നിർമിച്ചു. പിന്നീട് ഫഹദ് രാജാവിന്റെ കാലത്ത് നടന്ന വിപുലീകരണത്തിൽ കൂടുതൽ സ്ഥലം കൂട്ടിചേർത്തു.

സന്ദർശനം[തിരുത്തുക]

ജന്നത്തുൽ ബഖീ

എല്ലാ ദിവസവും സുബഹി, അസ്ർ നിസ്കാരാനന്തരം ഇവിടെ സന്ദർശനാനുമാതിയുണ്ട്. ഈ സമയത്ത് മസ്ജിദുന്നബവിയുടെ ഭാഗത്തുള്ള പ്രധാന പ്രവേശന കവാടം വഴി പുരുഷന്മാർക്ക് സൌകര്യാനുസരണം അകത്ത് പ്രവേശിക്കാം. സ്ത്രീകൾക്ക് അകത്തേക്ക് പ്രവേശനമില്ല

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-20.
"https://ml.wikipedia.org/w/index.php?title=ജന്നത്തുൽ_ബഖീ&oldid=3810261" എന്ന താളിൽനിന്ന് ശേഖരിച്ചത്