ഉമ്മു സൽമ
ഉമ്മു സൽമ (Arabic: أم سلمة) എന്നറിയപ്പെടുന്ന ഹിന്ദ് ബിൻത് അബി ഉമയ്യ (Arabic: هند بنت أبي أمية ; english: Umm Salama Hind bint Abi Umayya ) ഇസ്‌ലാമിക പ്രവാചകനായ മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളാണ്. അവരുടെ ജീവിതകാലം ക്രിസ്തുവർഷം 580 മുതൽ 680 വരെ ആയിരുന്നു.[1][2] നബിയുടെ ഭാര്യമാരിൽ ഏറ്റവും അവസാനം മരണപ്പെടുന്നത് ഉമ്മു സൽമയാണ്. അവരെ ആദ്യം വിവാഹം കഴിച്ചിരുന്നത് സ്വഹാബിയായ അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ് ആയിരുന്നു. ഉമ്മു സൽമയെപ്പോലെ ആദ്യം ഇസ്‌ലാം സ്വീകരിച്ചവരിൽ ഒരാളായ അബ്ദുല്ല ഉഹ്ദ് യുദ്ധത്തിലേറ്റ മുറിവിനെത്തുടർന്ന് മരണമടയുമ്പോൾ [3]അവർക്ക് നാല് ചെറിയ കുട്ടികളാണ് ഉണ്ടായിരുന്നത്. മദീനയിൽ മറ്റ് ബന്ധുക്കളൊന്നും ഇല്ലാതിരുന്ന അവരെ ആ അവസരത്തിൽ സഹായിച്ചത് അൻസാറുകളും മുഹാജിറുകളും ആയിരുന്നു. ഉമ്മു സൽമയുടെ ഇദ്ദാകാലം അവസാനിച്ചപ്പോൾ അബൂബക്കറും ഉമറും അവരെ വിവാഹം ചെയ്യാൻ തയ്യാറായെങ്കിലും അവർ ആ ആലോചനകൾ നിരസിക്കുകയാണുണ്ടായത്. പിന്നീട് നബി അവരെ വിവാഹം ചെയ്യാൻ തയ്യാറാവുകയും അവർ അത് അംഗീകരിക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Hazrath Umme Salma Archived 2016-03-10 at the Wayback Machine. Umme Salma went through trials and tribulations following her conversion to Islam
- ↑ "Umm Salamah, Umme Salama, Umme Salma, Mother of the Believers, Mother of the Faithfuls". Archived from the original on 2013-06-09. Retrieved 2010-12-22.
- ↑ "Companions of The Prophet", Vol. 1, By: Abdul Wahid Hamid