ബിഷ
ബിഷ
بيشة | |
---|---|
![]() 1968 view of the city | |
Coordinates: 20°00′N 042°36′E / 20.000°N 42.600°E | |
Country | ![]() |
Province | Asir |
ജനസംഖ്യ (2022 census)[1] | |
2,02,096 | |
• നഗരപ്രദേശം | 1,15,537 |
സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ, അസീർ പ്രവിശ്യയിൽ പെട്ട ഒരു നഗരമാണ് ബിഷ (അറബി: بيشة, Bīšah). ബിഷ നഗരസഭയാണ് നഗരഭരണം നിയന്ത്രിക്കുന്നത്.
അയൽ പ്രവിശ്യയായ അസീറുമായി ലയിക്കുന്നതിന് മുമ്പ് ബിഷ ഒരു പ്രത്യേക പ്രവിശ്യയായിരുന്നു. ഗവർണറേറ്റിലെ 2022 ലെ സെൻസസ് പ്രകാരം[1] 202,096 ജനസംഖ്യയുണ്ടായിരുന്ന ബിഷയിൽ അറേബ്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ താഴ്‌വരയായ ബിഷ താഴ്‌വരയുടെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 240 ഗ്രാമങ്ങളും 58 വലിയ വാസസ്ഥലങ്ങളുമുണ്ട്. അറേബ്യൻ ഉപദ്വീപിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം ഏതാണ്ട് പൂർണ്ണമായും രാജ്യത്തിന്റെ ഭരണത്തിൻ കീഴിലാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 610 മീറ്റർ (2,000 അടി) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കൃഷി
[തിരുത്തുക]ഈ പ്രദേശത്തെ മണ്ണിന്റെ ഉയർന്ന ഫലഭൂയിഷ്ഠത, സമൃദ്ധമായ ജലം, ഈന്തപ്പന കൃഷി എന്നിവ കാരണം വളരെയധികം കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. ഒന്നിലധികം ഇനങ്ങളിലുള്ള മറ്റ് മരങ്ങൾക്കൊപ്പം ഏകദേശം 3,000,000 ഈന്തപ്പനകളും ഇവിടെയുണ്ട്. അവയുടെ പഴങ്ങൾ സമീപ നഗരങ്ങളിലേക്ക് കയറ്റി അയക്കുകയും വ്യാപകമായി വിൽക്കപ്പെടുകയും ചെയ്യുന്നു.
കാലാവസ്ഥ
[തിരുത്തുക]ബിഷയിൽ ചൂടുള്ള ഒരു മരുഭൂ കാലാവസ്ഥയാണ് (കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം BWh) അനുഭവപ്പെടാറുള്ളത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Places in Bīshah (Aseer Region, Saudi Arabia) - Population Statistics, Charts, Map, Location, Weather and Web Information". www.citypopulation.de. Retrieved 2024-02-05.