യാമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യാമ്പു
NASA photograph of Yanbu' al Bahr
NASA photograph of Yanbu' al Bahr
രാജ്യംFlag of Saudi Arabia.svg സൗദി അറേബ്യ
പ്രവിശ്യമദീന പ്രവിശ്യ
ഭരണ സിരാകേന്ദ്രംയാമ്പു
സ്ഥാപിച്ചത്491 BC
സൗദി അറേബ്യയിൽ ലയിച്ചത്‌1925
Government
 • പ്രവിശ്യ ഗവർണർഅബ്ദുൽ അസീസ്‌ ബിൻ മാജിദ്
Population (2004)
 • Total250000
 Yanbu Municipality estimate
തപാൽ കോഡ്(5 digits)
ഏരിയ കോഡ്+966-4

സൗദി അറേബ്യയിലെ മദീന പ്രവിശ്യയിൽ പെട്ട വ്യാവസായിക നഗരമാണ് യാമ്പു (അറബിക്: ينبع البحر‎, Yanbuʿ al-Baḥr. ജിദ്ദയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത്‌ ഏകദേശം മുന്നൂറു കിലോമീറ്റർ മാറിയാണ് യാമ്പു സ്ഥിതി ചെയ്യുന്നത്. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന ചെങ്കടൽ തീര നഗരമായ യാമ്പുവിൽ തുറമുഖം സ്ഥിതി ചെയ്യുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വ്യവസായം കൂടുതലുള്ള ഇവിടെ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും ഉള്ള ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.

പുഷ്പമേള[തിരുത്തുക]

വ്യവസായ നഗരിയായ യാമ്പുവിന് വർണഭംഗി ചാർത്തി വര്ഷം തോറും നടത്തുന്നതാണ് യാമ്പു പുഷ്പമേള. ജുബൈൽ- യാമ്പു റോയൽ കമീഷനാണ് ഫെസ്റ്റിവലിന്റെ സംഘാടകർ[1]. ഫെസ്റ്റിൻെറ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരപരിപാടികളും കലാവിരുന്നും നടത്തും. ഏഴായിരത്തിൽ പരം ഇനങ്ങൾ അടങ്ങിയ പുഷ്പമേളയിൽ നൂറിലധികം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും, വിവിധതരം പൂക്കളുടെയും ചെടികളുടെയും പ്രദർശനവും നടത്തുന്നു

കാലാവസ്ഥ[തിരുത്തുക]

യാമ്പു പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 26
(79)
27
(80)
29
(85)
33
(91)
36
(96)
37
(99)
38
(100)
38
(100)
37
(99)
35
(95)
32
(89)
28
(83)
33
(91.3)
ശരാശരി താഴ്ന്ന °C (°F) 10
(50)
12
(53)
18
(65)
22
(72)
24
(76)
26
(79)
27
(80)
27
(80)
27
(80)
24
(76)
20
(68)
17
(62)
21.2
(70.1)
മഴ/മഞ്ഞ് mm (inches) 5
(0.2)
0
(0)
28
(1.1)
8
(0.3)
0
(0)
0
(0)
0
(0)
0
(0)
0
(0)
0
(0)
13
(0.5)
8
(0.3)
62
(2.4)
Source: Weatherbase [2]

അവലംബം[തിരുത്തുക]

  1. http://www.arabnews.com/node/407284
  2. "Weatherbase: Historical Weather for Yanbu'al Bahr, Saudi Arabia". Weatherbase. 2011. Retrieved on November 24, 2011.


"https://ml.wikipedia.org/w/index.php?title=യാമ്പു&oldid=1846655" എന്ന താളിൽനിന്ന് ശേഖരിച്ചത്