സൗദി അറേബ്യയുടെപടിഞ്ഞാറ് ഭാഗത്ത് മുസ്‌ലിംകളുടെ രണ്ടാമത്തെ വിശുദ്ധ നഗരമായ മദീന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവിശ്യയാണ്മദീന പ്രവിശ്യ (അറബിക്: المدينة المنورة Al-Madīnah al-Munawarah)[1]. പ്രവിശ്യയിലെ ജനസംഖ്യ 2010 ലെ കണക്കെടുപ്പ് പ്രകാരം 1,777,933 ആണ്[2]. 151,990 ചതുരശ്ര കിലോമീറ്റർ ആണ് മദീന പ്രവിശ്യയുടെ വിസ്തൃതി. ചരിത്ര പ്രാധാന്യമുള്ള മദീന നഗരം കൂടാതെ വ്യാവസായിക-തുറമുഖ നഗരമായ യാമ്പുവും മദീന പ്രവിശ്യയിലാണ്. യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടി മദായിൻ സ്വാലിഹ് മദീന പ്രവിശ്യയിലാണ്.