Jump to content

കിണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിണറും കപ്പിയും
കിണറിന്റെ ഉൾഭാഗം

ഭൂമിക്കടിയിലുള്ള പ്രകൃത്യാ ഉണ്ടാവുന്ന നീരുറവകളുടെയും മറ്റും ജല ശേഖരങ്ങളിൽ നിന്ന് ഭൂമി കുഴിച്ച് ജലം എടുക്കുവാനുള്ള ഒരു സം‌വിധാനമാണ് കിണർ. കിണറുകൾ വിവിധ തരത്തിലുണ്ട്. തുറന്ന കിണർ, കുഴൽക്കിണർ എന്നിവ ഇതിൽ പെടുന്നു. ഭൂമി കുഴിച്ച് ഉൾവശം കല്ലുകൾ ഉപയോഗിച്ച് കെട്ടിയോ, യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ച് തുരന്നോ; ലോഹക്കുഴൽ അടിച്ചു താഴ്ത്തിയോ കിണർ നിർമ്മിക്കാറുണ്ട്. ചതുപ്പ് നിലങ്ങളിൽ സിമിന്റ് കൊണ്ട് നിർമ്മിച്ച വളയങ്ങൾ കുഴിച്ച് ഭൂമിയിലേക്ക് ഇറക്കിയും കിണർ നിർമ്മിക്കാറുണ്ട്.

കിണർ കൂടുതലും വൃത്താകൃതിയിലാണ്‌ കാണപ്പെടുന്നത്. കാരണം ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടിയ ഉപരിതല വിസ്തീർണ്ണം വൃത്തരൂപത്തിന്റെ പ്രത്യേകതയാണ്. അതിനാൽ കിണർ വൃത്താകൃതിയിൽ കുഴിക്കുന്നത്. ഇങ്ങനെ വൃത്താകൃതിയിൽ കുഴിക്കുന്നതിനാൽ മുകളിൽ നിന്നും താഴേക്കുള്ള മർദ്ദം എല്ലാ വശങ്ങളിലേക്കും ഒരുപോലെ വ്യാപിക്കുകയും കിണർ ഇടിയുന്നത് ഒരു പരിധിവരെ തടയുകയും ചെയ്യുന്നു. കൂടാതെ കിണർ പടവുകളായി വെട്ടിയിറക്കുന്നതിനാൽ മണ്ണ് ഇടിഞ്ഞ് വീഴില്ല. കിണറു പണി എടുക്കുന്നവർ വളരേ ഭംഗിയായി പടവു വെട്ടിയിറക്കും. കിണറിന്റെ ഉൾഭാഗം മാർദ്ദവമായിരിക്കുന്ന സാഹചര്യത്തിൽ അതിൽ കല്ല് കെട്ടിക്കാറുണ്ട്. നിലവിലുള്ള വ്യാസത്തിലും കൂടുതൽ വ്യാസത്തിൽ അല്പം താഴ്ച്ചയിൽ മണ്ണെടുക്കുന്നു.ശേഷം ആ ഭാഗം കല്ലുകൊണ്ട് വൃത്താകൃതിയിൽ കെട്ടിപ്പൊക്കി വ്യാസം തുല്യമാക്കുന്നു. ഇങ്ങനെ മനോഹരവും സുരക്ഷിതവുമായി കിണറിനെ രൂപപ്പെടുത്തുന്നു. ഇത് കിണറിന്റെ ഘടന നിലനിർത്താൻ സഹായിക്കുന്നു.

തുറന്ന കിണർ

[തിരുത്തുക]
ഉപേക്ഷിക്കപ്പെട്ട കിണർ വൃക്ഷലതാദികളാൽ ചുറ്റപ്പെട്ടുകിടക്കുന്നു

തുറന്ന കിണറിന്‌ രണ്ടോ മൂന്നോ മീറ്റർ വരെ വ്യാസം വരെ കണ്ടുവരുന്നു. കപ്പിയും കയറും തൊട്ടിയും ഉപയോഗിച്ചാണ്‌ തുറന്ന കിണറ്റിൽ നിന്നും സാ‍ധാരണയായി വെള്ളം കോരുന്നത്.

കുഴൽ കിണർ

[തിരുത്തുക]

കുഴൽ കിണർ ചെറിയ വ്യാസത്തിലാണ്‌ നിർമ്മിക്കുന്നത്. യന്ത്രസഹായത്തോടെ ഏകദേശം 100 സെന്റീമീറ്റർ വ്യാസമുള്ള കുഴിയുണ്ടാക്കി, ലോഹക്കുഴലുകൾ അതിൽ ഇറക്കിയാണ്‌ കുഴൽക്കിണറുകൾ നിർമ്മിക്കുന്നത്[അവലംബം ആവശ്യമാണ്]. കുഴൽക്കിണറുകളിൽ നിന്നും വെള്ളം വൈദ്യുതമോട്ടോർ ഉപയോഗിച്ചോ കൈ കൊണ്ട് പ്രവർത്തിക്കുന്ന വാതകസമ്മർദ്ദിനി ഉപയോഗിച്ചോ എടുക്കാറുണ്ട്.

വയനാട്ടിലെ കുറുമർക്കിടയിൽ നിലനിൽക്കുന്ന ഒരു ജലസംരക്ഷണ രീതിയാണ് കേണി.കിണർ, കനി എന്നൊക്കെയാണ് കേണി എന്ന മലയാള വാക്കിനർത്ഥം[1]. തടാകം, താൽക്കാലിക ജലാശയം, തൊട്ടിൽ എന്നും ശബ്ദതാരാവലിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂത്ത കരിമ്പനയുടെ ചോറ് കളഞ്ഞ തടി, ജലം ഉറവയെടുക്കുന്ന സ്ഥലത്ത് മണ്ണിൽ ഇറക്കി വെച്ചാണ് കേണികൾ നിർമ്മിക്കുക. പാറക്കൂട്ടങ്ങൾക്ക് മുകളിലും മലമുനമ്പിലും ചതുപ്പിലും ഇത്തരം ജലസ്രോതസ്സുകൾ ഉണ്ടാകും. അധികം ആഴമില്ലാതെ കൈകൊണ്ട് വെള്ളം കോരാവുന്ന പാകത്തിൽ കല്ലുകൊണ്ട് കെട്ടിയും അല്ലാതെയും ഉണ്ടായിരുന്ന കേണികൾ വയനാടിന്റെ ജലസമൃദ്ധിയുടെയും ഗ്രാമജീവിതത്തിന്റേയും അടയാളം കൂടിയായിരുന്നു[2].

കേരളത്തിലെ ഒരു കിണർ

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. രാംദാസ് എം കെ. "എന്താണ് കേണി?ഒരു അഴിമുഖം ഡോക്യുമെന്ററി". Retrieved 4 സെപ്റ്റംബർ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "നവാർന്ന ഓർമയായി "കേണി'കൾ". ദേശാഭിമാനി. Retrieved 22 മാർച്ച് 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിണർ&oldid=4113064" എന്ന താളിൽനിന്ന് ശേഖരിച്ചത്