കപ്പി
ദൃശ്യരൂപം
കപ്പി | |
---|---|
തരം | Simple machine |
വ്യവസായം | Construction, transportation |
Powered | No |
ചക്രങ്ങൾ | 1 |
Axles | 1 |
അക്ഷത്തിലോ ഒരു നിശ്ചിത അച്ചുതണ്ടിനെയോ ആധാരമാക്കി കറങ്ങുന്ന സംവിധാനത്തിനാണ് കപ്പി എന്നു പറയുന്നതു്. സാധാരണയായി കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനു കപ്പി ഉപയോഗിക്കാറുണ്ട്. ഒരു കയറോ ചങ്ങലയോ ഒരു ചക്രത്തിന്റെ മുകളിൽ ഓടുമ്പോൾ ഉണ്ടാകുന്ന ചലനമാണ് കപ്പിയുടെ പ്രവർത്തന തത്ത്വം.[1]കറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണം എപ്പോഴും നിരങ്ങുന്ന ഘർഷണത്തേക്കാൾ കുറവായിരിക്കും, ഈ തത്ത്വമാണ് കപ്പിയുടെ പ്രവർത്തനത്തിനു പിന്നിൽ. ഇതു ഒരു അടിസ്ഥാന ലഘു യന്ത്രത്തിനുള്ള ഉദാഹരണം ആണ്. ഈ അടിസ്ഥാന തത്ത്വമാണ് ഇന്ന് ഭാരമുള്ള വസ്തുക്കൾ ഉയർത്തുവാൻ ഉപയോഗികുന്ന ക്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു കപ്പിക്കു പകരം കപ്പികളുടെ ശൃംഖല ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കപ്പി ഉപയോഗിച്ചു നമ്മൾ പ്രയോഗിക്കുന്ന ശക്തിയുടെ ദിശ മാറ്റുവാൻ കഴിയും.
കപ്പികൾ പല തരമുണ്ട്.
ചിത്രശാല
[തിരുത്തുക]-
മരക്കപ്പി
-
കപ്പിയും ബക്കറ്റും
-
കപ്പി
-
ഒരു പഴയ തുരുമ്പിച്ച കപ്പി
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-10. Retrieved 2011-04-14.