Jump to content

ഇന്ത്യാവിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(യെസ് ഇന്ത്യാവിഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യവിഷൻ
ആരംഭം ജൂലൈ 14, 2003 (2003-07-14)
നിർത്തിയത് 31 March, 2015
Network TV9 നെറ്റ്‌വർക്ക്

[1]

ഉടമ Indiavision Satellite Communications
മുദ്രാവാക്യം The 24 hours news channel
രാജ്യം ഇന്ത്യ
ഭാഷ മലയാളം
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, മിഡിൽ ഈസ്റ്റ്t
മുഖ്യകാര്യാലയം കൊച്ചി, കേരളം ഇന്ത്യ
Sister channel(s) TV9 Bharatvarsh
TV9 (Telugu)
TV9 Kannada
TV9 Gujarati
വെബ്സൈറ്റ് indiavisiontv.com[പ്രവർത്തിക്കാത്ത കണ്ണി]

മലയാളത്തിലെ ആദ്യത്തെ വാർത്താധിഷ്ഠിത ടെലിവിഷൻ ചാനലാണ് ഇന്ത്യാവിഷൻ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ചാനൽ മലയാള ദൃശ്യമാദ്ധ്യമരംഗത്ത് വാർത്താപ്രക്ഷേപണരീതിയിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. വാർത്തകൾക്കും വാർത്താധിഷ്ഠിത പരിപാടികൾക്കുമായിരുന്നു ഇതിൽ പ്രാധാന്യം. 2003-ലാണ്‌ ഈ ചാനൽ ആരംഭിച്ചത്.തൊഴിലാളി തർക്കവും, സാമ്പത്തിക പ്രതിസന്ധിയും മൂലം 2015 മാർച്ച്‌ 31-ന് പ്രവർത്തനം അവസാനിപ്പിച്ചു.

യെസ് ഇന്ത്യാവിഷൻ

[തിരുത്തുക]

ഇന്ത്യാവിഷന്റെ മുഴുസമയ വിനോദചാനലായിരുന്നിത്. യാത്ര, ലൈഫ് സ്റ്റൈൽ, ഫാഷൻ, സോഷ്യൽ നെറ്റ് വർക്ക്, സംഗീതം, സിനിമ, യെസ് ക്‌ളാസിക്‌സ്, ജിപ്‌സി, മ്യൂസിക് കഫേ, യെസ്റ്റർഡേ, ഗുഡ് ഫുഡ് മുതലായ അനേകം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്.[2]

ആസ്ഥാനം

[തിരുത്തുക]

എറണാകുളം നഗരത്തിലെ പാലാരിവട്ടത്ത് ദേശീയപാത - 47 ന് സമീപമാണ് ചാനലിന്റെ ആസ്ഥാനം.

സംപ്രേഷണം നിലക്കൽ

[തിരുത്തുക]

മാനേജ്‌മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യാവിഷൻ ചാനലിലെ എഡിറ്റോറിയൽ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് 2014 മാർച്ച് 13-ന് ചാനൽ (താൽകാലികമായി) സംപ്രേഷണം നിലച്ചു. തുടർന്ന് തത്സമയ സംപ്രേഷണം നിലച്ചതോടെ നേരത്തെ റെക്കോഡ് ചെയ്ത വാർത്തകളാണ് സംപ്രഷണം ചെയ്തിരുന്നത്.[3]

സാരഥികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Associated Broadcasting Company P.ltd". Tv9.net. Archived from the original on 16 ഒക്ടോബർ 2013. Retrieved 11 ജൂൺ 2018.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-14. Retrieved 2013-04-04.
  3. സംപ്രേഷണം നിലച്ചു, ഇന്ത്യാവിഷൻ (2014 മാർച്ച് 13). "ഇന്ത്യാവിഷൻ സംപ്രേഷണം നിലച്ചു". മാതൃഭൂമി. Archived from the original on 2014-03-16. Retrieved 2014 മാർച്ച് 13. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]