Jump to content

മലയാള മാദ്ധ്യമ പ്രവർത്തനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാളം മാദ്ധ്യമപ്രവർത്തനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ഭാഷയിലെ വിവിധമാദ്ധ്യമങ്ങളിലെ പ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ് മലയാളമാദ്ധ്യമപ്രവർത്തനം. 1847-ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിക്കുന്ന രാജ്യസമാചാരം, പശ്ചിമോദയം തുടങ്ങിയ പത്രങ്ങളിലാണ് മലയാളമാദ്ധ്യമപ്രവർത്തനത്തിന്റെ തുടക്കം എന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ(2012 വർഷത്തിലെ കണക്ക് പ്രകാരം) മലയാളഭാഷയിൽ മൂവായിരത്തിലധികം അച്ചടിമാദ്ധ്യമങ്ങൾ പ്രസിദ്ധീകരണത്തിനായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.[1]

അച്ചടിമാധ്യമങ്ങൾ

[തിരുത്തുക]

ദിനപ്രത്രങ്ങൾ

[തിരുത്തുക]

ആനുകാലികങ്ങൾ

[തിരുത്തുക]

ടെലിവിഷൻ

[തിരുത്തുക]

മലയാളത്തിൽ ടെലിവിഷൻ പത്രപ്രവർത്തനം ആരംഭിച്ചത് 1985 ൽ ദൂരദർശൻ മലയാളത്തിൽ സം‌പ്രേഷണം തുടങ്ങിയതോടെ ആണ്.

ദൂരദർശൻ

[തിരുത്തുക]

ദൂരദർശൻ സം‌പ്രേഷണത്തോടൊപ്പം തന്നെ വാർത്ത സം‌പ്രേഷണവും തുടങ്ങി. ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സം‌പ്രേഷകർ ദൂരദർശനാണ്[അവലംബം ആവശ്യമാണ്].

വിക്ടേഴ്സ് ചാനൽ

[തിരുത്തുക]

കേരളാ ഗവൺമെന്റ് വിദ്യാഭ്യാസവകുപ്പിനു നിയന്ത്രണമുള്ള വിദ്യാഭ്യാസചാനലാണ് വിക്ടേഴ്സ്. എഡ്യൂസാറ്റ് എന്ന ലോകത്ത്ലേതന്നെ ആദ്യ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം വിക്ഷേപിച്ച ഇന്ത്യയുടെ ഉപഗ്രഹത്തിൽ നിന്നുമാണ് ഈ ചാനൽ സംപ്രേഷണം നടത്തുന്നത്. ചാനൽ പ്രധാനി: സലിൻ മാങ്കുഴി. എസ് എസ് എൽ സി ഹയർ സെക്കൻഡറി തുടങ്ങിയ ക്ലാസ്സുകൾക്കായി വിദഗ്ദ്ധർ ക്ലാസ്സു നടത്തുന്നു. ഇതു കൂടാതെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അനേകം പരിപാടികൾ രാവിലെ 6.30 മുതൽ രാത്രി 11.00 വരെ സംപ്രേഷണമുണ്ട്.

ഏഷ്യാനെറ്റ്

[തിരുത്തുക]

സ്വകാര്യമേഖലയിൽ തുടക്കമിട്ട ആദ്യത്തെ മലയാളം ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റ് ആണ്. ഇത് തുടങ്ങിയത് 1993-ൽ ഇന്ത്യയിലെ ഒരു പ്രധാന പത്രപ്രവർത്തകനാ‍യ ശശികുമാർ ആണ്. 1994 ൽ ഇവർ വാർത്താപരിപാടികൾ തുടങ്ങി. ഇത് മലയാള ടെലിവിഷൻ വാർത്താ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അന്ന് ഈ ടെലിവിഷൻ പത്രപ്രവർത്തനത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ബി.ആർ.പി. ഭാസ്കർ, ടി.എൻ. ഗോപകുമാർ, നീലൻ, കെ.രാജഗോപാൽ, സി.എൽ. തോമസ്, കെ. ജയചന്ദ്രൻ, എൻ.പി. ചന്ദ്രശേഖരൻ, എൻ.കെ. രവീന്ദ്രൻ എന്നിവരായിരുന്നു.

ഇന്ത്യാവിഷൻ

[തിരുത്തുക]

മലയാളത്തിൽ ഒരു മുഴുനീള വാർത്താചാനൽ ആയി തുടങ്ങിയത് ഇന്ത്യാവിഷൻ ആയിരുന്നു. 2003 ആഗസ്തിൽ തുടങ്ങിയ ഈ ചാനലിന്റെ നേതൃത്വം എം.കെ. മുനീർ ആയിരുന്നു. ഇതിന്റെ പ്രധാന പ്രവർത്തകർ ഏഷ്യാനെറ്റിൽ നിന്നും എം.വി.നികേഷ് കുമാർ, എൻ.പി. ചന്ദ്രശേഖരനും, മാതൃഭൂമി പത്രപ്രവർത്തകനായിരുന്ന എ. സഹദേവനുമായിരുന്നു. ചാനലിലെ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് 2014 മാർച്ച് 13ന് ചാനൽ (താൽകാലികമായി) സംപ്രേഷണം നിലക്കുകയും തുടർന്ന് തത്സമയ സംപ്രേഷണം നിലച്ചതോടെ നേരത്തെ റെക്കോഡ് ചെയ്ത വാർത്തകളാണ് സംപ്രഷണം ചെയ്തിരുന്നത്.

കൈരളി ടി.വി

[തിരുത്തുക]

മലയാളത്തിലെ ആദ്യ പൊതുസംരംഭചാനലാണ് കൈരളി ടി.വി. മലയാളത്തിലെ പ്രമുഖനടനായ മമ്മൂട്ടി ആണ് ഇതിന്റെ ചെയർ‌മാൻ സ്ഥാനം. 2000 ൽ കൈരളി, ഇവരുടെ വാർത്താ ചാനലായ പീപ്പിൾ ടി.വി യും തുടങ്ങി.2007ല്ല് വി. ടി.വി യും തുടങ്ങി

ജനം ടി.വി

[തിരുത്തുക]

മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ്‌ ജനം ടി.വി. ജനം മൾടിമീഡിയ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. സംഘപരിവാർ സംഘടനകളുടെ നിയന്ത്രണത്തിലാണ് ഈ ചാനൽ പ്രവർത്തിക്കുന്നത്.പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ ആണ് ചെയർമാൻ. 2014 ഏപ്രിൽ മാസത്തിൽ പ്രവർത്തനമാരംഭിച്ചു

ജീവൻ ടി.വി

[തിരുത്തുക]

പാലാരിവട്ടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മുഴുനീള ചാനലാണ് ജീവൻ ടി,വി.

ജയ്‌ഹിന്ദ് ടിവി

[തിരുത്തുക]

ഒരു വാർത്താധിഷ്ഠിത ചാനലാണ് ജയ്‌ഹിന്ദ് ടിവി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

മനോരമ ന്യൂസ്

[തിരുത്തുക]

2006 ൽ ആരംഭിച്ച ഒരു മുഴുനീള വാർത്താ ചാനലാണ് മനോരമ ന്യൂസ്.

റിപ്പോർട്ടർ

[തിരുത്തുക]

കേരളത്തിൽ ഹൈ‌ ഡെഫനിഷൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വാർത്താചാനലാണ് റിപ്പോർട്ടർ ടി വി. എം.ടി. വാസുദേവൻ നായർ ചെയർമാനും പ്രശസ്ത വാർത്താ അവതാരകനായ എം.വി. നികേഷ് കുമാർ മാനേജിങ്ങ് ഡയറക്റ്ററും ആയി 2011 മേയ് 11 ന് ഈ ചാനൽ സംപ്രേഷണം ആരംഭിച്ചു.

ദർശന ടിവി

[തിരുത്തുക]

2012 ജനുവരിയിൽ കോഴിക്കോട് നിന്ന് പ്രക്ഷേപണമാരംഭിച്ച ഒരു വിനോദ ചാനലാണ് ദർശന ടിവി.

മാതൃഭുമി ന്യൂസ്

[തിരുത്തുക]

മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള ഒരു മലയാള വാർത്താചാനലാണ് മാതൃഭൂമി ന്യൂസ്. തിരുവനന്തപുരത്താണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ ആസ്ഥാനം[1]. 2013 ജനുവരി 23-നാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്.

സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോർജ്ജ് കുളങ്ങര തുടങ്ങിയ ചാനലാണിത്. എക്സ്പ്ലൊറേഷൻ ചാനൽ എന്നറിയപ്പെടുന്നു.

മീഡിയാവൺ

[തിരുത്തുക]

കോഴിക്കോട് ആസ്ഥാനമായി സംപ്രേഷണം ചെയ്യുന്ന ന്യൂസ് ആന്റ് കൾച്ചറൽ ടി.വി. ചാനലാണ് മീഡിയ വൺ. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചാനൽ 2013 ഫെബ്രുവരി 10 മുതൽ ചാനൽ പ്രക്ഷോപണമാരംഭിച്ചു. നേര് നന്മ എന്നതാണ് ചാനലിൻറെ മുദ്രാവാക്യം.

പ്രസിദ്ധീകരണം നിലച്ച പത്രങ്ങൾ

[തിരുത്തുക]
പത്രം എഡിറ്റർ പ്രസാധകൻ
കേരളമിത്രം കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള ദേവ്ജി ഭീംജി
കേരള പത്രിക ചേങ്ങലത്ത് കുഞ്ഞിരാമ മേനോൻ
കേരള സഞ്ചാരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (വടക്കൻ കേസരി എന്നും അറിയപ്പെടുന്നു) Spectator Press, കോഴിക്കോട്
സ്വദേശാഭിമാനി സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വക്കം അബ്ദുൽ ഖാദർ മൗലവി
മിതവാദി മൂർക്കോത്ത് കുമാരൻ, സി.കൃഷ്ണൻ
കേസരി കേസരി ബാലകൃഷ്ണപിള്ള (തെക്കൻ കേസരി എന്നും അറിയപ്പെടുന്നു)
സഹോദരൻ കെ. അയ്യപ്പൻ
അൽ-അമീൻ മുഹമ്മദ് അബ്ദുൾ റഹിമാൻ മുഹമ്മദ് അബ്ദുൾ റഹിമാൻ
ഉജ്ജീവനം വൈക്കം മുഹമ്മദ് ബഷീർ ?
പ്രതിഭാവം സതീഷ് കളത്തിൽ സതീഷ് കളത്തിൽ

പ്രശസ്തരായ പത്രപ്രവർത്തകർ

[തിരുത്തുക]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വൃത്താന്തപത്രപ്രവർത്തനം എന്ന താളിലുണ്ട്.

ഇന്ത്യൻ പത്രപ്രവർത്തനത്തിന് സംഭാവനകൾ നൽകിയ ചില പ്രധാന മലയാളി പത്രപ്രവർത്തകർ താഴെപ്പറയുന്നവരാണ്.

അവലംബം

[തിരുത്തുക]
  1. "Language Wise-Registration". Registred List. Registrar of Newspapers for India. Retrieved 18 ജൂലൈ 2012.
  2. "general daily". www.generaldaily.com. Archived from the original on 2014-04-18. Retrieved 2020-06-28.
  3. "Contact us".