ടി.എൻ. ഗോപകുമാർ
ടി.എൻ. ഗോപകുമാർ | |
---|---|
![]() | |
ജനനം | 1957 |
മരണം | 30 ജനുവരി 2016 (പ്രായം 58) |
മറ്റ് പേരുകൾ | ടി.എൻ.ജി |
തൊഴിൽ | പത്രപ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | ഹെദർ |
കുട്ടികൾ | ഗായത്രി, കാവേരി |
മാതാപിതാക്ക(ൾ) | നീലകണ്ഠശർമ്മ, തങ്കമ്മ |
കേരളത്തിലെ ഒരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ടി.എൻ. ഗോപകുമാർ. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫും അവതാരകനും ഏഷ്യാനെറ്റ് ന്യൂസിൻറെ എഡിറ്റർ ഇൻ ചീഫുമായിരുന്നു.
ജീവിതരേഖ[തിരുത്തുക]
ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയുടേയും തങ്കമ്മയുടേയും മകനായി 1957-ൽ കന്യാകുമാരിയ്ക്കടുത്തുള്ള ശുചീന്ദ്രത്ത് ജനിച്ചു. പി. കൃഷ്ണപിള്ളയുടെ ഭാര്യയായിരുന്നു ആദ്യം ഇദ്ദേഹത്തിന്റെ അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ആംഗലസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. മധുര സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിലും പി.ജി. കരസ്ഥമാക്കി. മാതൃഭൂമി, മാധ്യമം ദിനപത്രം, ദി ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് ടൈംസ് എന്നീ സ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായി ജോലി ചെയ്തു. സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയിട്ടുള്ള ഏഷ്യാനെറ്റിലെ ശ്രദ്ധേയമായ പ്രതിവാര പരിപാടിയായ "കണ്ണാടി"യുടെ സംവിധാനവും അവതരണവും നിർവഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.[1]. "വേരുകൾ" എന്ന അദ്ദേഹത്തിന്റെ മറ്റൊരു ടി.വി. പരമ്പരയും സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. "ശുചീന്ദ്രം രേഖകൾ" എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[2]. 2009 ലെ സുരേന്ദ്രൻ നീലേശ്വരം പുരസ്കാരവും ലഭിച്ചിട്ടുണ്ട്[3]. ജീവൻ മശായ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ഭാര്യ:ഹെദർ. മക്കൾ:ഗായത്രി,കാവേരി.[4] അർബുദബാധയെത്തുടർന്ന് തന്റെ 58-ആം വയസ്സിൽ 2016 ജനുവരി 30-ആം തീയതി പുലർച്ചെ 3.50-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് ഇദ്ദേഹം അന്തരിച്ചു.[5] മൃതദേഹം അന്നേ ദിവസം വൈകീട്ട് അഞ്ചുമണിയോടെ തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.
കൃതികൾ[തിരുത്തുക]
- കൂടാരം
- ശുചീന്ദ്രം രേഖകൾ
- മുനമ്പ്
- കണ്ണകി
- ശൂദ്രൻ
- വോൾഗാ തരംഗങ്ങൾ
- ത്സിംഗ് താവോ
അവലംബം[തിരുത്തുക]
- ↑ ഹിന്ദു ഓൺലൈൻ
- ↑ സാഹിത്യ അക്കാദമി വെബ് സൈറ്റ് 07/10/2009 ന് ശേഖരിച്ചത്
- ↑ "ടി. എൻ. ഗോപകുമാറിന് സുരേന്ദ്രൻ നീലേശ്വരം പുരസ്‌കാരം". മാതൃഭൂമി. 2009. മൂലതാളിൽ നിന്നും 2009-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 11, 2009. Unknown parameter
|month=
ignored (help); Cite has empty unknown parameter:|coauthors=
(help) - ↑ മാതൃഭൂമി ബുക്സ് പ്രൊഫൈൽ
- ↑ "മുതിർന്ന മാധ്യമപ്രവർത്തകൻ ടി.എൻ. ഗോപകുമാർ അന്തരിച്ചു". ശേഖരിച്ചത് 30 ജനുവരി 2016.