Jump to content

കൈരളി ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൈരളി ടി.വി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൈരളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൈരളി (വിവക്ഷകൾ) എന്ന താൾ കാണുക. കൈരളി (വിവക്ഷകൾ)
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ്
തരംഉപഗ്രഹ ചാനൽ, ടി വി മാധ്യമം, ഓണ്ലൈ‍ൻ മാധ്യമം
രാജ്യംഇന്ത്യ ഇന്ത്യ
പ്രമുഖ
വ്യക്തികൾ
മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി),സി.വെങ്കടരാമൻ (സി.ഒ.ഒ.), എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ)
വെബ് വിലാസംകൈരളി ടി.വി.

മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ്‌ കൈരളി ടി.വി. ഇതിന്‌ 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനൽ. എന്നാൽ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.(എം). നിയന്ത്രിക്കുന്ന ചാനൽ ആണ്‌ ഇതെന്നും പറയപ്പെടുന്നു.[1] മലയാളഭാഷയിലെ നാലാമത്തെ ടി.വി. ചാനലും, മൂന്നാമത്തെ സ്വകാര്യ ചാനലുമായ കൈരളി 2000 ആഗസ്റ്റ് 17-ന് ചിങ്ങം 1-നാണ് സംപ്രേഷണം തുടങ്ങിയത്. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നപേരിലാണ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന ചാനലായി കൈരളി ടി.വി. വിലയിരുത്തപ്പെടുന്നു[2].

സാരഥികൾ

[തിരുത്തുക]

പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തിക്കുന്നു. മറ്റു പ്രധാന സാരഥികൾ ഇവരാണ്‌:

  • സി. വെങ്കടരാമൻ (സി.ഇ.ഒ.)
  • എൻ.പി. ചന്ദ്രശേഖരൻ (ന്യൂസ് ഡയറക്ടർ)
  • ഇ.എം. അഷ്റഫ് (എക്സിക്യൂട്ടിവ് എഡിറ്റർ)
  • സോമകുമാർ (ഡയറക്ടർ - പ്രോഗ്രാംസ്)
  • ബെറ്റി ലൂയിസ് ബേബി (അസ്സോസിയേറ്റ് ഡയറക്ടർ - പ്രൊഡക്ഷൻ)
  • പി.ഒ. മോഹനൻ (ക്രിയേഷൻ എക്സിക്യൂട്ടിവ്)
  • ജോൺ ഫെർണാണ്ടസ് (അസ്സോസിയേറ്റ് ഡയറക്ടർ - ടെക്നിക്കൽ)
  • എബ്രഹാം മാത്യു (അസ്സോസിയേറ്റ് ഡയറക്ടർ - ന്യൂസ്)
  • മനോജ് കെ. വർമ്മ (ന്യൂസ് എഡിറ്റർ)
  • എം. രാജീവ് (ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ)
  • ആനന്ദ് നാരായൺ വി. (സീനിയർ എഡിറ്റർ)
  • കെ. മുരളീധരൻ നായർ (സീനിയർ എഡിറ്റർ)
  • ബിജു രാധാകൃഷ്ണൻ (സീനിയർ മാനേജർ - ടെക്നിക്കൽ)

ജനപ്രിയ പരിപാടികൾ

[തിരുത്തുക]
  • മാമ്പഴം
  • താരോത്സവം
  • പ്രവാസലോകം
  • പട്ടുറുമ്മാൽ
  • കോമഡിയും മിമിക്‌സും പിന്നെ ഞാനും
  • നൊസ്റ്റാൾജിയ
  • സിങ് ആന്റ് വിൻ
  • ഹലോ ഗുഡ് ഈവനിംഗ്
  • ഗുഡ് മോണിംഗ് ഗൾഫ്
  • അമേരിക്കൻ ഫോക്കസ്
  • ഫ്‌ളേവർസ് ഓഫ് ഇന്ത്യ
  • ആംച്ചി മുംബൈ (നമ്മുടെ മുംബൈ)
  • ജെ ബി ജംഗ്ഷൻ
  • പുട്ടും കട്ടനും
  • ഞാൻ മലയാളി

പ്രധാന ഓഫീസ്

[തിരുത്തുക]

തിരുവനന്തപുരത്തെ പാളയത്ത് എം എൽ എ ഹോസ്റ്റലിനു സമീപം കൈരളി ടി.വിയ്ക്ക് സ്വന്തമായി ആസ്ഥാനവും സ്റ്റുഡിയോ കോം‌പ്ലക്സും ഉണ്ട്. കേരളത്തിലെ പതിനാലു ജില്ലകളിലും കൈരളി ന്യൂസ് ചാനലിന് ബ്യൂറോ ഓഫീസുകൾ ഉണ്ട്. ഇതിൽ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും ഉണ്ട്.

മറ്റു ചാനലുകൾ

[തിരുത്തുക]

വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. ഇത് പിന്നീട് കൈരളി ന്യൂസ് എന്ന് ഈയടുത്ത് പുനർ നാമകരണം ചെയ്തു. 2007 ഏപ്രിൽ 14-ന്‌ യുവാക്കളെ ഉദ്ദേശിച്ച് വീ ടി.വി. (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സം‌പ്രേഷണം തുടങ്ങി. മലയാളത്തിന്റെ യംഗ് ചാനൽ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ഗൾഫ് മലയാളികൾക്കായ് കൈരളി അറേബ്യ എന്ന ഒരു ചാനലും കൈരളി കുടുംബത്തിലുണ്ട്.

സാറ്റലൈറ്റ്

[തിരുത്തുക]
Satellite INSAT 2E APR1
Orbital Location 83 degree East Longitude
Down link Polarization Vertical
FEC 3/4
Downlink Frequency 3845 MHz
Symbol Rate 26.043 MSPS

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-11-16. Retrieved 2007-09-29.
  2. https://india.blogs.nytimes.com/2012/11/01/in-kerala-political-humor-is-embraced/
"https://ml.wikipedia.org/w/index.php?title=കൈരളി_ടി.വി.&oldid=3775720" എന്ന താളിൽനിന്ന് ശേഖരിച്ചത്