ബാലമംഗളം
![]() Cover of a Balamangalam issue | |
Editor in charge | Manu Prathap |
---|---|
ഗണം | Comic magazine |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Fortnightly |
പ്രധാധകർ | Sabu Varghese |
തുടങ്ങിയ വർഷം | 1980 |
അവസാന ലക്കം | 2012 |
കമ്പനി | Mangalam Publications |
രാജ്യം | India |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | Kottayam, Kerala |
ഭാഷ | Malayalam |
മംഗളം പ്രസിദ്ധീകരിക്കുന്ന കുട്ടികൾക്കുള്ള ദ്വൈവാരികയായിരുന്നു ബാലമംഗളം. 1981ൽ പ്രസിദ്ധീകരണമാരംഭിച്ചു.ചിത്രകഥകൾ, ചെറുകഥകൾ, കുട്ടിക്കവിതകൾ, തുടങ്ങിയവയാണ് ഇതിലെ ഉള്ളടക്കം. ഇത് കന്നഡയിലും പ്രസിദ്ധീകരിച്ചിരുന്നു [1] 2012 ഒക്ടോബറിൽ ഇതിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.
ചിത്രകഥകൾ[തിരുത്തുക]
ഡിങ്കൻ[തിരുത്തുക]
അത്ഭുത ശക്തികളുള്ള ഡിങ്കൻ എന്ന ഒരു എലിയാണ് ഇതിലെ പ്രധാന കഥാപാത്രം. കൊടും വനത്തിൽ ആരെങ്കിലും അപകടത്തിൽ പെട്ട് ഡിങ്കാ... എന്ന് നീട്ടി വിളിച്ചാൽ ഡിങ്കൻ രക്ഷകനായെത്തും. സാധാരണ എലിയായിരുന്ന ഡിങ്കന് അന്യഗ്രഹ ജീവികൾ നടത്തിയ പരീക്ഷണഫലമായാണ് അത്ഭുതശക്തി ലഭിച്ചത്.
ശക്തി മരുന്ന്[തിരുത്തുക]
നാടൻ വൈദ്യമുപയോഗിച്ച് ശക്തി മരുന്ന് നിർമ്മിക്കുന്ന ഒരു കുടവയറൻ വൈദ്യനും നമ്പോലൻ എന്ന മെലിഞ്ഞുണങ്ങിയ ഒരു പയ്യൻ, കൊച്ചുവീരൻ , കുഞ്ഞിക്കിളി എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സുശീലം , കുശീലം എന്നീ നാട്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഈ ചിത്രകഥയിലെ ഇതിവൃത്തം.പ്രശസ്ത ഫ്രെഞ്ച് കോമിക്ക് ബുക്കായ ആസ്റ്റെറിക്സുമായി ശക്തിമരുന്നിന് നല്ല സാമ്യം ഉണ്ട്.[2]
കാട്ടിലെ കിട്ടൻ[തിരുത്തുക]
കാട്ടിൽ ജീവിക്കുന്ന അത്ഭുത ശക്തിയുള്ള കുട്ടിയാണ് കാട്ടിലെ കിട്ടൻ.
കേരകൻ[തിരുത്തുക]
ഡിങ്കന്റെ പ്രധാന ശത്രുവായിരുന്നു കേരകൻ ഇന്ന് നമുക്കെല്ലാം സുപരിചിതമായ ദിനോസറിന്റെ വംശത്തിൽപ്പെട്ടവനാണിവൻ.
ഇതും കാണുക[തിരുത്തുക]
ഉറവിടം[തിരുത്തുക]
- ↑ "ബാലമംഗളത്തിന്റെ ഔദ്യോഗിക സൈറ്റ്". മൂലതാളിൽ നിന്നും 2012-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-23.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-03-25.