പ്രബോധനം വാരിക
ടി.കെ ഉബൈദ് | |
ഗണം | ആനുകാലികങ്ങൾ |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | വാരിക |
പ്രധാധകർ | എം.കെ. മുഹമ്മദാലി |
ആദ്യ ലക്കം | 1949 ആഗസത് 1 |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | കോഴിക്കോട്[1], കേരളം, ഇന്ത്യ. |
ഭാഷ | മലയാളം. |
വെബ് സൈറ്റ് | prabodhanam.net |
ജമാഅത്തെ ഇസ്‌ലാമിയുടെ[2] മലയാള മുഖപത്രമാണ് പ്രബോധനം വാരിക[3][4][5][6]. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും പ്രത്യക്ഷപ്പെടാറുള്ളത് പ്രബോധനത്തിലൂടെയാണ്. അതേ സമയം ഭിന്ന വീക്ഷണക്കാർക്കും പ്രബോധനം അതിന്റെ പേജുകൾ അനുവദിക്കാറുണ്ട്. സംഘടനയുടെ ആദർശവും ലക്ഷ്യവും, വിശകലനങ്ങളും പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം ആരംഭിച്ചത്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയാണ് പ്രബോധനം[അവലംബം ആവശ്യമാണ്].
കോഴിക്കോട് വെള്ളിമാട്കുന്ന് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിനാണ് പ്രബോധനത്തിന്റെ ഉടമസ്ഥാവകാശം. 1959 മുതൽ കെ.എം. അബ്ദുൽ അഹദ് തങ്ങൾ[2] ആയിരുന്നു പ്രിന്ററും പബ്ലിഷറുമായി പ്രവർത്തിച്ചിരുന്നത്. എം.കെ മുഹമ്മദാലി ഇപ്പോഴത്തെ പബ്ലിഷർ.ടി.കെ. ഉബൈദ് ആണ് നിലവിലെ പത്രാധിപർ.
ചരിത്രം
[തിരുത്തുക]1948 ഓഗസ്റ്റ് 21-ന് കോഴിക്കോട്ടു ചേർന്ന ജമാഅത്ത് സംസ്ഥാന സമ്മേളനത്തിലെ തീരുമാനത്തിനനുസരിച്ച്[7] 1949 ആഗസ്റ്റിൽ[8] പ്രസിദ്ധീകരണമാരംഭിച്ചു. അടിയന്തരാവസ്ഥക്കാലത്തും 1992 ൽ ബാബരി മസ്ജിദ് തകർത്തതിനെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ച അവസരങ്ങളിൽ മാത്രമാണ് പ്രബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചിട്ടുള്ളത്[9].
നാൾവഴി
[തിരുത്തുക]- 1949 ആഗസ്റിൽ പ്രബോധനം തുടങ്ങിയത് കവർ ഉൾപ്പെടെ 24 പേജുകളോടെയാണ്. പിന്നീട് 4 പേജുകൾ വർധിപ്പിച്ച് കവർ ഉൾപ്പെടെ 28 പേജുകളാക്കി. 1964-ൽ പ്രതിപക്ഷപത്രം നിർത്തുന്നതുവരെ പത്രത്തിന്റെ കെട്ടും മട്ടും മാറ്റിയിട്ടില്ല.
- 1959 അവസാനത്തോടെ പ്രബോധനത്തിന്റെ ഓഫീസും പ്രസ്സും ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഓഫീസും കോഴിക്കോട്ടെ വെള്ളിമാടുകുന്നിലേക്ക് മാറ്റി.
- 1964 പ്രബോധനം പ്രതിപക്ഷപത്രം വാരികയും മാസികയുമായി സമാന്തരമായി പുറത്തിറങ്ങാനാരംഭിച്ചു.
- 1964-ൽ മാസിക തുടങ്ങുമ്പോൾ ഡമ്മി 1/8 സൈസിൽ കവർ ഉൾപ്പെടെ 68 പേജുള്ള പുസ്തകരൂപത്തിലായിരുന്നു. 1973-ൽ 60 ആക്കി കുറച്ചു. ഇടക്കാലത്ത് 64 ആക്കി വർധിപ്പിച്ചെങ്കിലും വീണ്ടും 56-ലേക്ക് കുറച്ചു.
- 1964-ൽ ടാബ്ളോയിഡ് സൈസിലുള്ള വാരിക തുടക്കത്തിൽ 12 പേജുകളായിരുന്നു. 1973-ൽ പേജുകളുടെ എണ്ണം 8 ആക്കി കുറച്ചു. 1978-ൽ വാരിക 5 കോളങ്ങളുള്ള 12 പേജുകളായി വർധിപ്പിച്ചു.
- 1987-ൽ വാരികയും മാസികയും സംയോജിപ്പിച്ച് പുസ്തകരൂപത്തിലാക്കിയപ്പോൾ കവർ ഉൾപ്പെടെ 36 പേജായിരുന്നു.
- 1987 മുതൽ മാസിക നിർത്തി വാരിക മാത്രമാണ് പ്രസിദ്ധീകരിച്ചുവരുന്നത്. 1987-ൽ പ്രബോധനം ഇന്നുള്ള രീതിയിൽ പുസ്തകരൂപത്തിലാക്കിയപ്പോൾ ഡമ്മി 1/4 സൈസിൽ കവർ അടക്കം 36 പേജായിരുന്നു. ഇപ്പോൾ പേജ് 60 ആക്കി വർധിപ്പിച്ചു.
- 2007 ജനുവരി മുതൽ ഓൺലൈൻ എഡിഷൻ ആരംഭിച്ചു.
- 2010-ൽ പ്രബോധനം ഇന്റർനാഷണൽ എഡിഷൻ ആരംഭിച്ചു.
വൈജ്ഞാനിക സംഭാവനകൾ
[തിരുത്തുക]- പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും മുൻകാലങ്ങളിൽ പ്രബോധനത്തിലൂടെ ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
- ആധുനിക കാലത്തെ പ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ അബുൽ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ 45 വർഷത്തോളം പ്രബോധനം ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുകയും പിന്നീട് 6 വാല്യങ്ങളായി പുറത്തിറങ്ങുകയും ചെയതു.[10]
- തഫ്ഹീമുൽ ഖുർആന് ശേഷം പ്രസിദ്ധീകരിച്ചു വരുന്ന എ.വൈ.ആറിന്റെ ഖുർആൻ ബോധനം ശ്രദ്ധേയമായ ഖുർആൻ വ്യാഖ്യാന പരമ്പരയാണ്. 4 വാല്യങ്ങൾ ഇതിനകം പുസ്തക രൂപത്തിലിറങ്ങി.
- 1956 ഒക്ടോബർ മുതൽ 1996 ഫെബ്രുവരി വരെ പ്രസിദ്ധീകരിച്ച ആധുനിക കർമ്മശാസ്ത്ര പണ്ഢിതനായ സയ്യിദ് സാബിഖ് രചിച്ച ഫിഖ്ഹുസ്സുന്നയുടെ മലയാള പരിഭാഷ.
- ടി.മുഹമ്മദിന്റെ ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ
- സർവത് സൗലതിന്റെ ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം
- പ്രശ്നവും വീക്ഷണവും-കർമ്മ ശാസ്ത്ര വിഷയങ്ങൾ
പ്രധാന പംക്തികൾ
[തിരുത്തുക]- ഖുർആൻ ബോധനം
- ഹദീസ് പംക്തി
- മുഖക്കുറിപ്പ്
- മുദ്രകൾ
- ചോദ്യോത്തരം
- നോവൽ
- ലൈക് പേജ്
വിശേഷാൽ പ്രതികൾ
[തിരുത്തുക]വർഷം തോറും വിശേഷാൽ പ്രതികൾ ഇറക്കുന്നതിന് പകരം അനിവാര്യമെന്ന് തോന്നുന്ന വിഷയങ്ങളിൽ അതത് സമയം ഗഹനമായ പഠനങ്ങളുൾക്കൊള്ളിച്ച് പതിപ്പുകളിറക്കുകയാണ് ചെയ്യുന്നത്. പ്രബോധനം ഇതുവരെ ഇറക്കിയ വിശേഷപ്പതിപ്പുകൾ:
- ഖുർആൻ വിശേഷാൽ പതിപ്പ്(1)-1970
- പ്രബോധനം വാർഷികപ്പതിപ്പ്-1972 Archived 2016-03-11 at the Wayback Machine.
- ദഅവത്ത് നഗർ സ്പെഷ്യൽ-1983
- ശരീഅത്ത് പതിപ്പ് 1984 Archived 2016-08-11 at the Wayback Machine.
- മുഹമ്മദ് നബി സ്പെഷ്യൽ-1989 Archived 2016-08-11 at the Wayback Machine.
- ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാർഷികപ്പതിപ്പ്-1992 Archived 2016-08-11 at the Wayback Machine.
- കെ.സി.അനുസ്മരണപ്പതിപ്പ്-1995
- കേരളാ മുസ്‌ലിം നവോത്ഥാന ചരിത്രം -1998 Archived 2016-08-11 at the Wayback Machine.
- ഹിറാ സ്മൃതി-2000
- ഖുർആൻ വിശേഷാൽ പതിപ്പ്-2002[പ്രവർത്തിക്കാത്ത കണ്ണി]
- ഇസ്‌ലാമിന്റെ ലോകം-2004
- മനുഷ്യാവകാശ പതിപ്പ്-2005
- ഹദീസ് പതിപ്പ് 2007 Archived 2016-05-09 at the Wayback Machine.
- പ്രബോധനം അറുപതാം വാർഷിക പ്രത്യേക പതിപ്പ് -2009 നവംബർ
- ഇമാം ഗസ്സാലി സ്പെഷ്യൽ -2011 ഡിസംബർ
- അറബ് വസന്തം സ്പെഷ്യൽ
- ഇമാം ശാഫിഈ സ്പെഷ്യൽ -2016 [11]
- കർമ്മകാലം 75-ആം വാർഷിക പതിപ്പ് 2017
പ്രബോധനം ഓൺലൈൻ
[തിരുത്തുക]2007 ജനുവരി മുതൽ ആരംഭിച്ച പ്രബോധനം ഇന്റർനെറ്റ് എഡിഷന്റെ വെബ് സൈറ്റിൽ നിന്നും ഓരോ ലക്കവും സൗജന്യമായി വായിക്കാനും ഡൌൺലോഡ് ചെയ്യുവാനുമാവും. കൂടാതെ പഴയ ലക്കങ്ങളും ഇപ്രകാരം Archives ൽ നിന്നും എടുക്കാവുന്നതാണ്. പ്രബോധനത്തിന്റെ 65 വർഷത്തെ ചരിത്രത്തിനിടക്ക് വന്ന ശ്രദ്ധേയമായ ലക്കങ്ങളും മാറ്റങ്ങളും വ്യതിരിക്തതകളും വിഷയ വൈവിധ്യങ്ങളുമെല്ലാം കോർത്തിണക്കിയ എക്സിബിഷൻ ഫോട്ടോ ഗാലറിയും സൈറ്റിലുണ്ട്. വ്യത്യസ്ത സന്ദർങ്ങളിൽ പുറത്തിറങ്ങിയ സ്പെഷ്യൽ പതിപ്പുകളുടെ ഇ-പതിപ്പും സൈറ്റിൽ കാണാം.
അനുബന്ധ പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- പ്രബോധനം ഇൻഡക്സ് Archived 2008-03-25 at the Wayback Machine.
- പ്രബോധനം എക്സിബിഷൻ Archived 2008-04-20 at the Wayback Machine.
- പിന്നിട്ട ലക്കങ്ങൾ Archived 2008-03-24 at the Wayback Machine.
- തഫ്ഹീമുൽ ഖുർആൻ[പ്രവർത്തിക്കാത്ത കണ്ണി]
- ഖുർആൻ ബോധനം-മാതൃക[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
[തിരുത്തുക]- ↑ Islamic Studies in India: A Survey of Human, Institutional and Documentary Sources. p. 44. Retrieved 19 ഒക്ടോബർ 2019.
- ↑ 2.0 2.1 Press in India, Part 1 1960. p. 179. Retrieved 19 ഒക്ടോബർ 2019.
- ↑ എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 466.
- ↑ U. Mohammed. Educational Empowerment of Kerala Muslims: A Socio-historical Perspective. p. 68. Retrieved 19 നവംബർ 2019.
- ↑ Shefi, A E. Islamic Education in Kerala with special reference to Madrasa Education (PDF). അധ്യായം 4. p. 160. Archived from the original (PDF) on 2020-07-26. Retrieved 19 നവംബർ 2019.
{{cite book}}
: CS1 maint: location (link) - ↑ M Rahim. Changing Identity and Politics of Muslims in Malappuram District Kerala (PDF). p. 137. Archived from the original (PDF) on 2020-06-09. Retrieved 9 ജനുവരി 2020.
- ↑ Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 160. Archived from the original (PDF) on 2020-04-22. Retrieved 4 നവംബർ 2019.
- ↑ Abdul Razack P P. Colonialism and community formation in malabar a study of muslims of malabar (PDF). p. 162. Archived from the original (PDF) on 2020-04-22. Retrieved 4 നവംബർ 2019.
- ↑ "പബോധനം വാരിക". Archived from the original on 2016-03-06. Retrieved 2016-03-04.
- ↑ http://www.thafheem.net/Viva_Kurip.html
- ↑ http://prabodhanam.net/inner.php?isid=508&artid=149[പ്രവർത്തിക്കാത്ത കണ്ണി]