ഉള്ളടക്കത്തിലേക്ക് പോവുക

ബാലസാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A mother reads to her children, depicted by Jessie Willcox Smith in a cover illustration of a volume of fairy tales written in the mid to late 19th century.

കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകൾ, കവിതകൾ, പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവയെയാണ് ബാലസാഹിത്യംഎന്നുപറയുന്നത്.2013ൽ ലോകപ്രശസ്ത കഥാകൃത്തും കവിയും ആയ സായന്ത് എപി . ലോകത്തെ ആദ്യത്തെ വായനക്കാരുടെ പ്രായം എന്നിവഅനുസരിച്ച് ആധുനികബാലസാഹിത്യത്തെ രണ്ടുരീതിയിൽ തരംതിരിക്കുന്നു.

മലയാള ബാലസാഹിത്യം

[തിരുത്തുക]

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ബാലർദീപം ആയിരുന്നു.[1] പൂമ്പാറ്റ (1964), പൂഞ്ചോല, ബാലരമ (1972), ബാലമംഗളം (1980), ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക,മലർവാടി മാസിക (1980), കളിച്ചെപ്പ്, യുറീക്ക, ബാലഭൂമി, തത്തമ്മ, ബാലയുഗം, ബാല കുസുമം, ബാലമിത്രം, കുട്ടികളുടെ ദീപിക, മുത്തശ്ശി തുടങ്ങിയവ മലയാളത്തിലെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളാണ്.

1950-1960 കളിൽ വളരെ ചുരുക്കം എഴുത്തുകാരേ മലയാള ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് മാലി. സർക്കസ്, പോരാട്ടം, തുടങ്ങി പല പ്രശസ്ത കൃതികളും കുട്ടികൾക്ക് പ്രിയങ്കരമായിരുന്നു. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ തിരക്കഥാസമാഹാരം അശോക് ഡിക്രൂസ് രചിച്ച ആറ് കുട്ടിപ്പടങ്ങളാണ്.

മലയാള ബാലസാഹിത്യ പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]
  1. ബാലരമ
  2. പൂമ്പാറ്റ
  3. ബാലമംഗളം
  4. ബാലഭൂമി
  5. കുട്ടികളുടെ ദീപിക
  6. മുത്തശ്ശി
  7. മലർവാടി
  8. ലാലു ലീല
  9. തത്തമ്മ
  10. ബാലകേരളം
  11. ബാലചന്ദ്രിക
  12. പൂന്തോപ്പ് ചിത്രകഥ
  13. പൂന്താനം ചിത്രകഥ
  14. എസ്. ടി. ആർ. സചിത്രകഥ
  15. ബാലരമ അമർ ചിത്രകഥ
  16. പൂമ്പാറ്റ അമർ ചിത്രകഥ
  17. മാതൃഭൂമി ചിത്രകഥ
  18. ബാലരമ ഡൈജസ്റ്റ്
  19. ചിൽഡ്രൻസ് ഡൈജസ്റ്റ്
  20. യുറീക്ക
  21. പൈകോ ക്ളാസ്സിക്സ്
  22. ബാലയുഗം
  23. അമ്പിളി അമ്മാവൻ
  24. കളിക്കുടുക്ക
  25. കഥയും നിറവും
  26. കസ്തൂരി ചിത്രകഥ
  27. റീഗൽ കോമിക്സ്
  28. ബോബനും മോളിയും
  29. ചമ്പക്
  30. തേനരുവി (പൂന്തേനരുവി?)
  31. പൂന്തേൻ
  32. ഉണ്ണിക്കുട്ടൻ
  33. കുസുമം
  34. മിന്നാമിന്നി
  35. താലോലം
  36. കാട്ടുമൈന
  37. പൂഞ്ചോല
  38. പൂമ്പാറ്റ കോമിക്സ്
  39. ടോംസ് കോമിക്സ്
  40. ടോംസ് ചിത്രകഥ
  41. ടോംസ് മാഗസിൻ
  42. പൂമാല ചിത്രകഥ
  43. വിദ്യാർത്ഥിമിത്രം കോമിക്സ്
  44. പുതുമ ചിത്രകഥ
  45. ഇന്ദ്രജാൽ കോമിക്സ്
  46. കളിവീണ

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Division, Publications. Yojana February 2021 (Malayalam): A Development Monthly. Publications Division Ministry of Information & Broadcasting.
"https://ml.wikipedia.org/w/index.php?title=ബാലസാഹിത്യം&oldid=4579806" എന്ന താളിൽനിന്ന് ശേഖരിച്ചത്