ബാലസാഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Children's literature എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകൾ, കവിതകൾ, പുസ്തകങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവയെയാണ് ബാലസാഹിത്യം എന്നുപറയുന്നത്. സാഹിത്യഗണം, ഉദ്ദിഷ്ട വായനക്കാരുടെ പ്രായം എന്നിവ അനുസരിച്ച് ആധുനികബാലസാഹിത്യത്തെ രണ്ടുരീതിയിൽ തരംതിരിക്കുന്നു.

മലയാള ബാലസാഹിത്യം[തിരുത്തുക]

മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു[എന്ന്?][അവലംബം ആവശ്യമാണ്]. പൂമ്പാറ്റ , പൂഞ്ചോല, ബാലരമ, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക,മലർവാടി മാസിക, കളിച്ചെപ്പ്, യുറീക്ക, ബാലഭൂമി, തത്തമ്മ തുടങ്ങിയവ മലയാളത്തിലെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളാണ്.

1950-1960 കളിൽ വളരെ ചുരുക്കം എഴുത്തുകാരേ മലയാള ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് മാലി. സർക്കസ്, പോരാട്ടം, തുടങ്ങി പല പ്രശസ്ത കൃതികളും കുട്ടികൾക്ക് പ്രിയങ്കരമായിരുന്നു. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ തിരക്കഥാസമാഹാരം അശോക് ഡിക്രൂസ് രചിച്ച ആറ് കുട്ടിപ്പടങ്ങളാണ്.

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരർ[തിരുത്തുക]

  മടവൂർ രാധാകൃഷ്ണൻ

ഇതും കാണുക[തിരുത്തുക]

ബാലഭൂഷണം

"https://ml.wikipedia.org/w/index.php?title=ബാലസാഹിത്യം&oldid=3104911" എന്ന താളിൽനിന്ന് ശേഖരിച്ചത്