പള്ളിയറ ശ്രീധരൻ
പള്ളിയറ ശ്രീധരൻ | |
---|---|
തൊഴിൽ | അധ്യാപകൻ |
ദേശീയത | ഇന്ത്യ |
വിഷയം | ചെറുകഥ, ഗണിതം |
വെബ്സൈറ്റ് | |
https://ksicl.org/palliyarasreedharan/ |
ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണു് പള്ളിയറ ശ്രീധരൻ. ഇദ്ദേഹത്തിന്റെ മിക്കവാറും ഗ്രന്ഥങ്ങൾ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറ്റിയമ്പതിലധികം പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്. പാഠപുസ്തകങ്ങൾ ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻറ് ട്രെയിനിങ് -NCERT-ക്ക് വേണ്ടിയും ഗ്രന്ഥരചനയിൽ സഹകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്കിന്റെ ഡയറക്ടർ ആയിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി 2016 ആഗസ്റ്റ് 22മുതൽ പ്രവർത്തിക്കുന്നു. ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ 1950 ജനുവരി 17 നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി. എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു, പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി.
സാഹിത്യപ്രവർത്തനം
[തിരുത്തുക]ചെറുകഥകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ചു. അമ്പതോളം കഥകൾ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1978-ൽ ആദ്യഗ്രന്ഥം 'പ്രകൃതിയിലെ ഗണിതം' പ്രസിദ്ധീകരിച്ചു. ഇതിനകം ഗണിതവിഷയകമായി നൂറിലധികം പുസ്തകങ്ങൾ രചിച്ചു. ഇത് ഇന്ത്യൻ ഭാഷകളിൽത്തന്നെ ഗണിതവിഷയത്തിൽ റെക്കോർഡാണ്.
നിരവധി ആനുകാലികങ്ങളിൽ ഗണിതപംക്തികൾ കൈകാര്യം ചെയ്യുന്നുണ്ട്. മലയാളമനോരമ (പഠിപ്പുര, തൊഴിൽവീഥി, കൈത്തിരി, വനിത), മാതൃഭൂമി (വിജ്ഞാനരംഗം, തൊഴിൽവാർത്ത, ബാലഭൂമി), ദേശാഭിമാനി (വാരിക, കിളിവാതിൽ) പ്രതിച്ഛായ, വിദ്യാരംഗം, യുറീക്ക, ശാസ്ത്രകേരളം, മയിൽപ്പീലി , സാഹിത്യപോഷിണി, ബാലകൌതുകം , ബാലചന്ദ്രിക , ബാലശലഭം , ശ്രീമുത്തപ്പൻ എന്നിങ്ങിനെ അനേകം പ്രസിദ്ധീകരണങ്ങളിലായി ആയിരത്തോളം ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു.
ദൃശ്യമാധ്യമങ്ങളായ ദൂർദർശൻ , ഏഷ്യാനെറ്റ് , കൈരളി , സൂര്യ , അമൃത, ജീവൻ, ഇൻഡ്യാ വിഷൻ , മനോരമവിഷൻ ,സിററി ചാനൽ , കേരളവിഷൻ സീൽ എന്നിവയിലും ആകാശവാണിയുടെ വിവിധനിലയങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളത്തിൽ ഒരു ഗണിതശാസ്ത്രസാഹിത്യശാഖ പരിപോഷിപ്പിക്കുക എന്ന നിർണ്ണായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതാനും കണക്ക് പുസ്തകങ്ങൾ രചിക്കുകയല്ല ,മറിച്ച് വളരെ വിരസമായി അനുഭവപ്പെടുന്ന, അതേ സമയം ഏററവും പ്രധാനപ്പെട്ടതുമായ ഗണിതശാസ്ത്രത്തെ പൊതുജനങ്ങൾക്കും, വിശിഷ്യ കുട്ടികൾക്കും രസകരമായ ഒരു വിഷയമാക്കി മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. റഫറൻസ്, കഥ , കവിത, നാടകം , ജീവചരിത്രം , സാങ്കേതികശാസ്ത്രം തുടങ്ങിയ വിവിധ സാഹിത്യവിഭാഗങ്ങളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മലയാളത്തിൽ ആകെ രചിക്കപ്പെട്ട ഗണിതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പളളിയറയുടെ സംഭാവനയാണ്.
കൃതികൾ
[തിരുത്തുക]- ഗണിതവിജ്ഞാനകോശം
- ഗണിതശാസ്ത്രപ്രതിഭകൾ
- വേദഗണിതം
- കണക്ക് + മാജിക്ക്
- ശ്രീനിവാസരാമാനുജൻ
- അത്ഭുതസംഖ്യകൾ
- കണക്ക് കളിച്ചു രസിക്കാൻ
- കണക്ക് ഒരു മാന്ത്രികച്ചെപ്പ്
- ഗണിതം മധുരം
- കണക്ക് കൊണ്ട് കളിക്കാം
- സംഖ്യകളുടെ ജാലവിദ്യകൾ
- പൈഥഗോറസ്
- ഗണിതകഥകൾ
- കണക്കിലെ വിസ്മയങ്ങൾ
- ഗണിതം എത്ര രസകരം
- കടത്തനാട്ട് തമ്പുരാൻ
- കുസൃതിക്കണക്കുകൾ
- പാട്ട് പാടി കണക്ക് പഠിക്കാം
- സമയത്തിന്റെ കഥ
- എന്തത്ഭുതം എത്ര രസകരം
- ആര്യബന്ധു
- പ്രകൃതിയിലെ ഗണിതം
- നമുക്ക് വളരാം
- ലഘുയന്ത്രങ്ങൾ
- യന്ത്രങ്ങളുടെ ലോകം
- വീണ്ടും സ്കൂളിൽ
- കണക്കിലെ എളുപ്പവഴികൾ
- സംഖ്യകളുടെ അത്ഭുതപ്രപഞ്ചം
- കണക്കിന്റെ ജാലവിദ്യകൾ
- കണക്കിലെ പദപ്രശ്നങ്ങൾ
- വരൂ കണക്കിൽ മിടുക്കരാകാം
- കണക്കിന്റെ ഇന്ദ്രജാലം
- സൌന്ദര്യത്തിന്റെ ഗണിതശാസ്ത്രം
- ഗലീലിയോ
- സംഖ്യകളുടെ കഥ
- ഗണിതം മഹാത്ഭുതം
- ഗണിതശാസ്ത്രമേള
- ഗണിതശാസ്ത്രം ക്വിസ്സ്
- ഗണിതശാസ്ത്രം സൂപ്പർ ക്വിസ്സ്
- കണക്ക് എളുപ്പമാക്കാൻ വേദഗണിതം
- അമ്പരപ്പിക്കുന്ന ഗണിതശാസ്ത്രം
- സയൻസ് ക്വിസ്സ്
- ബുദ്ധിവികാസത്തിന് ഗണിതപ്രശ്നങ്ങൾ
- കണക്ക് : കളിയും കാര്യവും
- കണക്കിലെ കനകം
- ഗണിതശാസ്ത്രത്തിന്റെ വിചിത്രലോകം
- ടാൻഗ്രാം കളി : കളികളുടെ രാജാവ്
- അക്കങ്ങൾ കളിക്കൂട്ടുകാർ
- ഗുണനം രസകരമാക്കാം
- അഞ്ച് ഗണിതനാടകങ്ങൾ
- അത്ഭുതങ്ങളുടെ ലോകം
- കണക്കിലേക്കൊരു വിനോദയാത്ര
- ഭൂമിയുടെ കേന്ദ്രത്തിലേക്ക ് ഒരു യാത്ര
- മാന്ത്രികചതുരം
- റോബോട്ടുകൾ
- ചിരിപ്പിക്കുന്ന ഗണിതശാസ്ത്രം
- കമ്പ്യൂട്ടർ
- ആര്യഭടൻ
- പൂജ്യത്തിന്റെ കഥ
- കണക്കിന്റെ മായാലോകം
- ഗണിതശാസ്ത്രം : ചരിത്രവും ശാസ്ത്രവും
- ഗണിതസല്ലാപം
- ഗണിതശാസ്ത്രം ക്വിസ് ചിത്രങ്ങളിലൂടെ
- ഗണിതമിഠായി
- ഗണിതവും കമ്പ്യൂട്ടറും
- കണക്ക് കളിച്ച് പഠിക്കാം
- ഗണിതം ലളിതം
- കണക്കിന്റെ കിളിവാതിൽ
- ഗണിതം ഫലിതം
- രസകരമായ ഗണിതപ്രശ്നങ്ങൾ
- ഗണിതശാസ്ത്രശാഖകൾ
- രണ്ടും രണ്ടും അഞ്ച്
- ഗണിതപ്രശ്നങ്ങൾ വിനോദത്തിന്
- ഗണിതവിജ്ഞാനച്ചെപ്പ്
- കണക്കന്മാർക്കും കണക്കികൾക്കും
- തെരഞ്ഞെടുത്ത ഗണിതകൃതികൾ
- ഗണിതവിജ്ഞാനസാഗരം
- ഒരു രൂപ എവിടെനിന്ന് വന്നു?
- ഒരു രൂപ എവിടെ പോയി?
- കണക്ക് കളി തമാശ
- അമ്പോ എന്തൊരു സംഖ്യ !
- സചിത്രഗണിതശാസ്ത്രനിഘണ്ടു
- ആയിരം ഗണിതപ്രശ്നങ്ങൾ
- അമേരിക്കൻ പ്രസിഡണ്ടും പൈഥഗോറസ്സും
- ഒന്നും ഒന്നും ചേർന്നാൽ
- പഴമ മലയാളം
- Some great Mathematicians of the world
- Amazing Mathematics
- The story of Time
- Wonderland of Mathematics
- Funny Mathematics
- Play with Maths
- Magic of Numbers
- Puzzles in Maths
- Mathsmagic
- Magic Squares
- Superquiz in Maths
- Maths a great wonder
- Enjoy with Maths
- Maths a magic pot
- Easy ways in Maths
മററു പ്രവർത്തനങ്ങൾ
[തിരുത്തുക]CCRT ഓറിയന്റേഷൻ കോഴ്‌സ് NCERT റിസോഴ്‌സ് പേഴ്‌സൺ ട്രെയിനിങ് കോഴ്‌സ് എന്നിവയടക്കം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കേരള വിദ്യാഭ്യാസവകുപ്പ് സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ഗണിതശാസ്ത്ര പഠനോപകരണ നിർമാണമത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ ഉൾപ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും NCERTക്ക് വേണ്ടിയും ഗ്രന്ഥരചനയിൽ സഹകരിച്ചിട്ടുണ്ട്. സംസ്ഥാന ബാലസാഹിത്യഇൻസ്‌ററിററ്യൂട്ട് പുറത്തിറക്കുന്ന കുട്ടികൾക്കുള്ള മാസികയായ തളിരിന്റെ പത്രാധിപരാണ്. വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനഗണിതശാസ്ത്ര അസോസിയേഷൻ ജനറൽ സിക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ഏററവും കൂടുതൽ കാലം ജില്ലാ ഗണിതശാസ്ത്രഅസോസിയേഷൻ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരളസർക്കാരിന്റെ പുരസ്കാരം, 2004.
- ഭാരത് എക്സലൻസ് അവാർഡ്,2005.
- ഹരിയാനയിലെ സുഭദ്രകുമാരി ചൌഹാൻ ജന്മശതാബ്ധി പുരസ്കാരം, 2004.
- കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൌൺസിലിന്റെ ഏറ്റവും മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള അവാർഡ്, ഗണിതശാസ്ത്രപ്രതിഭകൾ എന്ന പുസ്തകത്തിനു്, 2006.
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികകൃതിക്കുള്ള അവാർഡ്, സംഖ്യകളുടെ കഥ എന്ന പുസ്തകത്തിനു്, 1993.[1]
- ഗണിതവിജ്ഞാനരംഗത്ത് 80 പുസ്തകങ്ങൾ രചിച്ചതിനുള്ള പ്രത്യേക ഭീമ പുരസ്കാരം, 2007.
- കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്, പൂജ്യത്തിന്റെ കഥ എന്ന പുസ്തകത്തിനു്, 1998.
- സംസ്ഥാന അദ്ധ്യാപക അവാർഡ്, 1992.
- അദ്ധ്യാപക കലാസാഹിത്യസമിതി അവാർഡ്,1992 ൽ സംഖ്യകളുടെ ജാലവിദ്യകൾ എന്ന പുസ്തകത്തിനും 2010 ൽ സമഗ്രസംഭാവനയ്ക്കും.
- സമന്വയ സാഹിത്യ അവാർഡ്, സമഗ്രസംഭാവനയ്ക്ക് 1993 ൽ.
- ആശ്രയ ബാലസാഹിത്യ അവാർഡ്, അത്ഭുതസംഖ്യകൾ എന്ന കൃതിക്ക്, 1995.
- സംസ്ഥാനവിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന ഗണിതശാസ്ത്ര പഠനോപകരണനിർമ്മാണ മത്സരത്തിൽ സമ്മാനം, 1982.
- ബാലസാഹിത്യ അക്കാഡമി പുരസ്കാരം, 2021.
അവലംബം
[തിരുത്തുക]- റൈറ്റേഴ്സ്.നെറ്റിൽ Archived 2014-05-20 at the Wayback Machine.
- എന്റെ ഗ്രാമത്തിൽ Archived 2012-08-29 at the Wayback Machine.
- ഔദ്യോഗിക വെബ്ത്താൾ