സി.ജി. ശാന്തകുമാർ
സി ജി ശാന്തകുമാർ | |
---|---|
പ്രമാണം:CG Santhakumar.tif | |
ജനനം | സി ജി രാമൻ 16-01-1938 അന്തിക്കാട് |
മരണം | 26-05-2006 |
ജീവിതപങ്കാളി(കൾ) | തിലോത്തമ |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഡയറകട്ർ, ശ്രമിക് വിദ്യാപീഠം, തിരുവനന്തപുരം ഡയറക്ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം നളന്ദ സ്കൂൾ, കിഴുപ്പിള്ളിക്കര |
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരിൽ ഒരാളായിരുന്നു സി. ജി. ശാന്തകുമാർ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. യുറീക്ക, ശാസ്ത്രകേരളം എന്നീ ആനുകാലികങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ജനനം 1938 ജനുവരി 16ന് തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ് ബുക്‌ട്രസ്‌റ്റ് എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006 മെയ് 26ന് 68-ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.[1]
ജീവിതരേഖ
[തിരുത്തുക]1938 ജനുവരി 16നാണ് സിജി എന്ന് അറിയപ്പെടുന്ന സിജി ശാന്തകുമാർ ജനിച്ചത്. അന്തിക്കാട് കെ .ജി.എം.എൽ.പി.സ്‌ക്കൂൾ, അന്തിക്കാട് ഹൈസ്‌ക്കൂൾ, തൃശ്ശൂർ കേരളവർമ്മ കോളേജ്, മൂത്തകുന്നം എസ്.എൻ.എം.ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നളന്ദ ഹൈസ്കൂളിൽ അധ്യാപകനായും, കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്‌ട് ഓഫീസർ, കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക് വിദ്യാപീഠം ഡയറക്‌ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2006 മെയ് 26 ന് അന്തരിച്ചു.
രചിച്ച പുസ്തകങ്ങളിൽ ചിലത്
[തിരുത്തുക]- നീയൊരു സ്വാർത്ഥിയാവുക,
- അപ്പുവിന്റെ സയൻസ് കോർണർ
- ഗ്രീൻ ക്വിസ്സ്
- വീട്ടുമുറ്റത്തെ ശാസ്‌ത്രം
- ശാസ്‌ത്രലോകത്തിലെ വനിതാപ്രതിഭകൾ
- തിരിച്ചറിവെന്ന കുട്ടി
- ഭൂമിയുടെ രക്ഷകർ
- ഏങ്ങു നിന്നോ ഒരു വെളിച്ചം
- നഴ്‌സറിയിലെ വികൃതിക്കുരുന്നുകൾ
- ഏഴുസൂര്യന്മാർ
- വിദ്യാഭ്യാസം 5 വയസ്സിനുമുമ്പ്
- ശാസ്ത്രാന്വേഷണ പ്രോജക്ടുകൾ
- യൂറിഗഗാറിൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരളസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാർഡ്
- കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡ്
- ഏറ്റവും നല്ല സാമൂഹ്യ പ്രവർത്തകനുള്ള സഹൃദയവേദിയുടെ ജി. കെ. കുറുപ്പാൾ അവാർഡ്
- ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ബാലസാഹിത്യകാരനുള്ള അവാർഡ്
അവലംബം
[തിരുത്തുക]- ↑ "Thrust areas of the Institute". കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്. Archived from the original on 2011-08-11. Retrieved 6 ഡിസംബർ 2012.