Jump to content

ആർ. ശ്രീലേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ ശ്രീലേഖ

ഐ.പി.എസ്.
ജനനം (1960-12-25) 25 ഡിസംബർ 1960  (63 വയസ്സ്)
തിരുവനന്തപുരം
കലാലയംഗവണ്മെന്റ് വിമൻസ് കോളേജ്, തിരുവനന്തപുരം,സർദാർ വല്ലഭഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമി
പുരസ്കാരങ്ങൾPolice Medal for Meritorious Services, President's Medal for Distinguished Service
Police career
നിലവിലെ സ്ഥിതിറിട്ടയേർഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ്
വകുപ്പ്Police Department
ബാഡ്ജ് നമ്പർ1987 Batch
രാജ്യംIndian Police Service
സർവീസിലിരുന്നത്1987-2020
റാങ്ക്DGP

സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ[1]. മുൻ ഗതാഗത കമ്മീഷണറും കേരള ജയിൽ ഡി ജി പി യും ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി കൃതികളുടെ കർത്താവുമായ കുറ്റാന്വേഷകയാണ് ആർ. ശ്രീലേഖ.[2]

ജീവിതരേഖ

[തിരുത്തുക]

1960 ഡിസംബറിൽ പ്രഫ. എൻ. വേലായുധൻ നായരുടെയും രാധമ്മയുടെയും നാലു മക്കളിൽ മൂന്നാമത്തേതാണ് ശ്രീലേഖ. പതിനാറാം വയസ്സിൽ അച്ഛൻ മരിച്ചു. ഇതിനുശേഷം വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ജീവിതം. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി.സ്കൂൾ കാലയളവിൽ തന്നെ പാട്ട്, നാടകം, എൻസിസി, എൻഎസ്എസ് എന്നിവയിലും സജീവമായി. ഏഴാം വയസു മുതൽ കവിതകൾ എഴുതുമായിരുന്നു. [3]തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദവും, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വിദ്യാധിരാജ കോളജിൽ അധ്യാപികയായി പ്രവേശിച്ചു. പിന്നീട് രാജി വച്ച ശേഷം റിസർവ് ബാങ്കിൽ ഓഫിസറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 26ാമത്തെ വയസിൽ കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫിസറായി. [4]

പോലീസ് സേവനം

[തിരുത്തുക]

1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. കോട്ടയം, ചേർത്തല, എന്നിവിടങ്ങളിൽ എ.എസ്. പി.യായും 1991-ൽ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി ആലപ്പുഴയിൽ സ്ഥാനമേറ്റു പത്തനംതിട്ട ,തൃശ്ശൂർ ജില്ലകളിൽ പോലീസ് മേധാവിയായി. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും പ്രവർത്തിച്ചു. നാലുവർഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി.യായിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു.[5] ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചു.

2020 ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിച്ചു.[6]

ഭർത്താവ് : ഡോ. എസ്. സേതുനാഥ്. മകൻ : ഗോകുൽനാഥ്

കൃതികൾ

[തിരുത്തുക]
  • മനസ്സിലെ മഴവില്ല്
  • നിയമസംരക്ഷണം സ്ത്രീകൾക്ക്
  • ചെറുമർമ്മരങ്ങൾ
  • നീരാഴിക്കപ്പുറം
  • ലോട്ടസ് തീനികൾ
  • മരണദൂതൻ
  • കുഴലൂത്തുകാരൻ
  • കുട്ടികളും പോലീസും
  • തമസോമ
  • ബ്ലോഗ് - https://sreelekhaips.blogspot.com

അവലംബം

[തിരുത്തുക]
  1. "സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ". asianetnews. 2020-05-27. Retrieved 2020-05-28.
  2. https://www.mathrubhumi.com/mobile/thiruvananthapuram/news/01jan2021-1.5321597[പ്രവർത്തിക്കാത്ത കണ്ണി]
  3. https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html
  4. https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html
  5. കൗമുദി ആഴ്ചപ്പതിപ്പിലും കൗമുദി ഓൺലൈനിലും വന്ന കുറിപ്പിൽനിന്ന് (18.01.2011). (ശേഖരിച്ചത് 2011 ഫെബ്രുവരി 6)
  6. https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html
"https://ml.wikipedia.org/w/index.php?title=ആർ._ശ്രീലേഖ&oldid=4119720" എന്ന താളിൽനിന്ന് ശേഖരിച്ചത്