കെ. തായാട്ട്
കെ. തായാട്ട് | |
---|---|
തൊഴിൽ | അധ്യാപകൻ, സാഹിത്യകാരൻ |
ഒരു മലയാള സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തൻ എന്ന കെ.തായാട്ട്. ഒരു സ്‌കൂൾ അധ്യാപകൻ കൂടിയായിരുന്ന ഇദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്കാരങ്ങൾക്ക് പുറമേ മികച്ച അധ്യാപകർക്കുള്ള കേന്ദ്ര-സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]1927 ഫെബ്രുവരി 17-ന് പാനൂരിനടുത്ത പന്ന്യന്നൂരിൽ ചന്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രമുഖ എഴുത്തുകാരനായിരുന്ന തായാട്ട് ശങ്കരൻ, സാമൂഹ്യപ്രവർത്തകനായിരുന്ന തായാട്ട് ബാലൻഎന്നിവർ സഹോദരന്മാരും[2] മീനാക്ഷിയമ്മ സഹോദരിയുമാണ്. കുന്നുമ്മൽ ഹയർ എലിമെൻററി സ്‌കൂൾ, ബി.ഇ.എം.പി. ഹൈസ്‌കൂൾ, ഗവ. ഹൈസ്‌കൂൾ കതിരൂർ, ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
അധ്യാപക ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ടാക്കീസിലെ ടിക്കറ്റ് വില്പനക്കാരനായും സബ് രജിസ്ട്രാർ ഓഫീസ് ഗുമസ്തനായും മിലിട്ടറി ക്യാമ്പിൽ നോൺ ഓപ്പറേറ്ററായും മദിരാശി ജനറൽ ആസ്പത്രിയിൽ ഗുമസ്തനായും ചുരുങ്ങിയകാലം ജോലി ചെയ്തു. കോഴിക്കോട് റേഡിയോ സ്റ്റേഷനിലും ജോലി ചെയ്തിട്ടുണ്ട്.[3] കോഴിക്കോട് പുതിയറയിലെ പുന്നശ്ശേരി യു.പി. സ്‌കൂൾ, ചൊക്ലി ലക്ഷ്മീവിലാസം എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിലെ ഏതാനും മാസങ്ങളുടെ അധ്യാപകവൃത്തിക്ക് ശേഷം 1952-ൽ പാനൂർ യു.പി. സ്‌കൂളിലെത്തിയ അദ്ദേഹം ഇതേ സ്കൂളിൽ പ്രധാനാധ്യാപകനായിരിക്കേ 1982-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. 2011 ഡിസംബർ 5-ന് 85-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
സാഹിത്യരംഗം
[തിരുത്തുക]കഥ,കവിത, നാടകം, ബാലസാഹിത്യം, പുനരാഖ്യാനം എന്നീ മേഖലകളിൽ 42 ഗ്രന്ഥങ്ങൾ രചിച്ചു. 1951-ൽ പ്രസിദ്ധീകരിച്ച പുത്തൻകനി ആണ് ആദ്യ കഥാസമാഹാരം. 1953-ലാണ് ആദ്യ കവിതാസമാഹാരമായ പാൽപ്പതകൾ പ്രസിദ്ധീകരിച്ചത്. ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ജീവൻ ബലി കഴിച്ച നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമാണ് നാം ചങ്ങല പൊട്ടിച്ച കഥ. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികൾക്ക് എന്ന ഗ്രന്ഥത്തിന്റെ രചനയിൽ മുഖ്യ പങ്കുവഹിച്ചു. മികച്ച പ്രഭാഷകൻ കൂടിയായിരുന്നു തായാട്ട്. ദ ഗാർഡൻ എന്ന കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. കോഴിക്കോട് ആകാശവാണി നിലയത്തിൽ പുറത്തുനിന്നൊരാളുടെ നാടകം ആദ്യമായി പ്രക്ഷേപണം ചെയ്തത് തായാട്ടിന്റെ തോട്ടക്കാരൻ എന്ന നാടകമാണ്.[4] ഒരു പ്രൈമറി സ്കൂൾ അധ്യാപകന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിന്റെ രചനയും അദ്ദേഹം തുടങ്ങിവെച്ചിരുന്നു.
കൃതികൾ
[തിരുത്തുക]ബാലസാഹിത്യ കൃതികൾ
[തിരുത്തുക]- മേള
- നൈവേദ്യം
- പാൽപ്പതകൾ
- നാടുകാണിച്ചുരം
- മഴ മഴ തേന്മമഴ
- വിഡ്ഢിയുടെ സ്വർഗം
- യക്ഷിയും കഥകളും
- സ്‌നേഷമാണ് ശക്തി
- ഒരു കഥ പറയൂ ടീച്ചർ
- നാറാണത്ത് ഭ്രാന്തനും വൽമീകവും
- തെനാലിയിലെ കൊച്ചുരാമൻ
കഥാസമാഹാരങ്ങൾ
[തിരുത്തുക]- പുത്തൻ കനി
- നിലക്കണ്ണുകൾ
ചരിത്രാഖ്യായികകൾ
[തിരുത്തുക]- നാം ചങ്ങല പൊട്ടിച്ച കഥnam changala potticha kadha
- ജനുവരി മുപ്പത്
വിവർത്തനങ്ങൾ
[തിരുത്തുക]- ഒലിവർ ട്വിസ്റ്റ്
- ഹക്കിൾബറി ഫിൻ
- വെളിച്ചത്തിലേക്ക്
- ഒരു കുട്ടിയുടെ ആത്മകഥ
നാടകങ്ങൾ
[തിരുത്തുക]- ത്യാഗസീമ
- ബഹദൂർഷാ
- ശൂർപ്പണഖ
- മന്ഥര
- അക്ഷതം
- സോക്രട്ടീസ്
- ഭഗത് സിംഗ്
- ജനനീ ജന്മഭൂമി
- ആ വാതിൽ അടയ്ക്കരുത്
പുരസ്കാരങ്ങൾ
[തിരുത്തുക]- സാഹിത്യ രംഗം
- കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡ് - നാടുകാണിച്ചുരം[1]
- ചെറുകാട് സ്മാരക അവാർഡ് - കഥയുറങ്ങുന്ന വഴിയിലൂടെ[1]
- ബോംബെ നാടകവേദി അവാർഡ് (1989) - ബഹദൂർഷാ [1][5]
- അബുദാബി ശക്തി അവാർഡ് - ഭഗത്‌സിംഗ് [1]
- ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പുരസ്‌കാരം - ഒലിവർട്വിസ്‌റ്റ് [1]
- സംഗിത നാടക അക്കാദമി പുരസ്‌കാരം - പ്രക്ഷേപണ നാടകരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്[1][6]
- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്‌കാരം(2002) - ചക്രവർത്തിയെ ഉറുമ്പുതിന്നുന്നു [7]
- അധ്യാപന രംഗം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "കെ. തായാട്ട്". പുഴ.കോം. Archived from the original on 2012-05-24. Retrieved ജനുവരി 15, 2012.
- ↑ "കെ. തായാട്ട് അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 4, 2011. Retrieved ജനുവരി 15, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 3.2 "കെ. തായാട്ട് അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 5, 2011. Archived from the original on 2011-12-04. Retrieved ജനുവരി 15, 2012.
- ↑ "സാഹിത്യകാരൻ കെ തായാട്ട് അന്തരിച്ചു". ധൂൾ ന്യൂസ്.കോം. ഡിസംബർ 5, 2011. Retrieved ജനുവരി 15, 2012.
- ↑ "ബോംബെ നാടകവേദി അവാർഡ് നേടിയ നാടകങ്ങൾ". കേരള സാഹിത്യ അക്കാദമി. Retrieved ജനുവരി 15, 2012.
- ↑ KERALA SANGEETHA NATAKA AKADEMI AWARD[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ബാലസാഹിത്യത്തിനുള്ള എൻഡോവ്മെന്റ് നേടിയവരുടെ പട്ടിക". കേരള സാഹിത്യ അക്കാദമി. Retrieved ജനുവരി 15, 2012.
- Articles with dead external links from സെപ്റ്റംബർ 2021
- Pages using Infobox writer with unknown parameters
- 1927-ൽ ജനിച്ചവർ
- 2011-ൽ മരിച്ചവർ
- ഫെബ്രുവരി 17-ന് ജനിച്ചവർ
- ഡിസംബർ 5-ന് മരിച്ചവർ
- മലയാള ബാലസാഹിത്യകാരന്മാർ
- ചെറുകാട് അവാർഡ് ജേതാക്കൾ
- കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചവർ
- കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്‌കാരം ലഭിച്ചവർ
- അബുദാബി ശക്തി അവാർഡ് ജേതാക്കൾ