Jump to content

ശൂരനാട് രവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൂരനാട് രവി
ശൂരനാട് രവി
ജനനം1943
ശൂരനാട്, കൊല്ലം, കേരളം
മരണം24-10-2018
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ചെമ്പകക്കുട്ടി അമ്മ
കുട്ടികൾഇന്ദുശേഖർ
ശ്രീലേഖ
ശ്രീലക്ഷ്‌മി

മലയാള സാഹിത്യകാരനാണ് ശൂരനാട് രവി (ജനനം : 1943, മരണം 2018). ബാലസാഹിത്യ കൃതികളും വിവർത്തനങ്ങളുമടക്കം നിരവധി കൃതികൾ രചിച്ചു.

ജീവിതരേഖ

[തിരുത്തുക]

1943-ൽ കൊല്ലം ജില്ലയിലെ ശൂരനാട്ടുളള ഇഞ്ചക്കാട്‌ ഗ്രാമത്തിൽ പരമുപിളളയുടെയും ഭവാനി അമ്മയുടയും മകനാണ്. മണ്ണടി ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. 1998ൽ വിരമിച്ചു. ഓണപ്പന്ത്‌, കിളിപ്പാട്ടുകൾ, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കൽപ്പാട്ട്‌, അക്ഷരമുത്ത്‌, എന്നിവയ്‌ക്കു പുറമേ തമിഴിൽ നിന്ന്‌ പല നാടോടിക്കഥകളും മലയാളത്തിലേക്ക്‌ തർജമ ചെയ്‌തിട്ടുണ്ട്‌. എഡ്വിൻ ആർനോൾഡിന്റെ ‘ലൈറ്റ്‌ ഒഫ്‌ ഏഷ്യ’, ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാനകല്‌പലത എന്നിവ വിവർത്തനംചെയ്‌തു. [1]

കൃതികൾ

[തിരുത്തുക]
  • ഓണപ്പന്ത്‌
  • കിളിപ്പാട്ടുകൾ
  • ഭാഗ്യത്തിലേക്കുളള വഴി
  • പൊങ്കൽപ്പാട്ട്‌
  • അക്ഷരമുത്ത്‌
  • ശ്രീബുദ്ധൻ ഏഷ്യയുടെ വെളിച്ചം (എഡ്വിൻ ആർനോൾഡിന്റെ ‘ലൈറ്റ്‌ ഒഫ്‌ ഏഷ്യ’ - വിവർത്തനം)
  • ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാനകല്‌പലത(വിവർത്തനം)
  • ഗാന്ധിജിയുടെ ഡയറി
  • 101 റെഡ്‌ ഇന്ത്യൻ നാടോടിക്കഥകൾ
  • കഥകൾകൊണ്ട്‌ ഭൂമി ചുറ്റാം
  • പൊന്നിറത്താൾ കഥ
  • സചിത്ര ബുദ്ധകഥകൾ
  • അറുപത്തിയെട്ടു  ബാലകഥകൾ 101 കഥകൾ കുട്ടികൾക്ക്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1989-ൽ ബാലസാഹിത്യത്തിനുളള എൻ.സി.ഇ.ആർ.ടി.നാഷണൽ അവാർഡ്‌ അരിയുണ്ട എന്ന കൃതിക്ക്‌ ലഭിച്ചു.
  • 2018-ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനാപുരസ്കാരം ലഭിച്ചു.
  • ഇഞ്ചക്കാട് യുവജന കലാസമിതിയുടെ സ്ഥാപക അംഗം.
  • ഗുരുപാദം വാദ്യ വിദ്യാലയത്തിന്റെ സ്ഥാപക അംഗം

അവലംബം

[തിരുത്തുക]
  1. "ശൂരനാട്‌ രവി". www.puzha.com. Archived from the original on 2016-02-14. Retrieved 16 ഫെബ്രുവരി 2015.
"https://ml.wikipedia.org/w/index.php?title=ശൂരനാട്_രവി&oldid=3646076" എന്ന താളിൽനിന്ന് ശേഖരിച്ചത്