ജോൺ ബ്രിട്ടാസ്
ജോൺ ബ്രിട്ടാസ് | |
---|---|
![]() ജോൺ ബ്രിട്ടാസ് 2022 | |
ജനനം | കണ്ണൂർ, കേരള, ഇന്ത്യ | 24 ഒക്ടോബർ 1966
വിദ്യാഭ്യാസം | |
തൊഴിൽ | മാധ്യമ പ്രവർത്തകൻ, രാജ്യസഭാംഗം |
അറിയപ്പെടുന്നത് | കൈരളി ടിവി എംഡി |
ടെലിവിഷൻ | കൈരളി ടിവി , ഏഷ്യാനെറ്റ് |
ജീവിതപങ്കാളി(കൾ) | ഷേബ |
കുട്ടികൾ | അന്ന, ആനന്ദ് |
കേരളത്തിലെ ഒരു പത്രപ്രവർത്തകനും[1] കൈരളി ടി.വിയുടെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണു് ജോൺ ബ്രിട്ടാസ്[2] . 2011 മേയ് 4 മുതൽ 2013 മാർച്ച് 2 വരെ ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസിന്റെ ബിസിനസ് ഹെഡായി പ്രവർത്തിച്ചിട്ടുണ്ട്[3] .
ജീവിതരേഖ[തിരുത്തുക]
1966 ഒക്ടോബർ 24 ന് പുളിക്കുറുമ്പ ആലിലക്കുഴിയിൽ പൈലിയുടെ മകനായി കണ്ണൂർ ജില്ലയിലാണ് ബ്രിട്ടാസിന്റെ ജനനം. തൃശൂർ ഡോൺബോസ്കോ റസിഡൻഷ്യൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം. തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും തൃശ്ശർ കേരളവർമ്മ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും, പയ്യന്നൂർ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.[4] ദില്ലിയിലെ ജെ.എൻ.യു.-വിൽ എം.ഫിൽ. വിദ്യാർത്ഥിയായിരുന്നു. ഇക്കാലത്തു ദേശാഭിമാനിയുടെ ന്യൂ ഡെൽഹി ബ്യൂറോ ചീഫായി ജോലി നോക്കി. തുടർന്നു ആകാശവാണിയുടെ ഡൽഹി നിലയത്തിൽ വാർത്താ വായനക്കാരനായി ജോലി ചെയ്തു. നിലവിൽ കൈരളി ചാനലിന്റെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററുമാണു് ബ്രിട്ടാസ്.
മാധ്യമശ്രദ്ധ[തിരുത്തുക]
ബാബരി മസ്ജിദ് പൊളിക്കുന്നതു റിപ്പോർട്ട് ചെയ്തതിലൂടെയും, ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതിലൂടെയും ശ്രദ്ധേയനായി. അമേരിക്ക - ഇറാക്ക് യുദ്ധം നടക്കുമ്പോൾ കൈരളി ചാനലിനു വേണ്ടി ഇറാക്കിൽ നേരിട്ട് പോയി വാർത്തകൾ നൽകിയിരുന്നു. നേപ്പാൾ തെരഞ്ഞെടുപ്പ്, പാകിസ്ഥാൻ രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയും റിപ്പോർട്ട് ചെയ്‌തു. മിനാരങ്ങൾ ധൂളികളായപ്പോൾ എന്ന ബാബ്‌റി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ട് ശ്രദ്ധയാകർഷിച്ചു. പ്രധാനമന്ത്രിയുടെ മാധ്യമസംഘത്തിൽ അംഗമായി അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.[5]
വിവാദം[തിരുത്തുക]
2007-ൽ ഫാരിസ് അബൂബക്കറുമായുള്ള വിവാദ അഭിമുഖത്തെത്തുടർന്ന് ഒട്ടേറെ വിമർശനങ്ങൾക്കും ഇദ്ദേഹം പാത്രമാകേണ്ടി വന്നിട്ടുണ്ട്. ഫാരിസുമായുള്ള അഭിമുഖത്തെ തുടർന്നു പാർട്ടിയിലെ പല കോണുകളിൽ നിന്നും ശക്തിയായ വിമർശനം ഉണ്ടായെങ്കിലും പിണറായിയുടെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണ ഉണ്ടായിരുന്നത് കൊണ്ട് ബ്രിട്ടാസിനെതിരെ നടപടിയുണ്ടായില്ല. 2011 ഏപ്രിൽ 22 ന് കൈരളി ടി.വിയിൽ നിന്ന് ബ്രിട്ടാസ് രാജിവെച്ചു ഏഷ്യാനെറ്റിൽ ചേർന്നെങ്കിലും 2013 മാർച്ച് 4നു കൈരളി ചാനലിലേക്ക് തിരിച്ചെത്തി.
രാജ്യസഭയിലേക്ക്[തിരുത്തുക]
2021 ൽ രാജ്യസഭയിലേക്ക് സി.പി.എം സ്ഥാനാർത്ഥിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു[6].
ഗ്രന്ഥങ്ങൾ[തിരുത്തുക]
- എന്റെ കാതൊപ്പുകൾ - റസൂൽ പൂക്കുട്ടിയുടെ ആത്മകഥനം[7]
പുരസ്കാരം[തിരുത്തുക]
- മികച്ച അഭിമുഖകാരനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം
- കെ.വി. ഡാനിയേൽ പുരസ്കാരം
- ഗോയങ്ക ഫൗണ്ടെഷന്റെ ഫെലോഷിപ്പ് ('അച്ചടിമാധ്യമരംഗത്തെ ആഗോളീകരണത്തിന്റെ സ്വാധീനം' എന്ന വിഷയത്തിലുള്ള ഗവേഷണ പഠനത്തിന്)
അവലംബം[തിരുത്തുക]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 692. 2011 മെയ് 30. ശേഖരിച്ചത് 2013 മാർച്ച് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "സി.പി.എം. നിർദ്ദേശിച്ചു; ജോൺ ബ്രിട്ടാസ് വീണ്ടും കൈരളി ടി.വി. യിൽ". മൂലതാളിൽ നിന്നും 2013-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 മാർച്ച് 2013.
- ↑ Asianet Communications appoints John Brittas as business head[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മാധ്യമം ഓൺലൈൻ മെയ് 8,2011". മൂലതാളിൽ നിന്നും 2011-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-10.
- ↑ "ഇനി മാധ്യമപ്രവർത്തകന്റെ പാസ് വേണ്ട, രാജ്യസഭയിലേക്ക് 'പാസായി' ജോൺ ബ്രിട്ടാസ്".
- ↑ "രാജ്യസഭയിലേക്ക് എതിരില്ലാതെ അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ…". മനോരമ. 23 April 2021. Archived from the original on 2021-04-23. ശേഖരിച്ചത് 24 April 2021.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "എന്റെ കാതൊപ്പുകൾ - റസൂൽ പൂക്കുട്ടിയുടെ ആത്മകഥനം". മൂലതാളിൽ നിന്നും 2011-02-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-10.