Jump to content

പ്രതിഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രതിഭാവം
തരംപ്രതിമാസ പത്രം
ഉടമസ്ഥ(ർ)സതീഷ് കളത്തിൽ
എഡീറ്റർസതീഷ് കളത്തിൽ
സ്ഥാപിതം2000
ഭാഷമലയാളം
ആസ്ഥാനംതൃശ്ശൂർ

2000-ൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമായിരുന്നു പ്രതിഭാവം.[1][2] മാസത്തിൽ ഒന്ന് വീതമായാണ് ഇത് അച്ചടിച്ചിരുന്നത്. തൃശ്ശൂർ നഗരസഭയുടെ കീഴിലുള്ള പ്രദേശങ്ങളിലെ പ്രാദേശിക പ്രശ്നങ്ങൾ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ഈ പ്രതിമാസ പത്രത്തിന്റെ പ്രധാന ലക്ഷ്യം.[3] സതീഷ് കളത്തിലായിരുന്നു മുഖ്യപത്രാധിപർ.[4]

ചരിത്രം

[തിരുത്തുക]
ഗീതാ ഹിരണ്യന്റെ സുഖം എന്ന കവിത പ്രതിഭാവത്തിൽ

തൃശ്ശൂരിലെ ശങ്കരയ്യ റോഡിൽ പ്രവർത്തിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായിരുന്ന റെഡ് സ്റ്റാറിന്റെ ഒരു ബുക്ക് ലെറ്റ് ആയാണ് ഈ പത്രം ആദ്യം തുടങ്ങിത്. ക്ലബ്ബിന്റെ പരിധിയിലുള്ള തൃശ്ശൂർ മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ ഈ ബുക്ക് ലെറ്റിലൂടെ അധികാരകേന്ദ്രങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തുടങ്ങിയത്. ക്ലബ്ബിന്റെ സ്ഥാപകനും വൈസ് പ്രസിഡന്റുമായിരുന്ന സതീഷ് കളത്തിലാണ് ഈ പത്രം ക്ലബ്ബിന് വേണ്ടി തുടങ്ങിയത്.[4] 1999 സെപ്തംബർ 08ന് ഈ ബുക്ക് ലെറ്റിന്റെ ഉദ്ഘാടനം പ്രമുഖ ഹിസ്റ്റോറിയനും ശ്രീ കേരള വർമ്മ കോളേജിന്റെ ഹിസ്റ്ററി വിഭാഗം തലവനുമായിരുന്ന പ്രൊഫ. പി.കെ.ടി. രാജ ഉദ്ഘാടനം ചെയ്തു.[5]

പിന്നീട്, ക്ലബ്ബിന് ഈ ബുക്ക് ലെറ്റ് തുടർന്ന് കൊണ്ടുപോകുവാൻ സാധിക്കാതെ വരികയും ഇതിന്റെ പ്രവർത്തനങ്ങൾ ഒരു പ്രതിമാസ പത്രമായി സതീഷ് സ്വന്തമായി തുടരുകയും ചെയ്തു. 1999 ജനുവരി 05ന് പ്രതിഭാവത്തിന് ഡിക്ലറേഷൻ ലഭിച്ചു.[1][2] 2000-ൽ പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ പ്രമുഖ സാ​ഹി​ത്യ​കാ​രിയായിരുന്ന ഗീതാ ഹിരണ്യന്റെ സുഖം എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചത് ഈ പത്രത്തിൽ ആയിരുന്നു.[1] പിന്നീട്, സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് ഈ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു.



അവലംബം

[തിരുത്തുക]
  1. 1.0 1.1 "ഒരു ഗീതകം പോലെ, മലയാളികളുടെ പ്രിയങ്കരിയായ സാഹിത്യകാരിയുടെ ഓർമ്മയ്ക്ക്". Keralakaumudi.
  2. "DEBLOCKED TITLES". OFFICE OF THE REGISTRAR OF NEWSPAPERS FOR INDIA.
  3. "പ്രതിഭാവത്തിന്റെ മുഖപത്രം".
  4. 4.0 4.1 "Biography".
  5. "P.K.T Raja".

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


മലയാള ദിനപ്പത്രങ്ങൾ
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]]

"https://ml.wikipedia.org/w/index.php?title=പ്രതിഭാവം&oldid=3271631" എന്ന താളിൽനിന്ന് ശേഖരിച്ചത്