ദേവ്ജി ഭീംജി
ദേവ്ജി ഭീംജി | |
---|---|
ജനനം | 1829 |
മരണം | 1894 |
തൊഴിൽ | പ്രസാധകൻ |
സജീവ കാലം | 1829- 1894 |
മലയാളത്തിലെ അച്ചടി രംഗത്തെ പ്രമുഖനായിരുന്ന ദേവ്ജി ഭീംജി 1829 ൽ ഗുജറാത്തിലെ കഛിൽ ആണ് ജനിച്ചത്. പത്താം വയസ്സിൽ കൊച്ചിയിലേയ്ക്കു കുടിയേറിയ ഇദ്ദേഹം തൃക്കു മുരളീധർ എന്ന വ്യാപാരിയുടെ രക്ഷാകർതൃത്വത്തിലാണ് ആദ്യകാലം കഴിഞ്ഞിരുന്നത്. അച്ചടിശാലയിൽ ജോലി ചെയ്തിരുന്ന ഭീംജി പിൽക്കാലത്ത് അച്ചടിവ്യാപാരത്തിലേയ്ക്കു കടക്കുകയും ആ രംഗത്ത് പുതിയ സംഭാവന നൽകുകയുമുണ്ടായി. . ക്രമേണ ഒരു പ്രസ് സ്വന്തമായി സ്ഥാപിക്കുകയും മലയാള അച്ചടിക്ക് അടിത്തറയിടുകയും ചെയ്തു. പില്ക്കാലത്ത് റെഡ്യാർ കൊല്ലത്തു സ്ഥാപിച്ച പ്രസ്സിനും പ്രസാധനശാലയ്ക്കും ഒരു മുൻമാതൃക ദേവ്ജി ഭീംജിയുടേതാണ്. കേരളമിത്രം അച്ചുകൂടത്തിൽ ഭക്തിസാഹിത്യമാണ് കൂടുതലും അച്ചടിച്ചത്. ബോംബെയിൽ നിന്നാണ് ഭീംജി ഇതിനുവേണ്ട പ്രസ്സ് വരുത്തിയത്. സംസ്കൃതത്തിലും ധാരാളം ഗ്രന്ഥങ്ങൾ അച്ചടിച്ചു.
1881-ൽ കേരളമിത്രം എന്ന വാരിക തുടങ്ങി.[1] തുടക്കത്തിൽ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ സഹകരണത്തോടെയാണ് ഇതു നടത്തിയത്. മറാഠി ഭാഷയിൽ കേരള കോകിൽ എന്ന മാസികയും ഇറക്കി. അമരകോശം ദേവനാഗരി ലിപിയിൽ കേരളത്തിൽ ആദ്യമായി ഇവിടെ അച്ചടിച്ചു. ഈ മഹത്കൃത്യത്തിന് കൊച്ചി മഹാരാജാവിന്റെ പാരിതോഷികം ഭീംജിക്ക് ലഭിച്ചു.
1894-ൽ ദേവ്ജി ഭീംജി അന്തരിച്ചു.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദേവ്ജി ഭീംജി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-08-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-28.