Jump to content

എൻ.പി. ചെക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻ പി ചെക്കുട്ടി
എൻ പി ചെക്കുട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനംഓമശ്ശേരി , കോഴിക്കോട്‌, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷി[[]]
പങ്കാളിരാജലക്ഷ്മി
വെബ്‌വിലാസംhttp://www.chespeak.blogspot.in

കേരളത്തിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് എൻ പി ചെക്കുട്ടി. തേജസ് ദിനപത്രത്തിന്റെ മുഖ്യ പത്രാധിപരായിരുന്നു. [1]

കുടുംബജീവിതം

[തിരുത്തുക]

പുതുശ്ശേരി പാറോൻ രാരുക്കുട്ടിയുടെയും തിരുമാലയുടെയും മകനായി 1958 ജൂൺ 10ന് കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വെണ്ണക്കോടിൽ ജനിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: അമൃത,പ്രഫുൽ

വിദ്യഭ്യാസം

[തിരുത്തുക]

എം.എൽ.പി.എസ് വെണ്ണക്കോട്, ഗവ. ഹൈസ്‌കൂൾ കൊടുവള്ളി, മലബാർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടി.

പൊതുജീവിതം

[തിരുത്തുക]

കൊടുവള്ളി ഹൈസ്‌കൂൾ സ്പീക്കറായും മലബാർ ക്രിസ്ത്യൻ കോളജ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ ചെയർമാനായും യൂനിയൻ എഡിറ്ററായും വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ചെക്കുട്ടി എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയംഗം(1975-77), സംസ്ഥാന കമ്മിറ്റിയംഗം(78-84), ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ജേണലിസം ഗവേണിങ് ബോഡി ചെയർമാൻ, കാലിക്കറ്റ് പ്രസ്‌ക്ലബ് ചെയർമാൻ(2000-02) ആയും പ്രവർത്തിച്ചിട്ടുണ്ട്.

ദേശാഭിമാനി, ഇന്ത്യൻ എക്‌സ്പ്രസ്, കൈരളി ടി.വി., മാധ്യമം എന്നീ പത്ര സ്ഥാപനങ്ങളിൽ ജോലി നോക്കിയിരുന്ന ചെക്കുട്ടി തേജസ് ദിനപത്രം തുടങ്ങിയതു മുതൽ പത്രത്തിന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു. 2012 മെയ് മുതൽ തേജസ് നിറുത്തുന്നത്വരെ അതിന്റെ മുഖ്യ പ്രത്രാധിപരായി തുടർന്നു‌. ദേശാഭിമാനിയിൽ പത്രപ്രവർത്തനം തുടങ്ങിയ ചെക്കുട്ടി പാർട്ടി മൂല്യങ്ങളിൽ നിന്നു വൃതിചലിക്കുന്നു വെന്നും പ്രത്യയശാസ്ത്ര നിലപാടുകളിൽ മാറ്റം വരുത്തുന്നുവെന്നും ആരോപിച്ച് പത്രത്തോടും പാർട്ടിയോടും വിടപറഞ്ഞു[അവലംബം ആവശ്യമാണ്].

പുരസ്‌ക്കാരങ്ങൾ

[തിരുത്തുക]

കേരള സാഹിത്യ അക്കാദമിയുടെ സി.വി കുമാർ എൻഡോവ്‌മെന്റ് അവാർഡ്, മഹാവീര ജൈൻ മെമ്മോറിയൽ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്[അവലംബം ആവശ്യമാണ്].

കൃതികൾ

[തിരുത്തുക]
  • മുഹമ്മദ് അബ്ദുർറഹ്മാന്റെ ജീവചരിത്രം(ഇംഗ്ലീഷ്- മലയാളം)
  • കേരളത്തിന്റെ ആധുനികരണം
  • ജനകീയാസൂത്രണം: ഒരു സംവാദം
  • മീഡിയാ ഫോക്കസ്(എഡിറ്റർ)
  • നരകത്തിൽ നിന്നൊരാൾ(വിവർത്തനം)

അവലംബം

[തിരുത്തുക]
  1. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201204114092016240[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൻ.പി._ചെക്കുട്ടി&oldid=3626592" എന്ന താളിൽനിന്ന് ശേഖരിച്ചത്