Jump to content

വി.വി. ദക്ഷിണാമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും നിയസഭാ സാമാജികനുമായിരുന്നു വി.വി.ദക്ഷിണാമൂർത്തി(20 മെയ് 1935 - 31 ഓഗസ്റ്റ് 2016) സി.പി.എം -ന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗമായും കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യുടെ മുഖപത്രമായ ദേശാഭിമാനിയുടെ മുഖ്യ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു.

ജീവിതരേഖ

[തിരുത്തുക]

1935 മെയ് 20-ന് കോഴിക്കോട് ജില്ലയിലെ പനക്കാട്ട് ജനിച്ചു. അച്ഛൻ ടി.ആർ. വാര്യർ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. ഐക്യ മലബാർ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പഠനത്തിനു ശേഷം അദ്ധ്യാപകനായി. കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ (കെ.പി.ടി.യു) ജനറൽ സെക്രട്ടറിയായിരുന്നു.[1] അധ്യാപകനായിരിക്കെ മൂന്നാം കേരള നിയമ സഭയിലേക്ക് പേരാമ്പ്രയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു[2].ആറാം നിയമസഭയിലേക്കും പേരാമ്പ്ര നിന്നുള്ള അംഗമായിരുന്നു. ദീർഘ കാലം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. സി.പി.എം -ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. 2016 ഓഗസ്റ്റ് 31-ന് ശ്വാസകോശത്തിൽ അർബുദം ബാധിച്ചതിനെ തുടർന്ന് അദ്ദേഹം അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. കേരളത്തിലെ അധ്യാപകപ്രസ്ഥാനം ഒരു ചരിത്രം - സി.ഭാസ്കരൻ,ജി.ഡി.നായർ, കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിദ്ധീകരണം തിരുവനന്തപുരം,2006 പേ. 271
  2. http://www.niyamasabha.org/codes/members/m131.htm
"https://ml.wikipedia.org/w/index.php?title=വി.വി._ദക്ഷിണാമൂർത്തി&oldid=3716836" എന്ന താളിൽനിന്ന് ശേഖരിച്ചത്