എ. സഹദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ. സഹദേവൻ

മുതിർന്ന മലയാളം പത്രപ്രവർത്തകനാണ് എ. സഹദേവൻ. അദ്ദേഹം ഇപ്പോൾ ഇന്ത്യാവിഷൻ ടി.വി. ചാനലിലെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്യുകയാണ്. പ്രസ്സ് അക്കാദമിയുടെ ഫാക്കൽറ്റിയിലും ഇദ്ദേഹം അംഗമാണ്[1]. വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച കോംപയററിനു നൽകുന്ന 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് [2].
  • ടെലിവിഷൻ ചേമ്പറിന്റെ മികച്ച സിനിമാധിഷ്ഠിത പരിപാടിക്കുള്ള അവാർഡും 24 ഫ്രെയിംസ് എന്ന പരിപാടിയുടെ അവതരണത്തിന് ലഭിച്ചിട്ടുണ്ട്[3].
  • ചലച്ചിത്രങ്ങളെപ്പറ്റി ഇദ്ദേഹം അവതരിപ്പിക്കുന്ന പരിപാടിയായ 24 ഫ്രെയിംസിന് 2012-ലെ മികച്ച ഇൻഫോടെയിൻമെന്റ് പരിപാടിക്കുള്ള ഏഷ്യാവിഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പ്രസ്സ് അക്കാദമിയുടെ വെബ് സൈറ്റ് ഫാക്കൽറ്റി പട്ടിക
  2. മാതൃഭൂമി വാർത്ത
  3. സിഫി.കോം
  4. വാർത്ത ഇന്ത്യാവിഷന് നാലു പുരസ്കാരം

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._സഹദേവൻ&oldid=1550064" എന്ന താളിൽനിന്ന് ശേഖരിച്ചത്