എസ്. ജയചന്ദ്രൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ പ്രമുഖ നിരൂപകനും പത്രാധിപരുമാണ് എസ്. ജയചന്ദ്രൻനായർ(ജനനം:). ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട് മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻ നായർ മുൻനിരയിലായിരുന്നു.[1] 2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ 'എന്റെ പ്രദക്ഷിണ വഴികൾ' എന്ന പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്. [2]

ജീവിതരേഖ[തിരുത്തുക]

മലയാളരാജ്യം, കലാകൗമുദി, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായിരുന്നു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമ്മാണവും നിർവഹിച്ചു.

മലയാളം വാരികയുടെ പത്രാധിപർ സ്ഥാനത്തുനിന്നുള്ള രാജി[തിരുത്തുക]

ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാവർമയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രൻ നായരുടെ ഇടപെടലോടെ പ്രസിദ്ധീകരണം നിർത്തി വച്ചു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന് പ്രഭാവർമ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സിപിഎമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിർത്തിയത്. ഇതിനെത്തുടർന്ന മാനെജ്മെന്റുമായുണ്ടായ അഭിപ്രായവ്യത്യാസം മൂലം 2012ൽ മലയാളം വാരികയുടെ പത്രാധിപർ സ്ഥാനത്തുനിന്നും ഇദ്ദേഹം രാജി വച്ചിരുന്നു. [3] വാരിക പ്രസിദ്ധീകരണം തുടങ്ങിയതുമുതൽ 15 വർഷമായി ജയചന്ദ്രൻ നായരായിരുന്നു എഡിറ്റർ.

കൃതികൾ[തിരുത്തുക]

  • എന്റെ പ്രദക്ഷിണ വഴികൾ
  • റോസാദലങ്ങൾ

പുരസ്കാരങ്ങൾ[തിരുത്തുക]

  • ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (2012) - 'എന്റെ പ്രദക്ഷിണ വഴികൾ'

അവലംബം[തിരുത്തുക]

  1. "ജയചന്ദ്രൻ നായരുടെ രാജിക്ക് പിന്നിൽ കവിത". മെട്രോവാർത്ത. June 21, 2012. ശേഖരിച്ചത് 2013 ജൂലൈ 12.
  2. "സതീഷ് ബാബു പയ്യന്നൂരിന് കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള കൗമുദി. 2013 ജൂലൈ 12. ശേഖരിച്ചത് 2013 ജൂലൈ 12.
  3. "എസ്. ജയചന്ദ്രൻ നായർ രാജിവച്ചു". മെട്രോവാർത്ത. June 21, 2012. ശേഖരിച്ചത് 2013 ജൂലൈ 12.
"https://ml.wikipedia.org/w/index.php?title=എസ്._ജയചന്ദ്രൻ_നായർ&oldid=1963221" എന്ന താളിൽനിന്ന് ശേഖരിച്ചത്