Jump to content

പിറവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിറവി
കാൻ ഫിലിം ഫെസ്റ്റിവൽ പോസ്റ്റർ
സംവിധാനംഷാജി എൻ. കരുൺ
നിർമ്മാണംഷാജി എൻ. കരുൺ
രചനഎസ്. ജയചന്ദ്രൻ നായർ
രഘുനാഥ് പാലേരി
ഷാജി എൻ. കരുൺ
അഭിനേതാക്കൾപ്രേംജി
അർച്ചന
ലക്ഷ്മി കൃഷ്ണമൂർത്തി
സി.വി. ശ്രീരാമൻ
മുല്ലനേഴി
കെ. ഗോപാലകൃഷ്ണൻ
സംഗീതംജി. അരവിന്ദൻ
ഛായാഗ്രഹണംസണ്ണി ജോസഫ് [1]
ചിത്രസംയോജനംവേണുഗോപാൽ
റിലീസിങ് തീയതി1988
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം110 മിനിറ്റ്

ഷാജി എൻ. കരുൺ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1988-ൽ പുറത്തിറങ്ങിയ പിറവി. ആ വർഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയപുരസ്കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, ലൊക്കാർണോ ഫെസ്റ്റിവലിൽ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് സിനിമ, കാൻ ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നീ ബഹുമതികൾ ഈ ചിത്രം നേടി. പ്രേംജി, അർച്ചന, ലക്ഷ്മി കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രാജൻ കേസുമായി സിനിമയ്ക്കുള്ള സാദൃശ്യവും പ്രേംജിയുടെ അഭിനയ വൈഭവവും ചലച്ചിത്രത്തെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി.

പ്രമേയം

[തിരുത്തുക]

രാഘവ ചാക്യാരുടെ മകനായ രഘു ദൂരെയുള്ള പട്ടണത്തിൽ എഞ്ചിനീറിങിനു പഠിക്കുകയാണ്. സഹോദരിയുടെ വിവാഹനിശ്ചയത്തിന് എത്താമെന്ന് ഉറപ്പ് പറഞ്ഞിട്ടുള്ള രഘു പക്ഷേ എത്തുന്നില്ല. തുടർന്ന് പിതാവ് തന്റെ അനന്തമായ തിരച്ചിൽ തുടങ്ങുന്നു. പത്രങ്ങളിൽ നിന്നും രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്ന രാഘവ ചാക്യാർ സഹായത്തിനായി വിവിധ രാഷ്ട്രീയ നേതാക്കളേയും പോലീസ് ഉന്നതോദ്യോഗസ്ഥരേയും സമീപിക്കുന്നുണ്ടെങ്കിലും എല്ലാവരും കൈമലർത്തുന്നു. രഘുവിന്റെ സഹോദരിയടക്കം മിക്കവർക്കും രഘു പോലീസ് മർദ്ദനത്തെത്തുടർന്ന് മരണപ്പെട്ടിട്ടുണ്ടാകുമെന്ന് മനസ്സിലാകുമെങ്കിലും പിതാവിനോട് പറയാനാകുന്നില്ല. രാഘവ ചാക്യാർ ആകട്ടെ രഘു തന്റെ ഒപ്പമുണ്ടെന്ന് സങ്കല്പിച്ച് തുടങ്ങുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിനു താഴെപ്പറയുന്ന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

1989 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

1989 കാൻസ് ഫിലിം ഫെസ്റ്റിവൽ (ഫ്രാൻസ്)

1989 എഡിൻബർഗ്ഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (യു.കെ.)

  • വിജയി - സർ ചാൾസ് ചാപ്ലിൻ അവാർഡ് - പിറവി - ഷാജി എൻ. കരുൺ

1989 ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (സ്വിറ്റ്സർലാന്റ്)

  • വിജയി - എക്യുമെനിക്കൽ ജൂറി - പ്രത്യേക പരാമർശം - ഷാജി എൻ. കരുൺ
  • വിജയി - സിൽവർ ലിയോപാർഡ് - ഷാജി എൻ. കരുൺ
  • നാമനിർദ്ദേശം - ഗോൾഡൻ ലിയോപാർഡ് - ഷാജി എൻ. കരുൺ

1989 ഹവായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (യു.എസ്.എ.)

  • വിജയി - മികച്ച ചിത്രം - പിറവി - ഷാജി എൻ. കരുൺ

1989 ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (യു.എസ്.എ.)

  • വിജയി - സിൽവർ ഹ്യൂഗോ - പിറവി - ഷാജി എൻ. കരുൺ

1990 ബെർഗമോ ഫിലിം മീറ്റിങ്ങ് (ഇറ്റലി)

1990 ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ (സ്വിറ്റ്സർലാന്റ്)

  • വിജയി - ഡിസ്ട്രിബ്യൂഷൻ ഹെൽപ്പ് അവാർഡ് - ഷാജി എൻ. കരുൺ

1991 ഫജ്‌ർ ഫിലിം ഫെസ്റ്റിവെൽ (ഇറാൻ)

  • വിജയി - ക്രിസ്റ്റൽ സിമോർഗ് - ഇന്റർനാഷണൽ കോമ്പെറ്റീഷൻ: സൂപ്പർബ് ഫിലിം - പിറവി - ഷാജി എൻ. കരുൺ

അവലംബം

[തിരുത്തുക]
  1. "Monsoon vignettes". The Hindu. Jun 20, 2008. Archived from the original on 2020-01-27. Retrieved 2011-01-18.
  2. "Festival de Cannes: Piravi". festival-cannes.com. Archived from the original on 2012-10-03. Retrieved 2009-08-02.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പിറവി&oldid=3945076" എന്ന താളിൽനിന്ന് ശേഖരിച്ചത്