പ്രേംജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രേംജി
Piravi.jpg
പിറവി(1988) എന്ന ചിത്രത്തിൽ പ്രേംജി
ജനനംമുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട്
തൊഴിൽസാമൂഹിക പരിഷ്കർത്താവ്, കവി, അഭിനേതാവ്
ജീവിത പങ്കാളി(കൾ)ആര്യ അന്തർജനം (1943-1998)
പുരസ്കാര(ങ്ങൾ)കേരള ചലച്ചിത്ര അവാർഡ്
1988 - പിറവി

സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (23 സെപ്റ്റംബർ 1908 - 10 ഓഗസ്റ്റ് 1998).

ജീവചരിത്രം[തിരുത്തുക]

പ്രേജി ജനിച്ചത് കേരളത്തിലെ മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കിൽ വന്നേരി ഗ്രാമത്തിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെ പുത്രനായിട്ടാണ്. മാതാവ് ദേവസേന അന്തർജനം. 19-ആം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. 1977ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർതതകനായി. അക്കലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തിക മാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്തത് എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന സഹോദരൻ എം.അർ. ഭട്ടതിരിപ്പാട് യോഗക്ഷേമസഭയിലും സമുദായപരിഷ്കരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു. ഒരു പ്രൊഫണൽ നാടക നടനായിരുന്നു.. മക്കൾ അന്തരിച്ച പ്രശസ്ത നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, മാദ്ധ്യമപ്രവർത്തകനായ നീലൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി.

നാടക രംഗം[തിരുത്തുക]

വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

സിനിമാ രംഗം[തിരുത്തുക]

തന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു.മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ൽ മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു.

കാവ്യരംഗം[തിരുത്തുക]

കവി എന്ന നിലക്കും ശ്ലോകരചയിതാവ് എന്നനിലക്കും പ്രേജി തനതായ സംഭാവന നൽകിയിട്ടുണ്ട്. ശയ്യാഗുണമുള്ളതും സരളമായതും ഒഴുക്കുള്ളതുമാണ് അദ്ദേഹത്തിന്റെ കൃതികൾ.

കൃതികൾ[തിരുത്തുക]

സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു[1](കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).

മരണം[തിരുത്തുക]

1998 ഓഗസ്റ്റ് 10-ന് പ്രേംജി അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. പ്രേംജി പാടുന്നു, കറന്റ് ബുക്സ് തൃശ്ശൂർ. 2002
"https://ml.wikipedia.org/w/index.php?title=പ്രേംജി&oldid=2719131" എന്ന താളിൽനിന്നു ശേഖരിച്ചത്