ഇർ‌ഫാൻ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇർഫാൻ ഖാൻ
IrrfanKhan.jpg
ജനനംസഹാബ്‌സാദേ ഇർഫാൻ അലി ഖാൻ [1]
മറ്റ് പേരുകൾഇർഫാൻ
ഐ. കെ
തൊഴിൽഅഭിനേതാവ്
ജീവിത പങ്കാളി(കൾ)സുതാപ സിക്തർ ഖാൻ

ബോളിവുഡ് ഹിന്ദി ചലച്ചിത്രരം‌ഗത്തെ ഒരു നടനാണ് ഇർഫാൻ ഖാൻ (ഹിന്ദി: इरफ़ान ख़ान, ഉർദു: عرفان خان; ജനനം: 1962). ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാൻ സിംഗ് തോമർ(2012)[2] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി.

ജീവചരിത്രം[തിരുത്തുക]

ആദ്യ ജീവിതം[തിരുത്തുക]

ജയ്‌പൂരിലാണ് ജനനം. പിതാവ് സഹാബ്‌ദേ ഇർഫാൻ അലി ഖാൻ. എം.എ. കഴിഞ്ഞതിനുശേഷം 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു.[3]

അഭിനയ ജീവിതം[തിരുത്തുക]

1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളിൽ അഭിനയിച്ചു. 'ചാണക്യ', 'ചന്ദ്രകാന്ത' എന്നിവ അവയിൽ പ്രധാനമാണ്. വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

1988 ൽ മീര നായർ സം‌വിധാനം ചെയ്ത സലാം ബോം‌ബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു.

പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സം‌വിധാന്മ് ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി.[4][5]

ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിം‌ഫെയർ അവാർഡ് ലഭിച്ചു.

2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

ഇർഫാൻ ഖാൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു നടി കൂടിയായ സുതാപ സിക്ദറിനെയാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്.

ചലച്ചിത്രങ്ങൾ[തിരുത്തുക]

Film Name Year Role Other Notes
ന്യൂയോർക്ക്, ഐ ലവ് യൂ 2009 മൻസുഖ്ഭായ്
ബില്ലോ ബാർബർ 2008
ദില്ലി 6 2008
ഭോപ്പാൽ 2008
സെക്സ് ആൻഡ് നേക്കഡ് 2008
മുംബൈ മേരി ജാൻ 2008 തോമസ്
ക്രേസി 4 2008 ഡോ. മുഖർജി
സൺഡേ 2008 കുമാർ
പാർട്ടീഷൻ 2007 അവ്താർ
റോഡ് ടു ലഡാക്ക് 2008 റോഡ് ടു ലഡാക്ക് (ഹ്രസ്വചിത്രം), 2003-ൽ പുറത്തിറങ്ങി; മുഴുനീളചിത്രം നിർമ്മാണത്തിൽ.[6]
ആജാ നാച്ലേ 2007 ഫാറൂഖ് റിലീസ് ചെയ്തു
അപ്നാ ആസ്മാൻ 2007 രവി കുമാർ റിലീസ് ചെയ്തു
ദി ഡാർജിലിംഗ് ലിമിറ്റഡ് 2007 ഫാദർ റിലീസ് ചെയ്തു
ദി നെയിംസേക്ക് 2007 അശോക് ഗാംഗുലി മീരാ നായർ ചിത്രം
ലൈഫ് ഇൻ എ മെട്രോ 2007 മോൺടി മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ്
എ മൈറ്റി ഹാർട്ട് (ചലച്ചിത്രം) 2007 ക്യാപ്റ്റൻ കാനിൽ പ്രദർശിപ്പിക്കപ്പെട്ടു
സൈനികുഡു 2006 പപ്പു യാദവ്
ഡെഡ്ലൈൻ: സിർഫ് 24 ഘണ്ഡേ 2006 ക്രിഷ് വൈദ്യ
ദി കില്ലർ 2006 വിക്രം/രൂപ്ചന്ദ് സോളങ്കി ഇമ്രാൻ ഹഷ്മിയോടൊപ്പം
യൂം ഹോത്താ തോ ക്യാ ഹോത്താ 2006 സലിം രജബലി നസീറുദ്ദീൻ ഷായുടെ സംവിധാനത്തിൽ
7½ ഫേരേ 2005 മനോജ് ജുഹി ചാവ്‌ലയോടൊപ്പം
രോഗ് 2005 ഇൻസ്പെക്റ്റർ ഉദയ് റാത്തോഡ്
ചോക്കലേറ്റ്: ദി ഡീപ്പ് ഡാർക്ക് സീക്രട്ട് 2005
ചരസ് 2004 ഉദയ് ചോപ്ര & ജിമ്മി ഷെർഗിൽ എന്നിവരോടൊപ്പം
ആൻ: മെൻ അറ്റ് വർക്ക് 2004 യൂസുഫ് പഠാൻ അക്ഷയ് കുമാർ, സുനിൽ ഷെട്ടി , ശത്രുഘ്നൻ സിൻഹ എന്നിവരോടൊപ്പം
മഖ്ബൂൽ 2003 മഖ്ബൂൽ ദേശീയ അവാർഡ്
ഹാസിൽ 2003 രൺവിജയ് സിംഗ് ജിമ്മി ഷെർഗിലിനോടൊപ്പം, മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ്
കസൂർ 2001 പബ്ലിക് പോസിക്യൂട്ടർ അഫ്താബ് ശിവദാസാനി , ലിസ റേ, എന്നിവരോടൊപ്പം
ദ വാരിയർ 2001 വഴിത്തിരിവായ വേഷം
സച്ച് എ ലോങ്ങ് ജേർണി 1998 ഗസ്റ്റഡിന്റെ അച്ഛൻ
ഏക് ഡോക്ടർ കി മൗത് 1991
ദൃഷ്ടി 1990
സലാം ബോംബെ 1988 കത്തെഴുതുന്ന ആൾ സീൻ നീക്കം ചെയ്യപ്പെട്ടു

അവലംബം[തിരുത്തുക]

  1. ഇരഫാൻ ഖാന്റെ പ്രോഫൈൽ
  2. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 789. 2013 ഏപ്രിൽ 08. ശേഖരിച്ചത് 2013 മെയ് 21. Check date values in: |accessdate= (help)
  3. Irrfan Khan at iloveindia
  4. Road of Ladakh Short Film
  5. Irrfan Khan goes to Hollywood,Rediff movies
  6. Road to Ladakh Official site

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇർ‌ഫാൻ_ഖാൻ&oldid=3102723" എന്ന താളിൽനിന്ന് ശേഖരിച്ചത്