വിക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vikram
Vikram.jpg
വിക്രം 2013-ൽ
ജനനം
കെന്നഡി വിക്രം വിനോദ് രാജ്
മറ്റ് പേരുകൾചിയാൻ വിക്രം
സജീവ കാലം1990 - ഇതു വരെ
ജീവിതപങ്കാളി(കൾ)ഷൈലജ ബാലകൃഷ്ണൻ
വെബ്സൈറ്റ്http://www.chiyaanvikram.net/

തമിഴ് സിനിമ രം‌ഗത്തെ ഒരു നടനാണ് വിക്രം (Tamil: விக்ரம்). അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രം‌ഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്.[1] വിക്രമിന്റെ മികച്ച സിനിമകൾ സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ , , മഹാൻ എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. അദ്ദേഹത്തിന്റെ ജനനം തമിഴ്‌നാട്ടിലെ പരമകുടി എന്ന ഗ്രാമത്തിലായിരുന്നു.

തുടക്കം[തിരുത്തുക]

ആദ്യനാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്ക­ം.1992­ - ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ മീ­രാ എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം. ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം രജ­പു­ത്രൻ പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി.

വഴിത്തിരിവ്[തിരുത്തുക]

1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി.2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പ്രമുഖ സംവിധായകരായ ഷങ്കർ (അന്ന്യൻ),മണിരത്നം (രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

2003 - ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൂടാതെ 2005 - ലെ ഫിലിം‌ഫെയർ അവാർഡും ലഭിച്ചു.[2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പ്
1990 എൻ കാദ്ദൽ കാണ്മനി തമിഴ്
1991 തന്തു വിട്തേൺ എന്നൈ രാജു തമിഴ്
1992 മീരാ ജീവാ തമിഴ്
1992 കാവല ഗീതം അശോക്‌ തമിഴ്
1993 ധ്രുവം ഭദ്രൻ മലയാളം
1993 ചിരുനവ്വുല വരമിസ്തവ തെലുങ്ക്
1993 മാഫിയ ഹരിശങ്കർ മലയാളം
1994 സൈന്യം കാഡറ്റ് ജിജി മലയാളം
1994 ബംഗാരു കുടുംബം തെലുങ്ക്
1994 പുതിയ മണ്ണാർഗൽ സത്യമൂർത്തി തമിഴ്
1995 Street മലയാളം
1995 അദല്ല മജാക്ക തെലുങ്ക്
1996 മയൂരനൃത്തം മലയാളം
1996 അക്കാ ബാഗുന്നവ തെലുങ്ക്
1996 ഇന്ദ്ര­പ്ര­സ്ഥം പീറ്റർ മലയാളം
1996 രജപുത്രൻ മനു മലയാളം
1997 ഇതാ ഒരു സ്നേ­ഹ­ഗാ­ഥ റോയ് മലയാളം
1997 ഉല്ലാസം ദേവ് തമിഴ്
1997 കുറ്റാലം രാജ്യം തെലുങ്ക്
1998 കണ്ണുകളുടെ വാക്കുകൾ തമിഴ്
1999 ഹൗസ്പുൾ ഹമിദ് തമിഴ്
1999 സേതു സേതു(ചീയൻ) തമിഴ് Tamil Nadu State Film Special Prize for Best Actor
Filmfare Special Award – South
2000 റെഡ് ഇന്ത്യക്കാർ മലയാളം
2000 ചിറകുകൾ തമിഴ് TV film
2001 ഇന്ദ്രിയം ഉദയ മലയാളം
2001 9 നെലാലു വീരേന്ദ്ര Telugu
2001 യൂത്ത് ബാബു തെലുങ്ക്
2001 വിന്ണൂക്കും മണ്നുക്കും സെൽവം തമിഴ്
2001 ധിൽ കണകവെൽ തമിഴ്
2001 കാശി Kasi തമിഴ് Filmfare Award for Best Actor – Tamil
2002 ജെമിനി കാസി തമിഴ് ITFA Best Actor Award
2002 സാമുറൈ തിയാകരാജൻ തമിഴ്
2002 കിംഗ്‌ രാജാ ശന്മുഗ്മ് തമിഴ്
2003 '[ധൂൾ ആരൂമുകാം തമിഴ്
2003 '[കാദ്ദൽ സാടുകുഡ് സുരേഷ് തമിഴ്
2003 സാമി ആരുച്ച്‌ചാംൈ തമിഴ് Nominated—Filmfare Award for Best Actor – Tamil
2003 പിതാമഗൻ ചതഥൻ തമിഴ് National Film Award for Best Actor
Filmfare Award for Best Actor – Tamil
Tamil Nadu State Film Award for Best Actor
2004 അരുള് അരുള് കുമാരൻ തമിഴ്
2005 അന്ന്യൻ രാമാനുജം / അന്നിയൻ / രെമൊ ) തമിഴ് Filmfare Award for Best Actor – Tamil
Asianet Special Honour Jury Award
2005 മജാ അറിവ്‌മതി തമിഴ്
2008 ഭീമ സേഖർ തമിഴ് Nominated—Vijay Award for Favourite Hero
2009 കന്തസ്വാമി കാന്തസാംൈ തമിഴ് Nominated—Vijay Award for Favourite Hero
2010 രാവൺ ദേവപ്രതാപ് ശർമ്മ ഹിന്ദി Nominated—Stardust Award for Superstar of Tomorrow – Male
Nominated—Star Screen Award for Best Supporting Actor
2010 രാവണൻ വീറൈയ്യാ തമിഴ് Filmfare Award for Best Actor – Tamil
Vijay Award for Best Actor
2011 ദൈവത്തിരുമഗൾ കൃഷ്ണാ തമിഴ്
2011 രാജാപാട്ടൈ തമിഴ്
2013 താണ്ഡവം ശിവകുമാർ തമിഴ്
2013 ഡേവിഡ് ഡേവിഡ് ത്മിഴ്,ഹിന്ദി
2015 ലിംഗേശൻ തമിഴ്
2015 പത്ത് എന്രതുകുല്ലേ തമിഴ്
2016 ഇരുമുഖൻ തമിഴ്
2018 സ്വാമി-2 തമിഴ്
2019 കടാരം കൊണ്ടാൻ തമിഴ്
2022 മഹാൻ തമിഴ്
2022 കോബ്ര [1]

അവലംബം[തിരുത്തുക]

  1. "V for Vikram". The Hindu. 2006 April 1. മൂലതാളിൽ നിന്നും 2006-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-07. {{cite news}}: Check date values in: |date= (help)
  2. http://www.chiyaanvikram.net/biography.php

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്രം&oldid=3772373" എന്ന താളിൽനിന്ന് ശേഖരിച്ചത്