സുരാജ് വെഞ്ഞാറമൂട്
മലയാളചലച്ചിത്ര വേദിയിലെ ഒരു അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യ കാലങ്ങളിൽ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളിൽ നല്ല ഹാസ്യ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് കടക്കുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും 2019 - ൽ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [1]
സിനിമാ ജീവിതം[തിരുത്തുക]
തിരുവനന്തപുരം ഗ്രാമ്യഭാഷയുടെ പ്രത്യേകതകൾ ചലച്ചിത്രത്തിൽ വരുത്തികൊണ്ടാണ് സുരാജ് ശ്രദ്ധേയനായത്[2]. അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന സിനിമയിൽ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുവാനായി മമ്മൂട്ടിയെ സഹായിച്ച സുരാജ് മലയാളം സിനിമാ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിൽ നായക വേഷവും ചെയ്തു,സുരാജ് പ്രധാന വേഷം കൈകാര്യം ചെയ്ത തൊണ്ടിമുതലും ദൃസാക്ഷിയും 2017 ജൂൺ മുപ്പതിന് പുറത്ത് വന്നു. [3]
വ്യക്തിജീവിതം[തിരുത്തുക]
ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന കെ. വാസുദേവൻ നായരുടെയും വിലാസിനിയമ്മയുടെയും ഇളയ മകനായി 1976 ജൂൺ 30-ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സുരാജ് ജനിച്ചത്. ആർമി ഉദ്യോഗസ്ഥനായ ബിജുവും സുനിതയുമാണ് സഹോദരങ്ങൾ.
ചലച്ചിത്രങ്ങൾ[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- 2019-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ),(വികൃതി)[1]
- 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - (പേരറിയാത്തവർ)[4]
- 2013-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും)
- 2010-ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഒരു നാൾ വരും)[5]
- 2009 -ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് - (ഇവർ വിവാഹിതരായാൽ)
- 2007-ലെ മികച്ച ഹാസ്യനടനുള്ള ഉജാല ഫിലിംഫെയർ അവാർഡ് (മായാവി, ഹലോ, റോമിയോ)
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്
- 2013 - മികച്ച കോമേഡിയനുള്ള എസ് ഐ ഐ എം എ അവാർഡ് ലഭിച്ചു-മലയാളം
ഏഷ്യാനെറ്റ് അവാർഡ്‌സ്
- 2010 - മികച്ച കോമേഡിയനുള്ള അവാർഡ്-വിവിധ ചിത്രങ്ങളിൽ നിന്നും
- 2007 - മികച്ച കോമേഡിയനുള്ള അവാർഡ്- ഹലോ
ഏഷ്യാവിഷൻ അവാർഡ്‌സ്
- 2013 - ഏഷ്യാവിഷൻ അവാർഡ്‌സ്-മികച്ച കൊമേഡിയൻ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). മാതൃഭൂമി. ശേഖരിച്ചത് 13 ഒക്ടോബർ 2020.
- ↑ The accent is on humour
- ↑ Thondimuthalum Driksakshiyum Review in Malayalam
- ↑ മാതൃഭൂമി
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-22.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Suraj Venjaramoodu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സുരാജ് വെഞ്ഞാറമൂട്
- 2008 ഉജാല ഏഷ്യാനെറ്റ് അവാർഡ് : ദ് ഹിന്ദു Archived 2008-01-16 at the Wayback Machine.
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- 1976-ൽ ജനിച്ചവർ
- സെപ്റ്റംബർ 17-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മിമിക്രി കലാകാരന്മാർ
- മികച്ച ഹാസ്യനടനുള്ള ഏഷ്യാനെറ്റ് അവാർഡ് ലഭിച്ചവർ
- മലയാള ഹാസ്യനടന്മാർ
- മികച്ച ഹാസ്യതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- അപൂർണ്ണ ജീവചരിത്രങ്ങൾ