ഉള്ളടക്കത്തിലേക്ക് പോവുക

നാദിയ കൊല്ലപ്പെട്ട രാത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാദിയ കൊല്ലപ്പെട്ട രാത്രി
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
കഥഎ.കെ. സാജൻ
നിർമ്മാണംപാർവ്വതി കെ. മധു
ലതിക കെ. മധു
അഭിനേതാക്കൾസുരേഷ് ഗോപി
പൃഥ്വിരാജ്
സിദ്ദിഖ്
കാവ്യ മാധവൻ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി.സി. മോഹനൻ
സംഗീതംരാജേഷ് മോഹൻ
നിർമ്മാണ
കമ്പനി
കൃഷ്ണകൃപ
വിതരണംഡ്രീം ടീം റിലീസ്
റിലീസ് തീയതി
2007 ജൂലൈ 27
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, പൃഥ്വിരാജ്, സിദ്ദിഖ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി. ഇതിൽ കാവ്യ മാധവൻ നാദിയ മേത്തർ, നാദിറ മേത്തർ എന്നീ ഇരട്ടവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. കൃഷ്ണകൃപയുടെ ബാനറിൽ പാർവ്വതി കെ. മധു, ലതിക കെ. മധു എന്നിവർ നിർമ്മിച്ച ഈ ചിത്രം ഡ്രീം ടീം റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്. ഒരു തീവണ്ടിയിൽ ഒരു രാത്രി നടക്കുന്ന കൊലപാതകങ്ങളും അവയുടെ അന്വേഷണവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ബോക്സ് ഓഫീസിൽ ചിത്രം ഒരു പരായമായിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
1 സുരേഷ് ഗോപിഷറഫുദ്ദീൻ
2 പൃഥ്വിരാജ്സിയാ മുസാഫിർ (അതിഥി താരം)
3 സിദ്ദിഖ്ഉസ്താദ് ഗുലാം മുസാഫിർ
4 അനൂപ് ചന്ദ്രൻസുന്ദരൻ
5 സുബൈർഅലക്സാണ്ടർ ചെമ്പാടൻ
6 ഷമ്മി തിലകൻസുദർശൻ
7 സുരാജ് വെഞ്ഞാറമൂട്തത്തമംഗലം മുത്തുരാജ്
8 മധുപാൽഡോ. അജയഘോഷ്
9 സുരേഷ് കൃഷ്ണവിജയ ഭാനു
10 രാജൻ പി. ദേവ്മയിൽ വാഹനം കതിരേശൻ
11 കൊല്ലം തുളസിമാധവൻ
12 വിജയകുമാർബാലു മാധവ്
13 ബാബുരാജ്ലക്കിഡി മണികണ്ഠൻ
14 വിജയ് മേനോൻകല്പാത്തി സീതാരാമൻ
15 കാവ്യ മാധവൻനാദിയ മേത്തർ/നാദിറ മേത്തർ
16 സുജ കാർത്തികതുളസീമണി
17 സജിത ബേട്ടിമാതംഗിവർമ്മ
18 ബിന്ദു പണിക്കർരാജമ്മ
19 ഊർമ്മിള ഉണ്ണിആദിലക്ഷ്മി

സംഗീതം

[തിരുത്തുക]

ഗാനത്തിന്റെ സംഗീതം പകർന്നത് രാജേഷ് മോഹൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആജാരേ തൂ സജിനീ – ഖവ്വാലി

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസം‌യോജനംപി.സി. മോഹനൻ
കലഗിരീഷ് മേനോൻ
ചമയംതോമസ്
വസ്ത്രാലങ്കാരംമനോജ് ആലപ്പുഴ
സംഘട്ടനംമാഫിയ ശശി
പരസ്യകലഗായത്രി
ലാബ്ജെമിനി കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസലീഷ് പെരിങ്ങോട്ടുകര
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംവാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംഅരോമ മോഹൻ
നിർമ്മാണ നിർവ്വഹണംഅനിൽ മാത്യു
വാതിൽ‌പുറചിത്രീകരണംശ്രീവിശാഖ്
തിരക്കഥ സഹായികൃഷ്ണകുമാർ
ലെയ്‌സൻമാത്യു ജെ. നേര്യം‌പറമ്പിൽ
അസോസിയേറ്റ് ഡയറൿടർസജി പരവൂർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]