ഡ്രൈവിംഗ് ലൈസൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രൈവിംഗ് ലൈസൻസ്
സംവിധാനംജീൻ പോൾ ലാൽ
നിർമ്മാണംസുപ്രിയ മേനോൻ
ലിസ്റ്റിൻ സ്റ്റീഫൻ
രചനസച്ചി
തിരക്കഥസച്ചി
അഭിനേതാക്കൾപൃഥ്വിരാജ്
സുരാജ് വെഞ്ഞാറമൂട്
മിയ ജോർജ്ജ്
ദീപ്തി സതി
സുരേഷ് കൃഷ്ണ
ലാലു അലക്സ്
വിജയരാഘവൻ
സലീം കുമാർ
ഇടവേള ബാബു
ശിവജി ഗുരുവായൂർ
അരുൺ
സൈജു കുറുപ്പ്
സംഗീതംയാക്സൻ ഗാരി പെരേര
നേഹ എസ്. നായർ
ഛായാഗ്രഹണംഅലക്സ് ജെ.പുള്ളിക്കൽ
ചിത്രസംയോജനംരതീഷ് രാജ്
സ്റ്റുഡിയോപൃഥ്വിരാജ് പ്രൊഡക്ഷൻസ്
മാജിക് ഫ്രെയിംസ്
വിതരണംമാജിക് ഫ്രെയിംസ്
റിലീസിങ് തീയതി
  • 2019 ഡിസംബർ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹5 കോടി
സമയദൈർഘ്യം135 മിനിറ്റ്
ആകെ₹27 കോടി

ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് 2019 ഡിസംബർ 20ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി-ത്രില്ലർ ചലച്ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്,മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും,ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. പൃഥ്വിരാജ്,സുരാജ് വെഞ്ഞാറമൂട്,മിയ ജോർജ്ജ്,ദീപ്തി സതി എന്നിവർക്ക് പുറമേ സുരേഷ് കൃഷ്ണ,നന്ദു,ലാലു അലക്സ്,സലിം കുമാർ, സെെജു കുറുപ്പ്, അരുൺ, വിജയരാഘവൻ,മേജർ രവി,ശിവജി ഗുരുവായൂർ, ഇടവേള ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.അലക്സ് ജെ. പുളിക്കൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് യാക്സൻ ഗാരി പെരേരയും,നേഹ എസ്. നായരുമാണ്.താരാരാധനയും, അത് വഴി ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങളും മറ്റുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിച്ചത്. അനാർക്കലി എന്ന ചിത്രത്തിന് ശേഷം സച്ചിയുടെ തിരക്കഥയിൽ പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണിത്. തിയേറ്ററുകളിൽ നിന്നും ഈ ചിത്രത്തിന് അനുകൂല അഭിപ്രായമാണ് ലഭിച്ചത്.ബോക്സ് ഓഫീസിൽ ഈ ചിത്രം വളരെ മികച്ച പ്രകടനം കാഴ്ച വച്ചു.5 കോടി ബഡ്ജറ്റിനെതിരെ 27 കോടി രൂപ ഈ ചിത്രത്തിന് ലഭിച്ചു.

കഥാസാരം[തിരുത്തുക]

ആഡംബരക്കാറുകളോട് പ്രത്യേക താൽപര്യമുള്ള സൂപ്പർ സ്റ്റാറാണ് ഹരീന്ദ്രൻ (പൃഥ്വിരാജ്). ഹരീന്ദ്രന്റെ കടുത്ത ആരാധകനാണെങ്കിലും വിട്ടുവീഴ്ചകൾക്ക് വഴങ്ങാത്ത വെഹിക്കിൾ ഇൻസ്‌പെക്ടറാണ് കുരുവിള (സുരാജ് വെഞ്ഞാറമൂട്).ഒരു ചിത്രത്തിന്റെ ഷൂട്ടിങിനു വേണ്ടി ഹരീന്ദ്രന് തന്റെ ഡ്രൈവിംഗ് ലൈസൻസ് ആവശ്യമായി വരുന്നു.അപ്പോഴാണ് തന്റെ ലൈസൻസ് മിസ്സിങ് ആണെന്ന് അദ്ദേഹം അറിയുന്നത്. മറ്റു ചില സാങ്കേതിക തടസ്സങ്ങളും കൂടെ ആകുന്നതോടെ ഹരീന്ദ്രന് പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കേണ്ടി വരുന്നു.അതിനായി ഹരീന്ദ്രൻ എത്തുന്നത് തന്റെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിളയുടെ മുന്നിലാണ്. എന്നാൽ അന്നേ ദിവസം അവിടെ നടക്കുന്ന ചില സംഭവങ്ങൾ ആരാധകനെയും സൂപ്പർ താരത്തെയും രണ്ടു തട്ടിൽ എത്തിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് സൂപ്പർസ്റ്റാർ ഹരീന്ദ്രൻ
സുരാജ് വെഞ്ഞാറമൂട് വെഹിക്കിൾ ഇൻസ്പെക്ടർ കുരുവിള ജോസഫ്
മിയ ജോർജ്ജ് എൽസ കുരുവിള/കുരുവിളയുടെ ഭാര്യ
ദീപ്തി സതി ഭാമ/ഹരീന്ദ്രൻറ്റെ ഭാര്യ
വിജയരാഘവൻ വിജയരാഘവൻ/അതിഥി താരം
ലാലു അലക്സ് ജഗന്നാഥ വർമ്മ/എൻ ടിവി വൈസ് പ്രസിഡൻറ്
സുരേഷ് കൃഷ്ണ ഭദ്രൻ/അഭിനേതാവ്
നന്ദു ഡ്രൈവർ കുഞ്ഞാലി
ഇടവേള ബാബു ഇടവേള ബാബു/അതിഥി വേഷം
ഇന്നസെന്റ് ഇന്നസെന്റ്/ഫോണിലൂടെയുള്ള ശബ്ദം മാത്രം
മേജർ രവി സാമുവൽ ജാക്സൺ/ജോയിന്റ് ആർ.ടി.ഒ.
സൈജു കുറുപ്പ് ജോണി പെരിങ്ങോടൻ
ആദിഷ് പ്രവീൺ ജിൻറ്റോ /കുരുവിളയുടെ മകൻ
വിജയകുമാർ ഡി.വൈ.എസ്.പി. ജോസഫ് ഉണ്ണ്യാടൻ
ശിവജി ഗുരുവായൂർ
നന്ദു പൊതുവാൾ പ്രൊഡക്ഷൻ കൺട്രോളർ
സോഹൻ സീനുലാൽ അനന്ദു പണിക്കർ
അനീഷ് ജി മേനോൻ സഹീർ/ഭദ്രന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡൻറ്
സലീം കുമാർ അഗസ്തി
അരുൺ ചലച്ചിത്ര സംവിധായകൻ
ജോജു ചെറിയാൻ ചലച്ചിത്ര സംവിധായകൻ
സുനിൽ ബാബു മുരുകൻ
ഷഫീഖ് റഹ്മാൻ ചാനൽ റിപ്പോർട്ടർ
കലാഭവൻ സന്തോഷ് മേനോൻ/കുരുവിളയുടെ അയൽവാസി
കലാഭവൻ ഹനീഫ് പിള്ള/കുരുവിളയുടെ അയൽവാസി
ബോബൻ ആലുംമൂടൻ കൊട്ടുകാപ്പള്ളി
മാഫിയ ശശി സ്റ്റണ്ട് മാസ്റ്റർ

നിർമ്മാണം[തിരുത്തുക]

പൃഥ്വിരാജ് വീണ്ടും നിർമ്മാതാവും നായകനുമായ ചിത്രം കൂടിയായിരുന്നു ഇത്.പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സഹ നിർമ്മാതാവായിരുന്നു.ചിത്രത്തിന്റെ പൂജാ വേളയിലെ ചിത്രം പങ്കു വച്ച് ശുഭ വാർത്തയുമായി പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ എത്തി. ഒപ്പം ഭാര്യയും സഹ നിർമ്മാതാവും കൂടിയായ സുപ്രിയ മേനോനും വാർത്ത പങ്ക് ചെയ്തു. 2019 ഡിസംബർ 20ന് ക്രിസ്മസ് റിലീസെന്ന പോലെ ഈ ചിത്രം മാജിക് ഫ്രെയിംസ് തീയേറ്ററുകളിൽ എത്തിച്ചു.

റിലീസ്[തിരുത്തുക]

ഈ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ 2019 ഡിസംബർ 12ന് പുറത്ത് വന്നു. പൃഥ്വിരാജിനേയും,സുരാജ് വെഞ്ഞാറമൂടിനേയും കേന്ദ്രീകരിച്ചാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഡോൺമാക്സാണ് ഈ ചിത്രത്തിന്റെ ടീസറും, ട്രെയിലറും എഡിറ്റ് ചെയ്തത്. 2019 ഡിസംബർ 20ന് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി.

സംഗീതം[തിരുത്തുക]

യാക്സൻ ഗാരി പെരേരയും, നേഹ എസ്. നായരുമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.വരികൾ എഴുതിയത് സന്തോഷ് വർമ്മ.

  1. ഞാൻ തേടും പൊൻ താരം- ആന്റണി ദാസൻ

അവലംബം[തിരുത്തുക]

  1. https://m.metrovaartha.com/article/news-detail/41732?utm=relatednews Archived 2019-12-17 at the Wayback Machine.
  2. https://m.facebook.com/hashtag/prithvirajproductions?fref=mentions&refsrc=http%3A%2F%2Fmalayalam-news18-com.cdn.ampproject.org%2Fv%2Fs%2Fmalayalam.news18.com%2Famp%2Fnews%2Ffilm%2Fmovies-prithviraj-productions-to-bankroll-his-new-movie-driving-license-138975.html
"https://ml.wikipedia.org/w/index.php?title=ഡ്രൈവിംഗ്_ലൈസൻസ്&oldid=3832842" എന്ന താളിൽനിന്ന് ശേഖരിച്ചത്