Jump to content

ഇവർ വിവാഹിതരായാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇവർ വിവാഹിതരായാൽ
പോസ്റ്റർ
സംവിധാനംസജി സുരേന്ദ്രൻ
നിർമ്മാണംഎസ്. ഗോപകുമാർ
കഥകൃഷ്ണ പൂജപ്പുര
അഭിനേതാക്കൾജയസൂര്യ
സുരാജ് വെഞ്ഞാറമൂട്
ഭാമ
സംവൃത സുനിൽ
സംഗീതംഎം. ജയചന്ദ്രൻ
എം.ജി. രാധാകൃഷ്ണൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
എസ്. രമേശൻ നായർ
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോകുഞ്ചുവീട്ടിൽ ക്രിയേഷൻസ്
വിതരണംസെൻ‌ട്രൽ പിൿചേഴ്സ്
റിലീസിങ് തീയതി2009 ജൂൺ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

സജി സുരേന്ദ്രന്റെ സംവിധാനത്തിൽ ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ഭാമ, സംവൃത സുനിൽ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇവർ വിവാഹിതരായാൽ. കുഞ്ചുവീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ എസ്. ഗോപകുമാർ നിർമ്മിച്ച ഈ ചിത്രം സെൻ‌ട്രൽ പിൿചേഴ്സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കൃഷ്ണ പൂജപ്പുര ആണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, ഗിരീഷ് പുത്തഞ്ചേരി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ, എം. ജയചന്ദ്രൻ എന്നിവർ ആണ്. പശ്ചാത്തലസംഗീതം മോഹൻ സിതാര കൊടുത്തിരിക്കുന്നു. ഗാനങ്ങൾ മാതൃഭൂമി മ്യൂസിക്കത്സ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് – ടി.ടി. സൈനോജ്
  2. പാഴ്മുളം തണ്ടിൽ – രതീഷ്
  3. സൺ‌ഡേ സൂര്യൻ – ടിപ്പു, ആനന്ദ്, സൂരജ്, വിപിൻ സേവ്യർ, ചാരു ഹരിഹരൻ
  4. പൂമുഖ വാതിൽക്കൽ (പുനരാലാപനം രാക്കുയിലിൻ രാഗസദസ്സിൽ നിന്ന്) – വിജയ് യേശുദാസ് (ഗാനരചന: എസ്. രമേശൻ നായർ, സംഗീതം: എം.ജി. രാധാകൃഷ്ണൻ)

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇവർ_വിവാഹിതരായാൽ&oldid=3971828" എന്ന താളിൽനിന്ന് ശേഖരിച്ചത്