നവ്യ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നവ്യ നായർ
Navya nair.jpg
ജനനം
ധന്യ നായർ
ജീവിതപങ്കാളി(കൾ)സന്തോഷ് എൻ. മേനോൻ

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് നവ്യ നായർ എന്നറിയപ്പെടുന്ന ധന്യ നായർ (ജനനം: 1986 ഒക്ടോബർ 17).

സ്വകാര്യ ജീവിതം[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ മുതുകുളമാണ് നവ്യയുടെ സ്വദേശം. ടെലിക്കോം ഉദ്യോഗസ്ഥനായ ജെ.രാജുവും എം.എസ്.എം. ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായ വീണയുമാണ് നവ്യയുടെ മാതാപിതാക്കൾ. [1]പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ബിരുദധാരിയാണ്.[2].

ചേപ്പാട് സി.കെ. ഹൈസ്‌കൂൾ മൈതാനിയിൽ, 2010 ജനുവരി 21-ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി.[3][4]

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ ചിത്രം ദിലീപ് നായകനായ ഇഷ്ടം ആണ്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[5] പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു.[6] അൻപതിലധികം മലയാളചിത്രങ്ങളിൽ നവ്യ അഭിനയിച്ചിട്ടുണ്ട്.

അഴകിയ തീയെ ആണ് നവ്യയുടെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം അമൃതം, ചിദമ്പരത്തിൽ ഒരു അപ്പസ്വാമി, പാസക്കിളികൾ എന്നീ തമിഴ് സിനിമകളിലും നവ്യ അഭിനയിക്കുകയുണ്ടായി.

കന്നഡയിൽ നവ്യ ആദ്യമായി അഭിനയിച്ച ഗജ എന്ന ചിത്രം നല്ല സാമ്പത്തികവിജയം നേടിയ ഒരു ചിത്രമായിരുന്നു.

അവലംബം[തിരുത്തുക]

  1. "Navya Nair, Nithya Das, and her daughter dance on Param Sundari tune". B4blaze. ബി4ബ്ലേസ് . 22 September 2021.
  2. http://www.hindu.com/cp/2008/07/18/stories/2008071850371600.htm
  3. "നവ്യാ നായർ വിവാഹിതയായി". 2010 ജനുവരി 21. p. http://frames.mathrubhumi.com/story.php?id=78983. Check date values in: |accessdate= and |date= (help); |access-date= requires |url= (help)
  4. "നവ്യ വിവാഹിതയായി".
  5. "State film awards presented". The Hindu. 2003-12-04. മൂലതാളിൽ നിന്നും 2004-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-26.
  6. "Kerala State film awards for 2005 announced". The Hindu. 2006-02-08. മൂലതാളിൽ നിന്നും 2006-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-05-26.
"https://ml.wikipedia.org/w/index.php?title=നവ്യ_നായർ&oldid=3690835" എന്ന താളിൽനിന്ന് ശേഖരിച്ചത്