ഉള്ളടക്കത്തിലേക്ക് പോവുക

ജലജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jalaja
ജനനം
തൊഴിൽചലച്ചിത്രനടി
സജീവ കാലം1979 - 1989

ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ജലജ. 1970-80 കാലഘട്ടങ്ങളിലാണ് ജലജ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നിരുന്നത്. കേരളസംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള ചലച്ചിത്രപുരസ്കാരത്തിനർഹയായിട്ടുണ്ട്.[1] ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത വേനൽ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981-ലെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും ഇവർ നേടി. നിരവധി പ്രഗൽഭ സംവിധായകരുടെ ചിത്രങ്ങളിൽ ജലജ അഭിനയിച്ചു. ഇപ്പോൾ ബഹ്റൈനിൽ കുടുംബസമേതം താമസിച്ചു വരുന്നു.[2]

വ്യക്തി ജീവിതം

[തിരുത്തുക]

ആലപ്പുഴ ജില്ലയിൽ തകഴിയിൽ ശ്രീ വാസുദേവൻപിള്ളയുടേയും ശ്രീമതി സരസ്വതി അമ്മയുടേയും പുത്രിയായി മലേഷ്യയിൽ ജനിച്ചു. അച്ഛൻ അവിടെ സൈമാസ് കോളേജിൽ പ്രൊഫസറായിരുന്നു. ജലജയ്ക്കു് എട്ടു വയസ്സുള്ളപ്പോൾ അവർ തകഴിയിൽ മടങ്ങിയെത്തി. അതിനുശേഷമുള്ള സ്ക്കൂൾ വിദ്യാഭ്യാസം അമ്പലപ്പുഴ ഗവണ്മെന്റ് മോഡൽ സ്കൂളിൽ ആയിരുന്നു. പത്താം ക്ലാസ്സു കഴിഞ്ഞപ്പോൾ അവർ താമസം ആലപ്പുഴയിലേക്കു് മാറ്റി.

അഭിനയം

[തിരുത്തുക]

ആലപ്പുഴ സെന്റ്‌ ജോസഫ്സ് വനിതാ കോളേജിലായിരുന്നു കലാലയവിദ്യാഭ്യാസം. ചെറിയ അളവിൽ നൃത്തം അഭ്യസിച്ചിരുന്ന ജലജ ശ്രദ്ധേയമായ അഭിനയവാസനയുണ്ടായിരുന്ന ഒരു കലാകാരിയായിരുന്നു.പ്രീഡിഗ്രിക്കുപഠിക്കുമ്പോൾ ഫാസിലിന്റെ സാലഭഞ്ജിക എന്ന നാടകത്തിൽ അഭിനയിച്ചു. 1978ൽ ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തി.

ശ്രദ്ധേയമായ ചിത്രങ്ങൾ

[തിരുത്തുക]
നമ്പർ.ചിത്രംവർഷംകഥാപാത്രംസംവിധായകൻ
1തമ്പ്1978ജി. അരവിന്ദൻ
2ഉൾക്കടൽ1978കെ. ജി. ജോർജ്ജ്
3രണ്ടു പെൺകുട്ടികൾ1978മോഹൻ
4ഈ ഗാനം മറക്കുമോ1978എൻ. ശങ്കരൻ നായർ
5മാറ്റൊലി1978എൻ. ഭീംസിങ്
6സായൂജ്യം1979ജി. പ്രേംകുമാർ
7ഉൾക്കടൽ1979കെ.ജി. ജോർജ്ജ്
8രാധ എന്ന പെൺകുട്ടി1979ബാലചന്ദ്രമേനോൻ]]
9കണ്ണുകൾ1979പി. ഗോപികുമാർ
10വിൽക്കാനുണ്ട് സ്വപ്നങ്ങൾ1979എം ആസാദ്
11ശാലിനി എന്റെ കൂട്ടുകാരി1980മോഹൻ
12രാഗം താനം പല്ലവി1980എ.ടി അബു
13സൂര്യന്റെ മരണം1980രാജീവ് നാഥ്
14ഹൃദയം പാടുന്നൂ1980ജി. പ്രേംകുമാർ
15ചോര ചുവന്ന ചോര1980ജി. ഗോപാലകൃഷ്ണൻ
16ആരോഹണം1980ഷെരീഫ് കൊട്ടാരക്കര
17അധികാരം1980പി. ചന്ദ്രകുമാർ
18ചാകര1980പി.ജി
19വെടിക്കെട്ട്1980കെ.ഏ. ശിവദാസ്
20വയൽ1981ആന്റണി ഈസ്റ്റ്മാൻ
21താളം മനസ്സിന്റെ താളം1981എ.ടി. അബു
22മുന്നേറ്റം1981ശ്രീകുമാരൻ
23തകിലുകൊട്ടാമ്പുറം1981ബാലു കിരിയത്ത്
24എലിപ്പത്തായം1981അടൂർ ഗോപാലകൃഷ്ണൻ
25വേനൽ1981ലെനിൻ രാജേന്ദ്രൻ
26ഗ്രീഷ്മം1981വി.ആർ. ഗോപിനാഥ്
27ഇതിഹാസം1981ജോഷി
28അരയന്നം1981പി. ഗോപികുമാർ
29സ്വർണ്ണപ്പക്ഷികൾ1981പി.ആർ. നായർ
30ആമ്പൽ പൂവ്1981ഹരികുമാർ
31വഴിയാത്രക്കാർ1981എ.ബി. രാജ്
32യവനിക1982കെ. ജി. ജോർജ്ജ്
33ചില്ല്1982ലെനിൻ രാജേന്ദ്രൻ
34ബലൂൺ1982രവിഗുപ്തൻ
35സൂര്യൻ1982ശശികുമാർ
36ഇത്തിരിനേരം ഒത്തിരികാര്യം1982ബാലചന്ദ്രമേനോൻ
37യാഗം1982ശിവൻ
38കോരിത്തരിച്ചനാൾ1982ശശികുമാർ
39ശേഷക്രിയ1982രവി ആലുമ്മൂട്
40കോമരം1982ജെ.സി.ജോർജ്ജ്
41പടയോട്ടം1982ജിജോ
42മർമ്മരം1982ഭരതൻ
43പോസ്റ്റ്മാർട്ടം1982ശശികുമാർ
44കണ്മണിക്കൊരുമ്മ1982പി.കെ. കൃഷ്ണൻ
45കിങ്ങിണിക്കൊമ്പ്1983ജയൻ അടിയാട്ട്
46കാട്ടരുവി1983ശശികുമാർ
47പാസ്പോർട്ട്1983തമ്പികണ്ണന്താനം
48കൊടുങ്കാറ്റ്1983ജോഷി
49ഒരു സ്വകാര്യം1983ഹരികുമാർ
50കാര്യം നിസ്സാരം1983[[ബാലചന്ദ്രമേനോൻ
51കത്തി1983വി.പി.മുഹമ്മദ്
52ഒന്നുചിരിക്കൂ1983പി.ജി. വിശ്വംഭരൻ
53ഈറ്റില്ലം1983ഫാസിൽ
54വാശി1983പി.എൻ. സുന്ദരം
55പ്രതിജ്ഞ1983സത്യൻ അന്തിക്കാട്
56വിസ1983ബാലു കിരിയത്ത്
57മണ്ടന്മാർ ലണ്ടനിൽ1983സത്യൻ അന്തിക്കാട്
58ഭാര്യ ഒരു ദേവത1984എൻ. ശങ്കരൻ നായർ
59കുരിശുയുദ്ധം1984ബേബി
60എന്റെ നന്ദിനിക്കുട്ടി1984വത്സൻ
61ഒന്നും മിണ്ടാത്ത ഭാര്യ1984ബാലു കിരിയത്ത്
62ആശംസകളോടെ1984വിജയൻ കാരോട്ട്
63എൻ.എച് 471984ബേബി
64അതിരാത്രം1984ഐ.വി. ശശി
65ആൾക്കൂട്ടത്തിൽ തനിയെ1984ഐ.വി. ശശി
66കൂടുതേടുന്ന പറവ1984പി.കെ. ജോസഫ്
67അന്തിച്ചുകപ്പ്1984കുര്യൻ വർണ്ണ്ശാല
68എതിർപ്പുകൾ1984ഉണ്ണീ ആറന്മുള
69കോടതി1984ജോഷി
70കരിയിലക്കാറ്റുപോലെ1986പി. പത്മരാജൻ
71അബ്കാരി1988ഐ. വി. ശശി
72ആലീസിന്റെ അന്വേഷണം 1989ടി. വി. ചന്ദ്രൻ
73മഹായാനം1989ജോഷി
74മാലിക് 2021 മഹേഷ് നാരായണൻ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-07-14.
  2. Istream (2010 September 09). "Interview with Jalaja:". Kairali TV. Retrieved 2011 April 12. {{cite web}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജലജ&oldid=3653856" എന്ന താളിൽനിന്ന് ശേഖരിച്ചത്