യുഗപുരുഷൻ
ദൃശ്യരൂപം
യുഗപുരുഷൻ | |
---|---|
സംവിധാനം | ആർ. സുകുമാരൻ |
നിർമ്മാണം | എ.വി.എ. പ്രൊഡക്ഷൻസ് |
രചന | ആർ. സുകുമാരൻ |
അഭിനേതാക്കൾ | തലൈവാസൽ വിജയ് മമ്മൂട്ടി നവ്യ നായർ കലാഭവൻ മണി സിദ്ദിഖ് |
സംഗീതം | മോഹൻ സിത്താര |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
ചിത്രസംയോജനം | സായി സുരേഷ് |
വിതരണം | എ.വി.എ. പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 2010 ഫെബ്രുവരി 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീനാരാണയഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത് 2010-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് യുഗപുരുഷൻ. തലൈവാസൽ വിജയ് ആണ് ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി, കലാഭവൻ മണി, സിദിഖ്, നവ്യ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം ആർ. സുകുമാരൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, കുമാരനാശാൻ, ശ്രീ നാരായണഗുരു എന്നിവർ രചിച്ച ഗാനങ്ങൾക്ക് മോഹൻ സിത്താര ഈണം നൽകിയിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- തലൈവാസൽ വിജയ് – ശ്രീ നാരായണഗുരു
- മമ്മൂട്ടി – കെ.സി. കുട്ടൻ
- സിദ്ദിഖ് – പി. പൽപ്പു
- ബാബു ആന്റണി – അയ്യങ്കാളി
- നവ്യ നായർ – സാവിത്രി അന്തർജ്ജനം
- ദേവൻ
- കൽപ്പന
- കലാഭവൻ മണി
- സായികുമാർ
- ജിഷ്ണു രാഘവൻ –അയ്യപ്പൻ
- അരുൺ
- ജഗതി ശ്രീകുമാർ
- നന്ദു
- കൈലാഷ്
- ചാലി പാലാ
- ബിജു പപ്പൻ
- ഞെക്കാട് രാജൻ
- കോഴിക്കോട് ശാരദ
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- യുഗപുരുഷൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- യുഗപുരുഷൻ – മലയാളസംഗീതം.ഇൻഫോ